തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By Santheep

1970 - 80കളില്‍ ജനിച്ചവര്‍ക്ക് ബജാജ് ചേതക് ഒരു വലിയ നൊസ്റ്റാള്‍ജിയയാണ്. ഇടത്തരക്കാരാണെങ്കില്‍ സ്വന്തമായി ഒരു ചേതക് ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇല്ലെങ്കില്‍ അടുത്ത വീട്ടിലെ അമ്മാവന്റെ മണ്ണെണ്ണയിലോടുന്ന ചേതക് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ചിട്ടുണ്ടാകും!

എന്തായാലും, നമ്മുടെയെല്ലാം നൊസ്റ്റുവിനെ പ്രകോപിപ്പിക്കാന്‍ ശേഷിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ബജാജ് ചേതക് ഒരു തിരിച്ചുവരവിനൊരുങ്ങുന്നു. ഈ തിരിച്ചുവരവിനെ വരവേല്‍ക്കാന്‍ നമുക്കൊന്ന് തയ്യാറെടുക്കാം. ചേതക്കിനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങളാണ് താഴെ.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

താളുകളിലൂടെ നീങ്ങുക

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഇറ്റാലിയന്‍ സ്‌കൂട്ടറായ വെസ്പയാണ് ഇന്നീക്കാണുന്ന സ്‌കൂട്ടറുകളുടെയെല്ലാം അച്ഛന്‍ എന്ന് നമുക്കറിയാം. ചേതക് സ്‌കൂട്ടറിന്റെ ഡിസൈന്‍ നേരിട്ടുള്ള ഒരു കടമെടുപ്പാണ് കാണിക്കുന്നത്. 80കളില്‍ വിപണിയിലെത്തിയ വെസ്പ സ്പ്രിന്റില്‍ നിന്നാണ് ചേതക് സ്‌കൂട്ടര്‍ ഡിസൈന്‍ ഉരുത്തിരിഞ്ഞു വന്നത്.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

വെസ്പയില്‍ നിന്ന് ലൈസന്‍സ് നേടിയാണ് ബജാജ് ഈ സ്‌കൂട്ടര്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചത്.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ചേതക് വിപണിയിലെത്തിയ കാലത്ത് ധാരാളം വാഹനങ്ങളൊന്നും നമ്മുടെ നിരത്തുകളിലില്ല. പ്രധാന എതിരാളിയായി നിരത്തിലുണ്ടായിരുന്നത് ലോഹിയ നിര്‍മിച്ച് എത്തിച്ചിരുന്ന എല്‍എംഎല്‍ എന്‍വിയാണ്. വെസ്പയുമായുള്ള സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയിലെത്തിയ വെസ്പ പിഎക്‌സ് മോഡലായിരുന്നു ലോഹിയയുടേത്!

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

2009 വരെ ബജാജ് ചേതക് സ്‌കൂട്ടര്‍ വിപണിയിലെത്തിയിരുന്നു. 1972ലാണ് ഈ സ്‌കൂട്ടറിന്റെ ജനനം.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

നിരവധി പുതിയ സ്‌കൂട്ടറുകള്‍ വിപണിയിലെത്തിയതോടെ മത്സരം കടുത്തതായി. വലിയ തോതിലുള്ള മാറ്റങ്ങളൊന്നും വാഹനത്തിന് വന്നിരുന്നില്ല എന്നതും വിപണിയിലെ കിടമത്സരത്തില്‍ പിന്നാക്കം പോകാന്‍ കാരണമായി.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

145 സിസി ശേഷിയുള്ള എത്ര സ്‌കൂട്ടറുകള്‍ ഇന്ന് നമ്മുടെ വിപണിയിലുണ്ട്? അന്നത്തെ സാങ്കേതികതയില്‍ നിര്‍മിക്കപെട്ട ചേതക് എന്‍ജിന്‍ 7.5 കുതിരശക്തി പകര്‍ന്നിരുന്നു.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത്ര രാജാവായ റാണ് പ്രതാപ് സിങ്ങിന്റെ കുതിരയുടെ പേരായ ചേതക് ആണ് ബജാജ് തങ്ങളുടെ സ്‌കൂട്ടറിന് നല്‍കിയത്.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

70കള്‍ മുതല്‍ 90കളുടെ അവസാനം വരെ ചേതക് സ്‌കൂട്ടറിന്റെ കാലമായിരുന്നെന്നു പറയാം. താഴ്ന്ന ഇടത്തരക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഈ വാഹനം ലഭിച്ചിരുന്നു.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

പുതിയ ബജാജ് ചേതക്കിന് 120-125 സിസി ശേഷിയുള്ള എന്‍ജിനായിരിക്കും ഘടിപ്പിക്കുക എന്നറിയുന്നു. ഇതൊരു ഫോര്‍ സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനായിരിക്കും.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

2016 ഓട്ടോ എക്‌സ്‌പോയില്‍ ബജാജിന്റെ പുതിയ ചേതക്കിനെ കാണാന്‍ കഴിഞ്ഞേക്കും. ചേതക് നേരത്തെ വിപണിയില്‍ തീര്‍ത്ത ഇതിഹാസം ഒരുവട്ടം കൂടി ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
10 Things You Should Know About Bajaj Chetak.
Story first published: Tuesday, March 17, 2015, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X