ഹോണ്ട സിബിആർ250ആർ, 150ആർ എന്നിവയുടെ പുതുക്കൽ

By Santheep

ഹോണ്ട സിബിആർ150ആറിന്റെയും സിബിആർ250ആറിന്റെയും പുതുക്കിയ പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. പുതിയ നിറങ്ങൾ ചേർത്തതാണ് ഈ പുതുക്കലിലെ പ്രധാന വിശേഷം.

സാങ്കേതികതമായി മാറ്റങ്ങളൊന്നും തന്നെ ഈ മോഡലുകളിൽ വരുത്തിയിട്ടില്ല. കൂടുതൽ വായിക്കാം താളുകളിൽ.

ഹോണ്ട സിബിആർ250ആർ

ഹോണ്ട സിബിആർ250ആർ

സിബിആർ250ആറിൽ ചേർത്തിരിക്കുന്നത് 250സിസി ശേഷിയുള്ള 4 സ്ട്രോക്ക്, 4 വാൽവ്, സിംഗിൾ സിലിണ്ടർ എൻജിനാണ്. 26 കുതിരശക്തിയാണ് ഈ എൻജിൻ പകരുക. 22.9 എൻഎം ടോർക്ക്.

ഹോണ്ട സിബിആർ150ആർ

ഹോണ്ട സിബിആർ150ആർ

സിബിആർ150ആറിന്റെ എൻജിൻ 149.4 സിസി ശേഷിയുള്ളതാണ്. 17.5 കുതിരശക്തിയാണ് ഈ എൻജിനുള്ളത്. 12.7 എൻഎം ടോർക്ക്.

ഹോണ്ട സിബിആർ250ആർ, 150ആർ എന്നിവയുടെ പുതുക്കൽ

എട്ട് നഗരങ്ങളിൽ ഒരുമിച്ചായിരുന്നു ഈ വാഹനങ്ങളുടെ ലോഞ്ച് ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂദില്ലി, ബങ്കളുരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, അഹ്മദാബാദ്, ഇൻഡോർ എന്നിവിടങ്ങളിൽ നടന്ന ലോഞ്ച് ചടങ്ങുകൾക്ക് റെവ്ഫെസ്റ്റ് എന്നാണ് പേരിട്ടിരുന്നത്.

ഹോണ്ട സിബിആർ250ആർ, 150ആർ എന്നിവയുടെ പുതുക്കൽ

ഈ രണ്ടു ബൈക്കുകളെക്കൂടാതെ പുതിയ സിബിആർ650എഫ് മോഡലിന്റെ വിപണിപ്രവേശവും ഹോർനെറ്റ് 160ആറിന്റെ അവതരണച്ചടങ്ങും നടക്കുകയുണ്ടായി.

ഹോണ്ട സിബിആർ250ആർ, 150ആർ എന്നിവയുടെ പുതുക്കൽ

ഈ വാഹനങ്ങളുടെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. സിബിആർ650എഫ് ഒഴികെയുള്ള എല്ലാ മോഡലുകളും ഇന്ത്യയിലെമ്പാടും ലഭിക്കും. സിബിആർ650എഫ് ഇന്ത്യയിലെ 13 നഗരങ്ങളിൽ മാത്രമേ വിൽക്കുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle #auto news
English summary
2015 Honda CBR150R launched with new colours at RevFest.
Story first published: Tuesday, August 4, 2015, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X