ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

By Santheep

രാജ്യത്ത് വിൽക്കുന്ന എല്ലാ ടൂ വീലർ മോഡലുകൾക്കും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കുന്നു. ഇതോടൊപ്പം സിബിഎസ് അഥവാ കമ്പൈൻഡ് ബ്രേക്കിങ് സിസ്റ്റവും നിർബന്ധമാക്കും എന്നറിയുന്നു. ഇതുസംബന്ധിച്ച ഒരു കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ടായിരത്തിപ്പതിനെട്ടാമാണ്ടോടെ എല്ലാ ഇരുചക്രവാഹന നിർ‌മാതാക്കളും എബിഎസ്, സിബിഎസ് സന്നാഹങ്ങൾ വാഹനങ്ങളിൽ ഘടിപ്പിക്കാൻ തയ്യാറെടുക്കണമെന്നാണ് വിജ്ഞാപനം ആവശ്യപ്പെടുന്നത്. കൂടുതൽ വായിക്കാം താഴെ.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് റോഡപകടങ്ങളിൽ ഏറെയും കൊല്ലപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവുമുയർന്ന മരണനിരക്ക് ഇന്ത്യയിലേതാണ്.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

125 സിസി ശേഷിയിൽ കൂടുതലുള്ള എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് ചേർക്കേണ്ടതായി വരും നിർമാതാക്കൾക്ക്. നിലവിലുള്ള ബൈക്കുകളിൽ 2018ാമാണ്ടോടെ എബിഎസ്, സിബിഎസ് സിസ്റ്റങ്ങൾ ചേർക്കേണ്ടിവരും. പുതിയ വാഹനങ്ങൾക്ക് 2017 ആകുമ്പോഴേക്ക് ഈ സംവിധാനങ്ങൾ ചേർത്തു തുടങ്ങണം നിർമാതാക്കൾ.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

125സിസിയിൽ താഴെയുള്ള വാഹനങ്ങൾക്കും സിബിഎസ് സംവിധാനം നിർബന്ധമാക്കും. പുതിയ വാഹനങ്ങളെ സംബന്ധിച്ച് ഈ ചട്ടം 2017ൽ തന്നെ നിലവിൽ വരും. നിലവിലുള്ള വാഹനങ്ങൾ 2018 ആകുമ്പോഴേക്ക് ഇത് ചേർത്തിരിക്കണം.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

എന്‍3 വിഭാഗത്തിലുള്ള (12 ടണ്ണിനു മീതെ ഭാരമുള്ള) ട്രക്കുകള്‍ക്കും, എം3 വിഭാഗത്തില്‍ പെട്ട (5 ടണ്‍ ഭാരമുള്ളതും 9 യാത്രക്കാരെ കയറ്റാവുന്നതുമായ) ബസ്സുകള്‍ക്കും കഴിഞ്ഞ വർഷം എബിഎസ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

2006ലാണ് എബിഎസ് ഘടിപ്പിക്കുന്നതു സംബന്ധിച്ച ആദ്യ സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്നത്. എല്‍പിജി പോലുള്ള അപകടസാധ്യത കൂടിയവ നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ എബിഎസ് വേണമെന്ന് അന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ സര്‍വീസ് നടത്തുന്ന ആഡംബര ബസ്സുകള്‍ക്കും എബിഎസ് നിര്‍ബന്ധമാക്കി പിന്നീട്.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ സാധാരണ സംഭവിക്കാറുള്ള 'സ്‌കിഡിങ്' അഥവാ നിരങ്ങി നീങ്ങല്‍ ഒഴിവാക്കുകയാണ് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ചെയ്യുന്നത്. പെട്ടെന്നുള്ള ബ്രേക്കിങ് മൂലം പലപ്പോഴും വീലുകള്‍ ലോക്കാവുന്നതാണ് ഈ വഴുതി നീങ്ങലിന് കാരണമാകുന്നത്. ബ്രേക്ക് ലോക്കിങ് തടയുന്ന ജോലിയാണ് എബിഎസ് ചെയ്യുന്നത്.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

പലപ്പോഴും നിരങ്ങിനീങ്ങലിനെ ഭയന്ന് റൈഡർമാർ ശക്തിയായി ബ്രേക്ക് ചെയ്യാൻ മടിക്കാറുണ്ട്. ഇതും അപകടത്തിന് കാരണമാകുന്നു.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

വീല്‍ നിരങ്ങുമെന്ന ഭയം കൂടാതെ വളരെപ്പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ഡ്രൈവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു എബിഎസ് സംവിധാനം. വീലുകള്‍ ലോക്കാവുമ്പോള്‍ സംഭവിക്കാറുള്ള മറ്റൊരു പ്രശ്‌നം സ്റ്റീയറിങ് നിയന്ത്രണം അസാധ്യമാകുന്നതാണ്. ഈ പ്രശ്‌നത്തിനും എബിഎസ് ഒരു പരിഹാരമാണ്.

ടൂ വീലറുകൾക്ക് എബിഎസ് സംവിധാനം നിർബന്ധമാക്കുന്നു!

സിബിഎസ് എഥവാ കമ്പൈൻഡ് ബ്രേക്കിങ് സിസ്റ്റം വാഹനത്തിന്റെ ബ്രേക്കിങ് സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു. മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കും ഈ സിസ്റ്റത്തിൽ. ഏതെങ്കിലുമൊരു ബ്രേക്ക് ലിവറിൽ അമർത്തിയാൽ ഇരു ബ്രേക്കുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #technology #auto news
English summary
Anti lock braking system must for all two-wheelers.
Story first published: Monday, September 21, 2015, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X