ബജാജിന്റെ പുതിയ 125സിസി ബൈക്ക് വരുന്നു

By Santheep

ബൈക്ക് വിപണിയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന സെഗ്മെന്റുകളിലൊന്നാണ് 125സിസിയുടേത്. ഈ വിഭാഗത്തിലേക്ക് പുതിയൊരു മോഡലെത്തിക്കാന്‍ ബജാജ് തീരുമാനിച്ചതായി അറിയുന്നു.

നിലവില്‍ വിപണിയിലുള്ള പ്ലാറ്റിന, ഡിസ്‌കവര്‍ മോഡലുകള്‍ക്കിടയിലായിരിക്കും ഈ പുതിയ വാഹനത്തിന്റെ നിലപാട്. സെഗ്മെന്റിലെ മറ്റ് താരങ്ങളെ വെല്ലുന്ന വിധത്തില്‍ ഡിസൈനിലും സാങ്കേതികതയിലും നിരവധി പുതുമകളോടെയായിരിക്കും ഈ ബൈക്കിന്റെ വിപണി പ്രവേശം.

ബജാജ്

ഈ ബൈക്കിന്റെ പേര് ഇപ്പോഴും നിശ്ചയിച്ചിട്ടില്ല എന്നാണറിയുന്നത്. ഹോണ്ട സ്റ്റണ്ണര്‍, ഹീറോ ഇഗ്നൈറ്റര്‍ എന്നീ മോട്ടോര്‍സൈക്കിളുകളെ ലാക്കാക്കിയാണ് പുതിയ ബൈക്ക് എത്തുക.

124സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിക്കും ഈ വാഹനത്തില്‍. 11.33 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും.

10.9 എന്‍എം ചക്രവീര്യം പകരാന്‍ ഈ എന്‍ജിന് സാധിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto #auto news #ബജാജ്
English summary
Bajaj To Launch New Commuter 125cc Motorcycle For Indians.
Story first published: Friday, May 15, 2015, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X