ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

By Santheep

ബജാജ് അവെഞ്ജർ ക്രൂയിസർ മോഡലിന് പുതിയ മൂന്ന് വേരിയന്റുകൾ കൂടി വരുന്നു. ഏറെക്കാലമായി കാര്യമായ പുതുക്കലുകളൊന്നും ലഭിച്ചിട്ടില്ലാത്ത മോഡലാണ് അവെഞ്ജർ. ക്രൂയിസർ വിപണിയിൽ ഈ വിലയിൽ വേറെ മോഡലുകൾ ലഭ്യമല്ലാത്തതിനാൽ മാത്രം കാര്യമായ ഇടിവൊന്നും സംഭവിക്കാതെ വിപണിയിൽ നിൽക്കുകയാണ് അവെഞ്ജർ.

അവെഞ്ജറിന്റെ പുതുക്കലിനെക്കുറിച്ച് കൂടുതലറിയാം താളുകളിൽ.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

പുതിയ അവെഞ്ജറിൽ ഡിസൈൻപരമായി ചെറിയ മാറ്റങ്ങളേ ഉണ്ടാകൂ എന്നാണറിയുന്നത്. അടിസ്ഥാനപരമായ ഡിസൈൻ ഘടകങ്ങളിൽ മാറ്റമൊന്നും വരുത്താതെ ചില പുതിയ ഡിസൈൻ സവിശേഷതകൾ തിരുകിച്ചേർ‌ക്കും.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

പുതിയ അവെഞ്ജറിൽ സാങ്കേതികമായി വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പൾസർ 200എൻഎസ് ബൈക്കിലുപയോഗിക്കുന്ന എൻജിനായിരിക്കും 2015 അവെഞ്ജർ മോഡലിൽ ഉപയോഗിക്കുക.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

ബജാജ് കെടിഎമ്മിൽ നിന്നും കടംകൊണ്ടതാണ് ഈ എൻജിൻ. പൾസർ നേക്കഡ് സ്പോർട് ബൈക്കിൽ ആദ്യമായി ഉപയോഗിച്ച ഈ കെടിഎം എൻജിൻ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

200സിസി ശേഷിയുള്ള ഈ ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ 9500 ആർപിഎമ്മിൽ 23 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. 8000 ആർപിഎമ്മിൽ 18.3 എൻഎം ആണ് പരമാവധി ടോർക്ക്.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

നിലവിൽ ബജാജിന്റെ 220സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് അവെൻജറിലുള്ളത്. ഇത് എയർ കൂൾഡാണ്. 5 സ്പീഡ് ഗിയർബോക്സ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നു. കെടിഎം എൻജിനെ അപേക്ഷിച്ച് കുതിരശക്തി കുറവാണ് ബജാജ് എൻജിന്; 8400 ആർപിഎമ്മിൽ 19 കുതിരശക്തി. 7000 ആർപിഎമ്മിൽ 17.5 എൻഎം ടോർക്ക്.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

ചെറിയതോതിൽ വിലവർധനയും സംഭവിക്കും പുതിയ അവെൻജറിൽ. 1 ലക്ഷം രൂപയുടെ പരിസരത്തിലായിരിക്കും താഴ്ന്ന വേരിയന്റിന് വില കാണുക എന്ന് കരുതാം. സാഡിൽബാഗുകൾ തുടങ്ങിയ ടൂറിങ് സജ്ജീകരണങ്ങൾ വാഹനത്തിൽ ഏർപെടുത്തിയേക്കും.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

പുതിയ അവെൻജർ എൻജിൻ കുറെക്കൂടി മികച്ച റൈഡിങ് അനുഭൂതി നൽകിയേക്കും. ദീർഘയാത്രകൾക്ക് നിലവിലുള്ള എൻജിനെക്കുറിച്ച് തരക്കേടില്ലാത്ത അഭിപ്രായം തന്നെയാണുള്ളത്. കുറെക്കൂടി കരുത്തുള്ള പൾസർ 200 എൻഎസ് എൻജിൻ റൈഡിങ് കംഫർ‌ട്ട് ഇനിയും ഉയർത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ക്രൂയിസർ ബൈക്കിനു വേണ്ടി ചില ട്യൂണിങ് വ്യതിയാനങ്ങളും ഈ എൻജിനിൽ പ്രതീക്ഷിക്കാവുന്നതാണ്.

ബജാജ് അവെഞ്ജർ വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു!

മാസത്തിൽ 4000 അവെൻജർ മോഡലുകളാണ് നിലവിൽ വിറ്റഴിക്കപ്പെടുന്നത്. ഇത് കുറവാണെന്നാണ് ബജാജിന്റെ വിലയിരുത്തൽ. ഒരു 20,000 യൂണിറ്റിന്റെ ചുറ്റുവട്ടത്തെങ്കിലുമായിരിക്കണം വിൽപന. പുതിയ മോഡൽ ഇത് സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ

കൂടുതൽ

സ്ത്രീകൾക്ക് വാങ്ങാൻ ഭാരം കുറഞ്ഞ 10 സ്കൂട്ടറുകൾ

അമേരിക്കൻ കമ്പനി യുഎം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെത്തും

ബെനെല്ലി ടിഎൻടി 600ഐ ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj To Launch Three New Variants Of Its Famous Avenger.
Story first published: Tuesday, October 6, 2015, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X