ബജാജ് സ്കൂട്ടർ വിപണിയിലേക്ക് തിരിച്ചുവരുന്നു?

By Santheep

ഒരുകാലത്ത് നമ്മുടെ നിരത്തുകളിൽ ബജാജ് സ്കൂട്ടറുകൾ നിറഞ്ഞിരുന്നു. ഈ കാലത്തിന് ഒരു തിരിച്ചുവരവുണ്ടാകുമോ എന്നാണ് ബജാജ് ഇപ്പോളാലോചിക്കുന്നത്. സ്കൂട്ടറുകൾക്ക് വിപണിയിൽ വലിയ സാധ്യതയില്ലെന്ന് മുമ്പെങ്ങോ തോന്നിയതാകാം ബജാജിന്റെ പിൻവലിയലിനു കാരണമായത്. ഈ തോന്നൽ പാളിപ്പോയി എന്നാണ് പുതിയ വിൽപനാക്കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വളർച്ചയുള്ള വാഹനവിഭാഗമാണ് സ്കൂട്ടറുകളുടേത്.

ബജാജ് അവസാനമായി പുറത്തിറക്കിയ സ്കൂട്ടർ മോഡൽ ക്രിസ്റ്റൽ ഡിടിഎസ് ഐ ആണ്. ഈ മോഡൽ 2010ൽ വിപണിയിൽനിന്നും പിൻവലിഞ്ഞു. വീണ്ടും ഈ മേഖലയിൽ പുതിയൊരു മുന്നേറ്റത്തിനു കൊതിക്കുകയാണ് ബജാജ്.

Bajaj Re consider Scooter Segment Entry.

ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ബജാജ് എംഡി രാജീവ് ബജാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ, സ്കൂട്ടർ സെഗ്മെന്റിലേക്കുള്ള തങ്ങളുടെ പ്രവേശം ധൃതിപിടിച്ച് നടത്തില്ലെന്നും അദ്ദേഹം പറയുന്നു. മോട്ടോർസൈക്കിൾ സെഗ്മെന്റിലെ വളർച്ചയെയാണ് ഇപ്പോൾ പ്രധാനമായി കാണുന്നത്. ഈ വിഭാഗത്തിൽ രാജ്യത്തെ ഒന്നാംസ്ഥാനത്തോ രണ്ടാംസ്ഥാനത്തോ എത്തുന്ന ഘട്ടത്തിൽ തങ്ങൾ സ്കൂട്ടറുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് രാജിവ് ബജാജ് വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj Re consider Scooter Segment Entry..
Story first published: Tuesday, August 4, 2015, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X