ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തെയല്ല; സന്തോഷ് ബങ്കളുരുവിലെത്തി

By Santheep

ഡാകാറിലെ കിടിലന്‍ പ്രകടനത്തിനു ശേഷം ഇന്ത്യന്‍ താരം സിഎസ് സന്തോഷ് തിരിച്ചെത്തി. ബങ്കളുരു എയര്‍പോര്‍ട്ടില്‍ സന്തോഷിനെ സ്വീകരിക്കാന്‍ വന്‍ജനാവലി എത്തിച്ചേര്‍ന്നിരുന്നു. സന്തോഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഡാകാറില്‍ സിഎസ് സന്തോഷിന്റെ ചരിത്രമുന്നേറ്റം ഇങ്ങനെ...

ബങ്കളുരു എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും താഴെ.

ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തിനല്ല; സന്തോഷ് ബങ്കളുരുവിലെത്തി

താളുകളിലൂടെ നീങ്ങുക.

ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തിനല്ല; സന്തോഷ് ബങ്കളുരുവിലെത്തി

ഏറ്റവും അപകടം നിറഞ്ഞ ക്രോസ് കണ്‍ട്രി റാലികളില്‍ ഒന്നാംസ്ഥാനമാണ് ഡാകാറിനുള്ളത്. ഇവിടെനിന്ന് ജീവനോടെ തിരിച്ചെത്താന്‍ പല റൈഡര്‍മാര്‍ക്കും സാധിച്ചിട്ടില്ല. ഇത്തരമൊരു റാലിയില്‍ ആദ്യമായി പങ്കെടുത്ത് മികച്ച നിലയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷിന്റെ നേട്ടം. അടുത്ത സീസണിലെ റാലിയില്‍ ആദ്യ അഞ്ച് സ്ഥാനക്കാരിലൊരാളായി സിഎസ് സന്തോഷ് മാറുമെന്നുറപ്പിക്കാവുന്നതാണ്.

ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തിനല്ല; സന്തോഷ് ബങ്കളുരുവിലെത്തി

ബങ്കളുരുവില്‍ സ്വന്തമായി ഒരു മോട്ടോക്രോസ് സര്‍ക്യൂട്ടുണ്ട് സിഎസ് സന്തോഷിന്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയിലെ പല പ്രധാന രംഗങ്ങളും ചിത്രീകരിക്കപ്പെട്ടത് ഇവിടെയാണ്. സിനിമിയില്‍ ചിത്രീകരിച്ച ചില മോട്ടോക്രോസ് റൈഡുകളില്‍ സിഎസ് സന്തോഷും പങ്കാളിയായിരുന്നു.

ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തിനല്ല; സന്തോഷ് ബങ്കളുരുവിലെത്തി

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഡാകാര്‍ റാലിയില്‍ പങ്കെടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. 168 ക്രോസ് കണ്‍ട്രി റൈഡര്‍മാരാണ് റാലിയുടെ തുടക്കത്തിലുണ്ടായിരുന്നത്. ഇത് അവസാന സ്‌റ്റേജിലെത്തിയപ്പോഴേക്ക് 79 പേരായി ചുരുങ്ങി. സിഎസ് സന്തോഷ് ഇവരില്‍ 36ാം റാങ്കാണ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനദിവസം സന്തോഷ് ഫിനിഷ് ചെയ്തത് 51ാമനായിട്ടാണ്.

ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തിനല്ല; സന്തോഷ് ബങ്കളുരുവിലെത്തി

ആകെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ സ്‌പെയിന്‍ താരം മാര്‍ക് കോമയാണ് റാലിയില്‍ ചാമ്പ്യനായത്. ഇദ്ദേഹം തുടക്കം മുതലേ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരുന്നു. ആദ്യത്തെ കുറച്ചുദിവസം ഒന്നാം റാങ്കില്‍ നിന്നിരുന്ന സ്‌പെയിന്‍ താരം ബറെഡ ബോര്‍ട് ഒരു അപകടത്തെ തുടര്‍ന്ന് പിന്നാക്കം പോയിരുന്നു. ഇദ്ദേഹം ആകെ റാങ്കിങ്ങില്‍ 17ാം സ്ഥാനത്ത് നില്‍ക്കുന്നു.

ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തിനല്ല; സന്തോഷ് ബങ്കളുരുവിലെത്തി

60 മണിക്കൂര്‍, 39 മിനിറ്റ്, 20 സെക്കന്‍ഡ് നേരമാണ് റാലി പൂര്‍ത്തിയാക്കാന്‍ സന്തോഷ് ആകെ എടുത്തത്. ആദ്യസ്ഥാനക്കാരനായ കോമയുമായി 14 മണിക്കൂര്‍, 35 മിനിറ്റ്, 31 സെക്കന്‍ഡ് നേരം വ്യത്യാസമുണ്ട് സന്തോഷിന്.

Most Read Articles

Malayalam
കൂടുതല്‍... #cs santosh #dakar rally
English summary
CS Santosh Returns Home To A Hero’s Welcome
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X