ഇന്ത്യയിൽ ഹാർലി ഡേവിസൺ സ്ട്രീറ്റ് 750 തിരിച്ചുവിളിച്ചു

നേരത്തെ കാനഡയിലുണ്ടായ തിരിച്ചുവിളിയുടെ പിന്നാലെ ഇന്ത്യൻ വിപണിയിലും ഹാർലി ഡേവിസൺ സ്ട്രീറ്റ് 750 മോഡൽ തിരിച്ചുവിളിച്ചു. ഫ്യുവൽ പമ്പ് ഇൻലെറ്റിലെ തകരാറാണ് തിരിച്ചുവിളിക്ക് കാരണമെന്നറിയുന്നു. കാനഡയിൽ 666 സ്ട്രീറ്റ് 750 മോഡലുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല.

ലോകത്തെമ്പാടുമായി ആകെ 10,580 സ്ട്രീറ്റ് 750 മോഡലുകളാണ് തിരിച്ചുവിളിക്കപെട്ടിട്ടുള്ളത്. 2014 ഫെബ്രുവരിക്കും 2015 ജൂലൈക്കും ഇടയിൽ നിർമിക്കപെട്ട മോഡലുകൾക്കാണ് ഇന്ത്യയിൽ തിരിച്ചുവിളി.

Harley Davidson Street 750 recalled in India.

ഉയർന്ന ആക്സിലറേഷനിൽ ഫ്യുവൽ സപ്ലേ വേണ്ട വിധത്തിൽ നടക്കാത്ത പ്രശ്നമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് മോട്ടോർസൈക്കിളിന് കരുത്താർജിക്കാനുള്ള ശേഷിയെ ബാധിക്കാനിടയുണ്ട്. സാഹചര്യങ്ങളുടെ സ്വഭാവമനുസരിച്ച് ഈ പ്രശ്നം ആക്സിഡണ്ടുകൾക്കു വരെ കാരണമാകാം.

ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലക്കുറവുള്ള ഹാർലി ഡേവിസൺ മോഡലാണ് സ്ട്രീറ്റ് 750. വാഹന ഉടമകൾ ഡീലർഷിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത് നന്നായിരിക്കും. തകരാറുള്ള എല്ലാ സ്ട്രീറ്റ് 750 ഉടമകളെയും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നാണ് അറിയുന്നത്. ചെലവൊന്നുമില്ലാതെ തന്നെ പ്രശ്നം പരിഹരിച്ചു നൽകും.

Most Read Articles

Malayalam
കൂടുതല്‍... #harley davidson
English summary
Harley Davidson Street 750 recalled in India.
Story first published: Thursday, August 27, 2015, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X