ഹീറോ ഡ്യുയറ്റ് ഡീലർഷിപ്പുകളിലേക്ക്

By Santheep

ഹോണ്ട ആക്ടിവയ്ക്കെതിരെ വിപണിയിലെത്താനുള്ള ഹീറോ ഡ്യുയറ്റ് മോഡൽ ഡീലർഷിപ്പുകളിലേക്കെത്തിത്തുടങ്ങി. വാഹനത്തിന്റെ ലോഞ്ച് ഇനിയധികം വൈകില്ലായെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണേണ്ടത്.

അതേസമയം ഡ്യുയറ്റ് മോഡലിന്റെ ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല എന്നാണറിയുന്നത്.

ആക്ടിവയുടെ അതേ സെഗ്മെന്റിലേക്കാണ് വരുന്നത് എന്നതിനാലും നിരവധി വാഹനനിർമാതാക്കൾ ഈ സെഗ്മെന്റിലുണ്ട് എന്നതിനാലും കടുത്ത മത്സരത്തെയാണ് ഡ്യുയറ്റ് നേരിടേണ്ടിവരിക. ഏറ്റവും ജനപ്രിയതയുള്ള ഈ സെഗ്മെന്റിൽ സജീവ സാന്നിധ്യമായിരിക്കേണ്ടത് ഹീറോയെ സംബന്ധിച്ചിടത്തോളം ഒരാവശ്യവുമാണ്.

ഹീറോ ഡ്യുയറ്റ്

110സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 8.4 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 9.4 എന്‍എം ആണ് ചക്രവീര്യം.

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ മോട്ടോകോര്‍പ് നിരവധി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരുന്നു. ഇവയിലൊന്നാണ് ഡ്യുയറ്റ്. ഇവ ഓരോന്നായി വിപണിയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഹീറോ ഇപ്പോള്‍. നടപ്പുവര്‍ഷത്തില്‍ തന്നെ ഇവയില്‍ മിക്കവാറും ഉല്‍പന്നങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
English summary
Hero Duet dispatched to dealerships.
Story first published: Wednesday, August 26, 2015, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X