ഡാകാറില്‍ സിഎസ് സന്തോഷ് ചരിത്രമെഴുതി

By Santheep

ലോകവിഖ്യാതമായ ഡാകാര്‍ റാലിയില്‍ ഇന്ത്യന്‍ താരം ചഞ്ചുഗുപ്പെ ശിവശങ്കര്‍ സന്തോഷ് ചരിത്രമെഴുതി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഡാകാര്‍ റാലിയില്‍ പങ്കെടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. 168 ക്രോസ് കണ്‍ട്രി റൈഡര്‍മാരാണ് റാലിയുടെ തുടക്കത്തിലുണ്ടായിരുന്നത്. ഇത് അവസാന സ്‌റ്റേജിലെത്തിയപ്പോഴേക്ക് 79 പേരായി ചുരുങ്ങി. സിഎസ് സന്തോഷ് ഇവരില്‍ 36ാം റാങ്കാണ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനദിവസം സന്തോഷ് ഫിനിഷ് ചെയ്തത് 51ാമനായിട്ടാണ്.

ആകെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ സ്‌പെയിന്‍ താരം മാര്‍ക് കോമയാണ് റാലിയില്‍ ചാമ്പ്യനായത്. ഇദ്ദേഹം തുടക്കം മുതലേ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരുന്നു. ആദ്യത്തെ കുറച്ചുദിവസം ഒന്നാം റാങ്കില്‍ നിന്നിരുന്ന സ്‌പെയിന്‍ താരം ബറെഡ ബോര്‍ട് ഒരു അപകടത്തെ തുടര്‍ന്ന് പിന്നാക്കം പോയിരുന്നു. ഇദ്ദേഹം ആകെ റാങ്കിങ്ങില്‍ 17ാം സ്ഥാനത്ത് നില്‍ക്കുന്നു.

ഡാകാര്‍ പോലൊരു മത്സരം പൂര്‍ത്തിക്കുക എന്നതു തന്നെ ഒരു വന്‍ സംഭവമായാണ് പരിഗണിക്കപ്പെടുന്നത്. പരിചയസമ്പത്തുള്ളവരുടേതാണ് ഇത്തരം റാലികളെന്ന് ഡാകാറിന്റെ ചരിത്രം പരിശോധിച്ചാലറിയാം. ഇത്തവണ ഒന്നാംസ്ഥാനത്തെത്തിയ മാര്‍ക് കോമ നേരത്തെ പന്ത്രണ്ടു തവണ ഡാകാറില്‍ പങ്കെടുത്തിട്ടുണ്ട്. പലതണ ചാമ്പ്യനായിട്ടുമുണ്ട്.

തുടക്കത്തില്‍ റാങ്കിങ്ങില്‍ മുന്നിട്ടുനിന്ന ബറെഡ ബോര്‍ട്ടിന് പരിചയസമ്പത്തില്ലായ്മയാണ് വിനയായിത്തീര്‍ന്നതെന്നു വേണം കരുതാന്‍. ഇടയ്ക്ക് സംഭവിച്ച ഒരപകടത്തില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍ തകര്‍ന്നതോടെ പിന്നാക്കം പോവുകയായിരുന്നു ബറെഡ. പുറത്തുനിന്നുള്ള സഹായം സ്വീകരിക്കാന്‍ സാധിക്കാത്ത ഒരു സ്റ്റേജിലാണ് ഇതു സംഭവിച്ചതെന്നത് സംഗതിയുടെ ഗൗരവം കൂട്ടി. വലതുവശത്തെ ഹാന്‍ഡില്‍ബാര്‍ മാത്രമുപയോഗിച്ചാണ് അദ്ദേഹം പ്രസ്തുത സ്റ്റേജ് പൂര്‍ത്തിയാക്കിയത്.

60 മണിക്കൂര്‍, 39 മിനിറ്റ്, 20 സെക്കന്‍ഡ് നേരമാണ് റാലി പൂര്‍ത്തിയാക്കാന്‍ സന്തോഷ് ആകെ എടുത്തത്. ആദ്യസ്ഥാനക്കാരനായ കോമയുമായി 14 മണിക്കൂര്‍, 35 മിനിറ്റ്, 31 സെക്കന്‍ഡ് നേരം വ്യത്യാസമുണ്ട് സന്തോഷിന്. ഡാകാറില്‍ സിഎസ് സന്തോഷ് നടത്തിയ മുന്നേറ്റം വിശദമായി വായിക്കാം താഴെ.

ഡാകാറില്‍ സിഎസ് സന്തോഷ് ചരിത്രമെഴുതി

ചിത്രങ്ങളിലൂടെ നീങ്ങുക

ആദ്യത്തെ മൂന്ന് സ്റ്റേജ്

ആദ്യത്തെ മൂന്ന് സ്റ്റേജ്

റാലിയുടെ ആദ്യസ്‌റ്റേജില്‍ 85ാമനായാണ് സിഎസ് സന്തോഷ് ഫിനിഷ് ചെയ്തത്. ആകെ റാങ്കിങ്ങില്‍ 85ാമത്. രണ്ടാംസ്റ്റേജില്‍ 49ാമത് ഫിനിഷ് ചെയ്യുകയും ആകെ റാങ്കിങ്ങില്‍ 49ാം സ്ഥാനം കൈയടക്കുകയും ചെയ്തു സന്തോഷ്. മുന്നാംസ്‌റ്റേജില്‍ 68ാമതാണ് സന്തോഷിന്റെ ഫിനിഷിങ്. ആകെ റാങ്കിങ്ങില്‍ 53ലേക്ക് പിന്തള്ളപ്പെട്ടു. ഈ ദിവസങ്ങളിലെല്ലാം ബറെഡ ബോര്‍ട്ട് ഒന്നാമതും മാര്‍ക് കോമ രണ്ടാമതമാണ് റാങ്ക് ചെയ്യപ്പെട്ടിരുന്നത്.

നാലാം സ്റ്റേജ്

നാലാം സ്റ്റേജ്

ഡാകാര്‍ റാലിയുടെ നാലാംഘട്ടം പൂര്‍ത്തിയായപ്പോള്‍, സിഎസ് സന്തോഷ് ആകെ റാങ്കിങ്ങില്‍ അമ്പതാമതെത്തി. മൂന്നാംഘട്ടം പിന്നിട്ടപ്പോളുണ്ടായിരുന്ന അമ്പത്തിമൂന്നാം സ്ഥാനത്തുനിന്ന് സന്തോഷ് മെച്ചപ്പെട്ട നിലയിലേക്ക് എത്തുകയായിരുന്നു. ഹോണ്ട ബൈക്കുമായി റാലിക്കെത്തിയ ജോണ്‍ ബറെഡ എന്ന സ്‌പെയിന്‍കാരനാണ് നാലാംഘട്ട റാലിയില്‍ ഒന്നാമതെത്തിയത്. മാര്‍ക് കോമയാണ് ആദ്യം ഫിനിഷ് ചെയ്തതെങ്കിലും ഇദ്ദേഹം ജോണ്‍ ബറെഡയെക്കാള്‍ 2 മിനിട്ട് മുമ്പ് റൈഡിങ് തുടങ്ങിയിരുന്നതിനാല്‍ ബറെഡെയയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

അഞ്ചും ആറും സ്റ്റേജ്

അഞ്ചും ആറും സ്റ്റേജ്

ഡാകാറിലെ അഞ്ച് ആറ് സ്റ്റേജുകളില്‍ യഥാക്രമം 52, 64 എന്നീ സ്ഥാനങ്ങളിലാണ് സന്തോഷ് ഫിനിഷ് ചെയ്തത്. ആകെ റാങ്കിങ്ങില്‍ യഥാക്രമം 51, 52 സ്ഥാനങ്ങൾ നിലനിർത്താൻ സന്തോഷിന് സാധിച്ചു.

എഴാം സ്റ്റേജ്

എഴാം സ്റ്റേജ്

ഏഴാംഘട്ട റാലിയില്‍ സിഎസ് സന്തോഷ് തന്റെ നില മെച്ചപ്പെടുത്തുന്നതാണ് നമ്മൾ കണ്ടത്. 65ാമത് ഫിനിഷ് ചെയ്ത സന്തോഷ് ആകെ റാങ്കിങ്ങില്‍ 49ാമതാണ് ഇപ്പോഴുള്ളത്. തൊട്ടുമുമ്പത്തെ ദിവസം ഇദ്ദേഹം 52ാം സ്ഥാനത്താണ് നിന്നിരുന്നത്. ഏഴാംദിന റാലിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് പോര്‍ചുഗല്‍കാരനായ പൗലോ ഗോണ്‍സാല്‍വസ്സാണ്. ആകെ റാങ്കിങ്ങില്‍ ഇദ്ദേഹം മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഏഴാംദിനത്തില്‍ പത്താമനായാണ് സ്‌പെയിന്‍ താരം ജോന്‍ ബറെഡ ബോര്‍ട് ഫിനിഷ് ചെയ്തതെങ്കിലും ആകെ റാങ്കിങ്ങില്‍ ഇപ്പോഴും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നു.

എട്ടാംസ്റ്റേജിലെ അട്ടിമറി

എട്ടാംസ്റ്റേജിലെ അട്ടിമറി

ഡാകാര്‍ റാലിയുടെ എട്ടാം സ്‌റ്റേജ് മത്സരങ്ങള്‍ സംഭവബഹുലമായിരുന്നു. ആദ്യറാങ്കിങ്ങില്‍ നടന്ന വന്‍ അട്ടിമറിയാണ് എട്ടാംസ്‌റ്റേജില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. തുടര്‍ച്ചയായി ഏഴുദിവസം ഒന്നാംസ്ഥാനത്തു നിന്നിരുന്ന സ്‌പെയിന്‍ റൈഡര്‍ ബറെഡ ബോര്‍ട്ട് 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന കോമ എട്ടാംസ്റ്റേജില്‍ രണ്ടാമതാണ് ഫിനിഷ് ചെയ്തതെങ്കിലും ആകെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിട്ടുണ്ട്. ഡാകാര്‍ റാലിയില്‍ ഇന്ത്യന്‍ റൈഡര്‍ സിഎസ് സന്തോഷിന്റെ വന്‍ മുന്നേറ്റം കണ്ട ദിവസവുമായിരുന്നു ഇത്. എട്ടാംസ്‌റ്റേജ് റാലി അവസാനിച്ചതോടെ ആകെ റാങ്കിങ്ങില്‍ സിഎസ് സന്തോഷ് 42ാം സ്ഥാനത്തെത്തി.

ഒമ്പതാം സ്റ്റേജ്

ഒമ്പതാം സ്റ്റേജ്

ഡാകാര്‍ റാലിയുടെ ഒമ്പതാം സ്റ്റേജില്‍ ഇന്ത്യന്‍ റൈഡര്‍ സിഎസ് സന്തോഷ് റാങ്കിങ്ങില്‍ 42ാം സ്ഥാനം നിലനിര്‍ത്തി. ഈ ദിവസം 55ാമതായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ലോകത്തെമ്പാടുനിന്നുമുള്ള 88 റൈഡര്‍മാരാണ് റാലിയില്‍ പങ്കെടുക്കുന്നത്. ഏഴാം സ്റ്റേജില്‍, ഒന്നാംസ്ഥാനത്തുനിന്ന് 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബറെഡ ബോര്‍ട്ട് ഒമ്പതാം സ്റ്റേജ് പിന്നിട്ടതോടെ 17ാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

പത്താം സ്റ്റേജ്

പത്താം സ്റ്റേജ്

പത്താം സ്റ്റേജ് പിന്നിടുമ്പോള്‍ സിഎസ് സന്തോഷിന്റെ ആകെ റാങ്ക് നില 38 ആണ്. മുപ്പത്താറാമനായാണ് സന്തോഷ് റൈഡ് ചെയ്‌തെത്തിയത്. പത്താം സ്റ്റേജില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത് സ്‌പെയിന്‍കാരനായ മാര്‍ക്ക് കോമയാണ്. റാലിയുടെ തുടക്കം മുതല്‍ ബറെഡ ബോര്‍ട്ടിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരനായി തുടര്‍ന്നിരുന്ന കോമ ഇപ്പോള്‍ റാങ്കിങ്ങില്‍ ഒന്നാമതാണ്. ബറെഡ, ചില അപ്രതീക്ഷിത പ്രതിസന്ധികള്‍ നേരിട്ട് പിന്നാക്കം പോയതിനെത്തുടര്‍ന്നാണ് കോമ ഒന്നാംസ്ഥാനത്തെത്തിയത്.

പതിനൊന്നാം സ്റ്റേജ്

പതിനൊന്നാം സ്റ്റേജ്

ഡാകാര്‍ റാലിയുടെ പതിനൊന്നാം സ്റ്റേജ് മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരം സിഎസ് സന്തോഷ് റാങ്ക് നില 36ലേക്ക് ഉയര്‍ത്തി. പത്താംസ്റ്റേജില്‍ ഇദ്ദേഹം 38ാം സ്ഥാനത്താണ് നിന്നിരുന്നത്. പതിനൊന്നാം ദിവസത്തെ റാലിയില്‍ മുപ്പത്തിരണ്ടാമത്ത് ഫിനിഷ് ചെയ്യാന്‍ സിഎസ് സന്തോഷിന് സാധിച്ചു. ഒന്നാം റാങ്കില്‍ തുടരുന്ന സ്‌പെയിന്‍ താരം മാര്‍ക് കോമ നാലാമതായാണ് ഫിനിഷ് ചെയ്തത്. എങ്കിലും റാങ്ക് നിലയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കോമയ്ക്ക് സാധിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Historic finish for Bangalore Rider CS Santosh in Dakar Rally.
Story first published: Monday, January 19, 2015, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X