ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

By Santheep

ഹോണ്ട ബുള്‍ഡോഗ് കണ്‍സെപ്റ്റ് അവതരിച്ചു. 2015 ഒസാക മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ മോഡല്‍ അവതരിപ്പിക്കപെട്ടത്. തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ശൈലിയില്‍ വരുന്ന ഈ മോഡല്‍ ഉല്‍പാദനത്തിനെത്തും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍.

ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

താളുകളിലൂടെ നീങ്ങുക.

ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

ഈ ബൈക്കിന് ഒരു ലെയ്ഷ്വര്‍ വാഹനമായാണ് ഹോണ്ട വിശദീകരിക്കുന്നത്. രസകരമായ ഔട്‌ഡോര്‍ ട്രിപ്പുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വാഹനം.

ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

399സിസി ശേഷിയുള്ള ഒരു ടൂ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്‍ജിന്റെ പ്രകടനശേഷിയും മറ്റും വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

15 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. എന്‍ജിനും ചാസിയും ഹോണ്ട സിബി400എഫിന്റേതിന് സമാനമാണെന്ന് കേള്‍ക്കുന്നു. ഈ എന്‍ജിന് 45.35 കുതിരശക്തിയാണ് കരുത്ത്. 37 എന്‍എം ചക്രവീര്യം. 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു ഈ എന്‍ജിനോടൊപ്പം.

ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

ധാരാളം സ്റ്റോറേജ് സ്‌പേസ് അടക്കമുള്ള സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഔട്‌ഡോര്‍ പരിപാടികള്‍ക്കിറങ്ങുമ്പോള്‍ ആവശ്യമായ സന്നാഹങ്ങളെല്ലാം വാഹനത്തില്‍ കൊണ്ടുപോകാനുള്ള സൗകര്യം നല്‍കുന്നു. നിരവധി ആക്‌സസറുകള്‍ ഈ വാഹനത്തോടൊപ്പം വാങ്ങാനുള്ള സൗകര്യമുണ്ടായിരിക്കും.

ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

ഈ വാഹനത്തിന്റെ ഡിസൈനിനുള്ള ഒരു സവിശേഷത, കാണികളെ കൃത്യം രണ്ട് പക്ഷത്താക്കുന്നു എന്നതാണ്. മൗലികമായ ഏത് ഡിസൈനിനും സംഭവിക്കാറുള്ള കാര്യം. നിങ്ങള്‍ ഏത് പക്ഷത്താണ്? വെറുക്കുന്നവരുടെയോ ഇഷ്ടപ്പെടുന്നവരുടെയോ?

Most Read Articles

Malayalam
English summary
Honda Bulldog Concept Unveiled At Osaka Motorcycle Show.
Story first published: Monday, March 23, 2015, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X