ഹോണ്ട സിബിആർ650എഫ് ലോഞ്ച് ചെയ്തു

By Santheep

ഹോണ്ട സിബിആർ650എഫ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. രാജ്യത്തെ മോട്ടോർസൈക്കിളാരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഡലാണിത്. 2014 ഓട്ടോ എക്സ്പോയിൽ ഈ മോഡൽ അവതരിപ്പിച്ചിരുന്നു.

കാവസാക്കി, ബെനെല്ലി, ഹാർലി ഡേവിസൺ, ഹ്യോസങ്, ട്രയംഫ്, ഡുകാട്ടി എന്നീ വമ്പൻമാർ ഇതിനകം തന്നെ സ്ഥാനം പിടിച്ചിട്ടുള്ള സെഗ്മെന്റിലേക്കാണ് ഹോണ്ട സിബിആർ650എഫ് വരുന്നത്.

ഹോണ്ട സിബിആർ650ആർ

ഈ വാഹനത്തിന്റെ നിർമാണം പൂർണമായും ഇന്ത്യയിലാണ് നടക്കുക എന്ന പ്രത്യകതയുമുണ്ട്. ഇതി വിപണിയിൽ മത്സരക്ഷമമായ വിലയോടെ ഇടംപിടിക്കാൻ ഹോണ്ട സിബിആർ650എഫിനെ സഹായിക്കും.

മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം 7.60 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. രാജ്യത്തെ 13 നഗരങ്ങളിൽ മാത്രമേ ഈ മോഡൽ വിൽക്കുകയുള്ളൂ. എല്ലായിടങ്ങളിലും ഇത്തരമൊരു ബൈക്കിന് ആവശ്യക്കാരുണ്ടാകില്ല എന്നതും സർവീസ് സൗകര്യങ്ങൾ ഏർപെടുത്താനുള്ള പ്രയാസങ്ങളുമെല്ലാം ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്.

649സിസി ശേഷിയുള്ള എൻജിനാണ് ഹോണ്ട സിബിആർ650എഫിലുള്ളത്. 85.7 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 63 എൻഎം ടോർക്ക്. ഒരു 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടു ചേർത്തിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda CBR650F Launched Price, Specs, Features.
Story first published: Tuesday, August 4, 2015, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X