ഹോണ്ട സിബിആർ650എഫ് 13 നഗരങ്ങളിൽ മാത്രം

By Santheep

ഹോണ്ട സിബിആർ650എഫ് ഓഗസ്റ്റ് നാലിന് ഇന്ത്യൻ നിരത്തിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണ്. പുതിയ വാർത്തകൾ പറയുന്നത് ഈ മോഡൽ 13 ഇന്ത്യൻ നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നാണ്.

ന്യൂദില്ലി, മുംബൈ, ബങ്കളുരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ഇൻഡോർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് സിബിആർ650എഫ് ലഭിക്കുക.

Honda CBR650F Will Come On Aug 01

649സിസി ശേഷിയുള്ള ഒരു ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് സിബിആര്‍ 650എഫില്‍ ഉള്ളത്. 85.8 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ വാഹനം. ടോര്‍ക്ക് 63 എന്‍എം. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തോടു ചേര്‍ത്തിട്ടുള്ളത്.

വിദേശത്തുനിന്ന് സിബിആര്‍ 650എഫിന്റെ ഘടകഭാഗങ്ങളെത്തിച്ച് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യാനാണ് ഹോണ്ടയുടെ പരിപാടി. വളരെക്കുറച്ച് ഭാഗങ്ങള്‍ മാത്രമേ ഈ ബൈക്കിനു വേണ്ടി ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഹോണ്ട സോഴ്‌സ് ചെയ്യുന്നുള്ളൂ എന്നാണറിവ്.

Honda CBR650F Will Come On Aug

ഏഴ് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില എന്നൂഹിക്കാവുന്നതാണ്. സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ വില അല്‍പം കൂടുതലാണ്.

കാവസാക്കി നിഞ്ജ 650, ബെനെല്ലി ടിഎന്‍ടി 600ഐ എന്നീ വാഹനങ്ങളാണ് ഹോണ്ട സിബിആര്‍ 650എഫിന് എതിരാളികളായി വിപണിയിലുള്ളത്. ഹോണ്ട, ഇവരുമായുള്ള മത്സരത്തില്‍ വിലയിലെ മത്സരക്ഷമത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda CBR650F Will Come On Aug.
Story first published: Friday, July 31, 2015, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X