ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

By Santheep

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് എന്ന പേരില്‍ ഈയിടെ ഹീറോ മോട്ടോകോര്‍പ് പുറത്തിറക്കിയ ബൈക്ക് വലിയ വാര്‍ത്തയായി മാറിയിരുന്നു. വാഹനത്തിന്റെ ഇന്ധനക്ഷമതയാണ് വാര്‍ത്തകള്‍ക്ക് കാരണമായത്. ഹീറോ അവകാശപ്പെട്ടതു പ്രകാരം സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് ലിറ്ററിന് 102.5 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്.

ലോകത്തില്‍ ഏറ്റവും മൈലേജുള്ള ബൈക്ക്

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ടിന്റെ ഉയര്‍ന്ന മൈലേജ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈ മൈലേജ് യാഥാര്‍ത്ഥ്യമല്ലെന്നും ഹീറോ ഉപഭോക്താക്കളോട് നുണ പറയുകയാണെന്നും ഹോണ്ട പറയുന്നു. വിശദമായി വായിക്കാം താഴെ.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

ഹീറോയുടെ ഈ അവകാശവാദത്തിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഹീറോയുടെ വിപണി എതിരാളിയായ ഹോണ്ട പറയുന്നു. ഹീറോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഹോണ്ട ചൂണ്ടിക്കാട്ടി.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

സ്‌പ്ലെന്‍ഡറില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന എന്‍ജിന്റെ മുന്‍തലമുറ പതിപ്പ് നിര്‍മിച്ചത് ഹോണ്ടയാണ്. ഇക്കാര്യം കൂടി സൂചിപ്പിച്ചാണ് ഹോണ്ട ഇന്ത്യയുടെ സിഇഒ കെയ്ജി കാസ സംസാരിക്കുന്നത്. ഈ എന്‍ജിന്റെ ശേഷികളെക്കുറിച്ച് വ്യക്തമായ ധാരണ തങ്ങള്‍ക്കുണ്ടെന്നും കെയ്ജി പറയുന്നു.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

അതെസമയം ഈ ബൈക്കിന്റെ ഇന്ധനക്ഷമത തെളിയിക്കാന്‍ ഹോണ്ടയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കാവശ്യമില്ലെന്നാണ് ഹീറോയുടെ നിലപാട്.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

സര്‍ക്കാര്‍ ഏജന്‍സിയായ ഐകാറ്റ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി)യാണ് ഐസ്മാര്‍ട് ബൈക്കിന്റെ ഇന്ധനക്ഷമത പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് തന്നതെന്ന് ഹീറോ എതിര്‍വാദം ഉന്നയിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സി സാക്ഷ്യപ്പെടുത്തിയതു കൊണ്ട് ഐസ്മാര്‍ടിന്റെ ഇന്ധനക്ഷമത യാഥാര്‍ത്ഥ്യമാണെന്ന് ഹീറോ വാദിക്കുന്നു.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

എല്ലാ സംവിധാനങ്ങളോടും കൂടി ടെസ്റ്റ് ചെയ്യുമ്പോള്‍ പോലും ഈ ഇന്ധനക്ഷമത നിലനിര്‍ത്താന്‍ ഹീറോ ഐസ്മാര്‍ടിന് സാധിക്കില്ലെന്നാണ് ഹോണ്ടയുടെ വാദം. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ ഏജന്‍സിയായ ഐകാറ്റ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന ചോദ്യം അവശേഷിക്കുന്നു. ഫലത്തില്‍ ഐകാറ്റിന്റെ വിശ്വാസ്യത കൂടി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

ബേസ് എന്‍ജിന്‍ നിര്‍മിച്ചത് ഹോണ്ടയാണെങ്കിലും തങ്ങള്‍ക്ക് നിരവധി 'മാറ്റങ്ങള്‍' വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും ഹീറോ വാദിക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ട 'മാറ്റം' സംഭവിച്ചിരിക്കുന്നത് എന്‍ജിനു പുറത്താണ് എന്നത് ശ്രദ്ധേയം.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

വാഹനത്തിന്റെ ഭാരം വലിയ തോതില്‍ കുറച്ചാണ് ഇത്രയുമുയര്‍ന്ന ഇന്ധനക്ഷമത കണ്ടെത്തിയിരിക്കുന്നത്. എന്‍ജിനുകള്‍ നിരവധി തലങ്ങളില്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുമുണ്ട്. ഇന്ധനക്ഷമത കൂട്ടുന്ന മറ്റൊരു സംഗതി വാഹനത്തിലെ 'സ്റ്റാര്‍ട് സ്റ്റോപ്' സിസ്റ്റം ആണ്.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

ഇവിടെയുമുണ്ട് ഹോണ്ടയ്ക്ക് മറുവാദം. തങ്ങളുടെ ബൈക്കുകളില്‍ സ്റ്റാര്‍ട് സ്‌റ്റോപ് സിസ്റ്റം ഘടിപ്പിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തോളമായി. ഈ സങ്കേതം വഴി എത്ര മൈലേജ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നാണ് കമ്പനി പറയുന്നത്. ഇപ്പറയുന്ന സാങ്കേതികതയും ഭാരം കുറയ്ക്കലുമെല്ലാം ചേര്‍ന്നാല്‍ പോലും സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ടില്‍ നിന്ന് 102.5 കിലോമീറ്റര്‍ മൈലേജ് കിട്ടില്ല.

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

ഹോണ്ടയുടെ വാദഗതിയോട് ഒരുനിലയില്‍ ഹീറോ യോജിക്കുന്നുണ്ട്. റൈഡിങ് ശൈലികള്‍, റോഡ് കണ്ടീഷന്‍ തുടങ്ങിയ കാരണങ്ങളാല്‍ അവകാശപ്പെടുന്നത്രയും മൈലേജ് ഉപഭോക്താവിന് ലഭിക്കണമെന്നില്ല എന്നവര്‍ പറയുന്നു. എന്നാല്‍, തങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് ഉയര്‍ന്ന മൈലേജ് തന്നെയായിരിക്കും ഐസ്മാര്‍ട് നല്‍കുക!

Most Read Articles

Malayalam
കൂടുതല്‍... #hero motocorp
English summary
Honda Claim Hero MotoCorp Is Misleading With Fuel Efficiency.
Story first published: Monday, May 4, 2015, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X