ഹോണ്ട യൂണികോൺ വിൽപന

By Santheep

പ്രീമിയം കമ്യൂട്ടർ ബൈക്കുകളുടെ വിഭാഗത്തിൽ ഹോണ്ട ഒരു വൻ മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നത്. ലോഞ്ച് ചെയ്ത് വെറും എട്ടുമാസത്തിനുള്ളിൽ ഒരു ലക്ഷം മോഡലുകൾ വിൽക്കുക എന്നാൽ ഈ സെഗ്മെന്റിൽ ചെറിയ കാര്യമല്ല. സിബി യൂണികോൺ 160 ഇന്ത്യൻ വിപണിയിലെത്തിയത് 2014ന്റെ അവസാനത്തിലായിരുന്നു.

മാസത്തിൽ 13,500 മുതൽ 15,600 വരെ മോഡലുകൾ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് സാധിക്കുന്നുണ്ട്. ഈ സെഗ്മെന്റിൽ മറ്റേതൊരു മോഡലിനെക്കാളും മികച്ച മുന്നേറ്റമാണിത്.

163സിസി ശേഷിയുള്ള എൻജിനാണ് സിബി യൂണികോണിൽ ഘടിപ്പിച്ചിരിക്കുന്നത്. 14.5 കുതിരശക്തിയുണ്ട് ഈ എൻജിന്. ടോർക്ക് 14.6 എൻഎം.

Honda Unicorn 160 sales cross 1 lakh units

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഈ വാഹനത്തിന് കൂടുതൽ ആവശ്യക്കാരുള്ളത്. ഹോണ്ടയുടെ സിബി ട്രിഗർ മോഡലിനെ അപേക്ഷിച്ച് യുവാക്കളെ കൂടുതലാകർഷിക്കാൻ യൂണികോൺ 160ക്ക് സാധിക്കുന്നുണ്ട്. വരുന്ന ഉത്സവസീസണിൽ കുറെക്കൂടി മികച്ച വിൽപന കണ്ടെത്താൻ കഴിയുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda Unicorn 160 sales cross 1 lakh units.
Story first published: Monday, July 27, 2015, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X