ചീഫ് ഡാര്‍ക്ക് ഹോഴ്‌സിന്റെ ദില്ലി വില 21.99 ലക്ഷം

By Santheep

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ മോഡല്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ് ചിക്കാഗോ മോട്ടോര്‍ഷോയില്‍ അവതരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. കമ്പനിയുടെ വെബ്‌സൈറ്റ് ഇന്ത്യയില്‍ ഈ വാഹനത്തിന്‌റെ വിലനിലവാരം എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 21.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില.

അതെസമയം, ഈ വാഹനം ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടില്ല. വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ബൈക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍ വായിക്കാം.

ചീഫ് ഡാര്‍ക്ക് ഹോഴ്‌സിന്റെ ദില്ലി വില 21.99 ലക്ഷം

താളുകളിലൂടെ നീങ്ങുക.

ചീഫ് ഡാര്‍ക്ക് ഹോഴ്‌സിന്റെ ദില്ലി വില 21.99 ലക്ഷം

1,811 സിസി ശേഷിയുള്ള ഒരു വി ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ചീഫ് ഡാര്‍ക്ക് ഹോഴ്‌സിനുള്ളത്. ഫ്യുവല്‍ ഇന്‍ജക്ഷന്‍ സാങ്കേതികതയാണ് ഈ എന്‍ജിനിലുള്ളത്. 138.9 എന്‍എം ചക്രവീര്യം ഈ എന്‍ജിിനുണ്ട്. 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോട്.

ചീഫ് ഡാര്‍ക്ക് ഹോഴ്‌സിന്റെ ദില്ലി വില 21.99 ലക്ഷം

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ പരമ്പരാഗതമായ ഡിസൈന്‍ ശൈലി തന്നെയാണ് ചീഫ് ഡാര്‍ക്ക് ഹോഴ്‌സിനും നല്‍കിയിട്ടുള്ളത്. വാഹനത്തിനാകെയും കറുപ്പ് നിറം പൂശിയിരിക്കുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് വാര്‍ബോണറ്റ് ലോഗോ ഇന്ധനടാങ്കില്‍ പതിച്ചിട്ടുണ്ട്.

ചീഫ് ഡാര്‍ക്ക് ഹോഴ്‌സിന്റെ ദില്ലി വില 21.99 ലക്ഷം

ഫുള്‍ടാങ്ക് ഇന്ധനത്തോടു കൂടിയ ചീഫ് ഡാര്‍ക് ഹോഴ്‌സിന്റെ ഭാരം 357 കിലോഗ്രാമാണ്. ഇത് ചീഫ് ക്ലാസ്സിക്കിന്റെ ഭാരത്തെക്കാള്‍ 13 കിലോഗ്രാം കുറവാണ് എന്നുമറിയുക.

ചീഫ് ഡാര്‍ക്ക് ഹോഴ്‌സിന്റെ ദില്ലി വില 21.99 ലക്ഷം

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 21,99,999 രൂപയാണ് ചീഫ് ഡാര്‍ക് ഹോഴ്‌സിന് വില. ഇത് ചീഫ് ക്ലാസ്സിക്കിനെക്കാള്‍ അര ലക്ഷത്തോളം രൂപ കുറവാണ്! വാഹനത്തിന്റെ ലോഞ്ച് എന്ന് സംഭവിക്കുമെന്ന ഇപ്പോഴും വ്യക്തമല്ല. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷം അവസാനത്തില്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ് ഇന്ത്യയിലെത്തുമെന്നാണ്.

Most Read Articles

Malayalam
English summary
Indian Motorcycle Chief Dark Horse Revealed At Chicago Motor Show.
Story first published: Tuesday, February 17, 2015, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X