ഇന്ത്യന്‍ ഡാര്‍ക്ക് ഹോഴ്‌സും റോഡ്മാസ്റ്ററും ബങ്കളുരുവിലേക്ക്

By Santheep

ഏറെക്കാലം ക്രൂയിസര്‍ പ്രേമികളുടെ ഓര്‍മകളില്‍ മാത്രമായിരുന്നു ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ ജീവിതം. തന്റെ ജീവിതകാലത്ത് ഇന്ത്യന്‍ തീര്‍ത്തുവെച്ച ഇതിഹാസസമാനമായ ക്രൂയിസറുകള്‍ ഇന്നും അമേരിക്കക്കാരുടെ ക്ലാസിക് കലക്ഷനുകളില്‍ പെടുന്നു. ഈ കമ്പനിയുടെ രണ്ടാം ജന്മത്തിന് ലോകത്തെമ്പാടും പരക്കാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യയിലേക്കും അധികകാലമൊന്നും എടുക്കാതെ എത്തിച്ചേരുകയുണ്ടായി ഇന്ത്യന്‍ ക്രൂയിസറുകള്‍.

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ 'ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്', 'റോഡ് മാസ്റ്റര്‍' എന്നീ ക്രൂയിസറുകള്‍ ബങ്കളുരുവിലേക്ക് എകത്തിച്ചേരുന്നതാണ് പുതിയ വാര്‍ത്ത. കൂടുതല്‍ വായിക്കാം താഴെ.

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

1811സിസി ശേഷിയുള്ള എന്‍ജിനാണ് ഈ ക്രൂയിസറില്‍ ചേര്‍ത്തിരിക്കുന്നത്. 100 കുതിരശക്തി പകരാന്‍ ഈ എന്‍ജിന്‍ സാധിക്കുന്നു. 138.9 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിട്ടുള്ളത്.

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

എബിഎസ്, കീലെസ്സ് സ്റ്റാര്‍ട്, ക്രൂയിസ് കണ്‍ട്രോള്‍, വിനൈല്‍ സീറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

ബങ്കളുരുവിലെ പുതിയ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഷോറൂമില്‍ വെച്ചാണ് അവതരണച്ചടങ്ങ് നടക്കുക. ഷോറൂം വിലാസം:

Exquisite Moto LLP,

Prestige Nugget,

no. 126 Infantry road, Bangalore - 560001

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്

ബ്ലാക്ക് സ്‌മോക്ക് നിറത്തില്‍ മാത്രമേ ഈ ബൈക്ക് ലഭിക്കൂ. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 21,99,999 രൂപയാണ് ബൈക്കിനു വില.

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

ഗോവയിലെ വാഗത്തോര്‍ ബീച്ചില്‍ വെച്ചു നടന്ന ഇന്ത്യ ബൈക്ക് വീക്ക് ഫെസ്റ്റിവലില്‍ വെച്ച് അവതരിപ്പിക്കപെട്ട ബൈക്കാണ് റോഡ്മാസ്റ്റര്‍. ഈ ബൈക്കും ബങ്കളുരുവിലേക്ക് എത്തിച്ചേരുകയാണ് മെയ് 7ന് നടക്കുന്ന ചടങ്ങിലൂടെ.

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

1811 സിസി ശേഷിയുള്ള എന്‍ജിനാണ് ഇന്ത്യന്‍ റോഡ്മാസ്റ്ററിലുള്ളത്. 100 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 138.9 എന്‍എം ചക്രവീര്യം. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

കീലെസ്സ് സ്റ്റാര്‍ട്, ക്രൂയിസ് കണ്‍ട്രോള്‍, ഹോറിസോണ്‍ പവര്‍ വിന്‍ഡ്ഷീല്‍ഡ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിമോട്ട് ലോക്കിങ് ട്രങ്കും സാഡില്‍ബാഗും, തുകല്‍ കൊണ്ടുണ്ടാക്കിയ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ് എന്നീ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്.

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍

മൂന്ന് നിറങ്ങളില്‍ ഈ ബൈക്ക് ലഭിക്കും. തണ്‍ര്‍ ബ്ലാക്ക്, ഇന്ത്യന്‍ റെഡ്, ഇന്ത്യന്‍ റെഡ് ഐവറി ക്രീം എന്നിവയാണ് നിറങ്ങള്‍. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 34,95,000 രൂപയാണ് വില.

Most Read Articles

Malayalam
കൂടുതല്‍... #indian motorcycle
English summary
Indian Motorcycle To Unveil Roadmaster and Chief Dark Horse On 7th May In Bengaluru.
Story first published: Tuesday, May 5, 2015, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X