ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

By Santheep

കാവസാക്കി നിഞ്ജ എച്ച് 2 ഹൈപ്പര്‍ബൈക്കിന്റെ ഇന്ത്യന്‍ വിപണിപ്രവേശം ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കും. ഈ ബൈക്ക് നേരത്തെ തന്നെ വിദേശവിപണികളില്‍ എത്തിച്ചേര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും കരുത്തേറിയ (ഉല്‍പാദനത്തിലുള്ള) ബൈക്ക് എന്ന വിശേഷണവുമായാണ് നിഞ്ച എച്ച്2 വിപണിയിലെത്തുന്നത്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ താളുകളില്‍.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

താളുകളിലൂടെ നീങ്ങുക.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് എന്ന ബഹുമതി ബിഎംഡബ്ല്യു എസ്1000 ആര്‍ ആണ് സ്വന്തമാക്കി വെച്ചിരിക്കുന്നത്. എസ്1000ആറിന്റെ 2014 പതിപ്പിന്റെ കുതിരശക്തി 199 ആണ്.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

നിഞ്ജ എച്ച്2 ആര്‍ എന്ന ട്രാക്ക് പതിപ്പിന് 300 കുതിരശക്തിയുണ്ട്. ഈ വാഹനമല്ല ഇന്ത്യയിലേക്കു വരുന്നത്. ഇന്ത്യയിലെത്തുന്ന നിഞ്ജ എച്ച്2 മോഡലിനും ഒട്ടും മോശമല്ലാത്ത കരുത്തുണ്ട്. 200 കുതിരശക്തി!

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

എച്ച്2വിന്റെ അവതാരത്തിനു മുമ്പ് കാവസാക്കിയുടെ ഏറ്റവും കരുത്തുറ്റ ബൈക്കായിരുന്ന നിഞ്ജ സെഡ്എക്‌സ് 14ആറിന്റെ കുതിരശക്തി 190 ആണ്. 1400 സിസി ശേഷിയുള്ള എന്‍ജിനാണിത്.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

വെറും 998 സിസി ശേഷിയുള്ള നിഞ്ജ എച്ച്2 എന്‍ജിന്‍ ഇത്രയധികം കരുത്തുല്‍പാദിപ്പിക്കുന്നത് എന്‍ജിനില്‍ സൂപ്പര്‍ചാര്‍ജര്‍ സാങ്കേതികത ചേര്‍ത്താണ്.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

വേഗതയുടെ കാര്യമെടുക്കുകയാണെങ്കില്‍ കൊടിയ കരുത്തിന് ഇന്ത്യയില്‍ (ഭൂരിഭാഗം വിദേശനഗരങ്ങളിലും) ഒന്നും ചെയ്യാനില്ല. വേഗതയെ ഇലക്ട്രികമായി നിയന്ത്രിക്കാതെ യാതൊരു വഴിയുമില്ല.

ഇന്ത്യയിലേക്കുള്ള നിഞ്ജ എച്ച്2

ഇന്ത്യയിലേക്കുള്ള നിഞ്ജ എച്ച്2

  • എന്‍ജിന്‍: 998 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍, കാവസാക്കി സൂപ്പര്‍ചാര്‍ജര്‍
  • എന്‍ജിന്‍ കൂളിങ്: ലിക്വിഡ് കൂളിങ്
  • ഗിയര്‍ബോക്‌സ്: 6 സ്പീഡ്
  • കുതിരശക്തി: 200
  • ചക്രവീര്യം: 156 എന്‍എം
  • ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

    ഡുക്കാട്ടിയുടെ പാനിഗേല്‍ 1299 ആണ് കാവസാക്കി നിഞ്ജ എച്ച്2 ബൈക്കിനെ എതിരിടാന്‍ ഇന്ന് വിപണിയിലുള്ളത്.

    ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ഇന്ത്യയിലെത്താന്‍ ഒരാഴ്ച

    നിഞ്ജ എച്ച്2 ബൈക്ക് പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുന്നത്. പൂനെയിലെ ഓണ്‍റോഡ് നിരക്ക് പ്രകാരം 32,80,000 രൂപ വിലയുണ്ടാകും ഈ വാഹനത്തിന്. ഭാവിയില്‍ എച്ച്2 ഹൈപ്പര്‍ബൈക്ക് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ പ്ലാനുണ്ട് കാവസാക്കിക്ക്.

Most Read Articles

Malayalam
English summary
Kawasaki Ninja H2 India Launch Slated For 1st Week Of April.
Story first published: Monday, March 30, 2015, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X