പുതിയ രണ്ട് കെടിഎം സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യയിലേക്ക് 2015ല്‍

By Santheep

2015 അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ സൂപ്പര്‍ബൈക്കുകള്‍ ലോഞ്ച് ചെയ്യാന്‍ കെടിഎമ്മിന് പദ്ധതി. നിലവില്‍ ആറ് ബൈക്കുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. ബജാജുമായി ചേര്‍ന്നാണ് കെടിഎം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

കെടിഎമ്മിന്റെ സൂപ്പര്‍ അഡ്വഞ്ചര്‍, 1290 സൂപ്പര്‍ ഡ്യൂക്ക് എന്നീ മോഡലുകളാണ് ഇന്ത്യയിലെത്തുക എന്നറിയുന്നു.

സൂപ്പര്‍ അഡ്വഞ്ചര്‍

ഇന്ത്യയിലേക്ക് കെടിഎം കൂടുതല്‍ പ്രകടനശേഷിയുള്ള മോഡലുകള്‍ കൊണ്ടുവരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്ത് ഈ പ്രത്യേക വിപണി വലിയ തോതില്‍ വളരുന്നതും കെടിഎം കാണാതിരിക്കുന്നില്ല.

സൂപ്പര്‍ അഡ്വഞ്ചറിന്റെയും 1290 സൂപ്പര്‍ ഡ്യൂക്കിന്റെയും വരവ് ആരാധകരുടെ പരാതികളെല്ലാം അവസാനിപ്പിക്കുന്ന ഒന്നായിരിക്കും. കരുത്തും പ്രകടനശേഷിയും ഒരുമിക്കുന്ന ഈ ബൈക്കുകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയായിരിക്കും തുടക്കത്തില്‍ ചെയ്യുക. വിപണിയുടെ വളര്‍ച്ചയെയും ഈ മോഡലുകളുടെ വില്‍പനയെയുമെല്ലാം കണക്കിലെടുത്തായിരിക്കും ഇന്ത്യയില്‍ ഇവ അസംബിള്‍ ചെയ്യുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുക.

1290 സൂപ്പര്‍ ഡ്യൂക്ക്

ഇന്ത്യയ്ക്കു വേണ്ടി ഒരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കാനും കെടിഎമ്മിന് പരിപാടിയുണ്ട്. നിലവില്‍ ഡ്യൂക്ക് 125, ഡ്യൂക്ക് 200, ഡ്യൂക്ക് 390, ആര്‍സി 125, ആര്‍സി 200, ആര്‍സി 390 എന്നീ മോഡലുകളാണ് കെടിഎം വില്‍ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ktm #കെടിഎം
English summary
KTM India Contemplating Launch Of Two Super Bikes By 2015 End.
Story first published: Monday, June 29, 2015, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X