മഹീന്ദ്ര സൈറ്റില്‍ ഡ്യൂറോയെ കാണാനില്ല!

By Santheep

മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ വെബ്‌സൈറ്റില്‍ ഡ്യൂറോ സ്‌കൂട്ടര്‍ വിവരങ്ങള്‍ എടുത്തുമാറ്റി. പകരമായി പുതിയൊരു മോഡല്‍ എത്തുന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്.

ഇന്ത്യയില്‍ ഇപ്പോള്‍ രണ്ട് സ്‌കൂട്ടറുകള്‍ ഒരു മോട്ടോര്‍സൈക്കിളുമാണ് മഹീന്ദ്രയില്‍ നിന്നും പുറത്തുവരുന്നത്. മഹീന്ദ്ര ഉസോ 125, ഗസ്‌റ്റോ എന്നീ സ്‌കൂട്ടറുകളും സെന്റ്യൂറോ മോട്ടോര്‍സൈക്കിളും.

മഹീന്ദ്ര ഡ്യൂറോ

124.6 സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, എര്‍ കൂള്‍ഡ് എന്‍ജിനാണ് ഡ്യൂറോയിലുള്ളത്. 8 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. ടോര്‍ക്ക് 9 എന്‍എം.

ഡ്യൂറോ സ്‌കൂട്ടറിന്റെ വിപണിയിലെ എതിരാളികള്‍ ഹോണ്ട ആക്ടിവ 125, സുസൂക്കി ആക്‌സസ് 125 എന്നിവയാണ്. ഇവരുമായി ഏറ്റുനില്‍ക്കാന്‍ ഡ്യൂറോയ്ക്ക് സാധിച്ചിരുന്നില്ല.

Malayalam
English summary
Mahindra Duro Scooter Removed From Indian Website.
Story first published: Saturday, July 4, 2015, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X