മഹീന്ദ്ര മോജോയെക്കുറിച്ച് അറിയേണ്ടതെല്ലാം വെളിപ്പെട്ടു!

By Santheep

ഇന്ത്യൻ വാഹനപ്രേമികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് അവസാനമായി. മഹീന്ദ്ര മോജോ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ബൈക്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

മോജോയെ ഒരു ടൂറിങ് ബൈക്കായാണ് പരിഗണിക്കേണ്ടത്. ഡിസൈൻ സവിശേഷതകളും ഇതൊരു പെർഫോമൻസ് ബൈക്കല്ലെന്ന് വിളിച്ചുപറയുന്നുണ്ട്. മോജോയെ കൂടുതൽ അടുത്തു പരിചയപ്പെടാം.

മഹീന്ദ്ര മോജോ

ഇരട്ടക്കണ്ണുള്ള ഗൂഗിൾ ഹെഡ്‌ലാമ്പുകളാണ് ഈ മോട്ടോർസൈക്കിളിനെ വേറിട്ടു നിറുത്തുന്ന ഘടകങ്ങളിലൊന്ന്. ഡേടൈം റണ്ണിങ് ലൈറ്റുകളോടെയാണ് ഹെഡ്‌ലാമ്പ് വരുന്നത്.

മഹീന്ദ്ര മോജോ

300സിസി ശേഷിയുള്ള ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ട്വിൻ എക്സോസ്റ്റ് പൈപ്പുകളും എൽഇഡി ടെയ്ൽ ലാമ്പിനെ പേറുന്ന റിയർ ഫെൻഡറുകളുമെല്ലാം മികച്ച രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു,.

മഹീന്ദ്ര മോജോ

21 ലിറ്റർ കപ്പാസിറ്റിയുള്ള എൻജിനാണ് ചേർത്തിട്ടുള്ളത്. കുറച്ച് റിലാക്സ് ചെയ്തിരിക്കാൻ കഴിയുന്ന വിധത്തിലാണ് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. സ്പോർ‌ട്സ് ബൈക്കിന്റെ ശൈലിയിലല്ല സീറ്റിങ് പൊസിഷൻ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

മഹീന്ദ്ര മോജോ

295സിസി ശേഷിയുള്ള ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ സിംഗിൾ സിലിണ്ടർ എൻജിൻ 27 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 30 എൻഎം ആണ് ടോർക്ക്. 6 സ്പീഡ് ഗിയർബോക്സ് ചേർത്തിരിക്കുന്നു വാഹനത്തിൽ.

മഹീന്ദ്ര മോജോ

17 ഇഞ്ച് പിരെല്ലി റോസ്സോ ടയറുകളാണ് മോജോയിലുള്ളത്. ഉയർന്ന വേഗതയിൽ വാഹനത്തിന് നല്ല സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട് മോജോ.

മഹീന്ദ്ര മോജോ

2100 മില്ലിമീറ്ററാണ് മോജോയുടെ നീളം. 800 മില്ലിമീറ്റർ വീതി. 1165 മില്ലിമീറ്റർ ഉയരം. വാഹനത്തിന്റെ വിൽബേസ് 1465 മില്ലിമീറ്ററാണ്. ഗ്രൗണ്ട് ക്ലിയറൻസ് 173.5 മില്ലിമീറ്റർ.

മഹീന്ദ്ര മോജോ

മോജോയുടെ ആകെ ഭാരം 165 കിലോഗ്രാമാണ്. സീറ്റിലേക്കുള്ള ഉയരം 814.5 എംഎം. ഇന്ധനശേഷി 21 ലിറ്ററാണ്.

മഹീന്ദ്ര മോജോ

മോജോയുടെ മുൻ വീലിൽ ഘടിപ്പിച്ചിരിക്കുന്നത് 320 എംഎം ഡിസ്ക് ബ്രേക്കാണ്. പിന്നിൽ 240 എംഎം ഡിസ്ക് ബ്രേക്കുകൾ ചേർത്തിരിക്കുന്നു.

കൂടുതൽ

കൂടുതൽ

ഭാരതത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള 8 ബൈക്കുകള്‍

ഹോണ്ട 'ബുള്‍ഡോഗ്' കണ്‍സെപ്റ്റ് കണ്ടുവോ?

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Most Read Articles

Malayalam
English summary
Mahindra Mojo All The Details You Need To Know.
Story first published: Thursday, October 8, 2015, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X