മഹീന്ദ്ര മോജോ ദീപാവലിക്കു മുമ്പ് വിപണിയിലെത്തും

By Santheep

മഹീന്ദ്ര മോജോയുടെ വിപണിപ്രവേശം 2016 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ നടക്കുമെന്ന് മഹീന്ദ്ര. കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായ പവന്‍ ഗോയങ്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദീര്‍ഘനാളായി മഹീന്ദ്ര വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പെര്‍ഫോമന്‍സ് ബൈക്കാണ് മോജോ. 300 സിസി ശേഷിയുള്ള എന്‍ജിനുമായി വരുന്ന ഈ ബൈക്കിന്റെ ഡിസൈനില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ചില മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറായിരുന്നു. ഇങ്ങനെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച വാഹനം 2015 സെപ്തംബര്‍ മാസത്തിനു മുമ്പായി വിപണിയിലെത്താനിടയുണ്ട്.

മഹീന്ദ്ര മോജോ

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ മോജോ അവതരിപ്പിക്കപെട്ടിരുന്നു.

295സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മോജോയിലുള്ളത്. ഈ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 27 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6500 ആര്‍പിഎമ്മില്‍ ഈ എന്‍ജിന്‍ 25 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കുന്നു മോജോ എന്‍ജിന്‍.

വലിയ ട്വിന്‍ ഹെഡ്‌ലൈറ്റുകള്‍, ഡേടൈം റണ്ണിങ് ലാമ്പ്, പിരെല്ലി സ്‌പോര്‍ട് ഡിമോണ്‍ ടയറുകള്‍, റേഡിയല്‍ ബ്രേക്കുകള്‍ തുടങ്ങിയ സന്നാഹങ്ങളാണ് മോജോയിലുള്ളത്.

മഹീന്ദ്ര മോജോ ദീപാവലിക്കു മുമ്പ് വിപണിയിലെത്തും

വിപണിയില്‍ 2.25 ലക്ഷത്തിന്റെ പരിസത്തായിരിക്കും മോജോയ്ക്ക് വില എന്നനുമാനിക്കപ്പെടുന്നു. കെടിഎം ഡ്യൂക്ക് 390, സുസൂക്കി ഇനസുമ 250 എന്നീ മോഡലുകളാണ് വാഹനത്തിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Mahindra Mojo Launch Rumored To Take Place In June.
Story first published: Wednesday, May 27, 2015, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X