പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!

By Santheep

ഫ്രഞ്ച് ഓട്ടോമൊബൈല്‍ നിര്‍മാതാവായ പൂഷോ ഇന്ന് മഹീന്ദ്രയുടെ ഉടമസ്ഥതയിലാണുള്ളത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ഈ കമ്പനിയുടെ 51 ശതമാനം ഓഹരി മഹീന്ദ്ര വാങ്ങിയത്. ലോകത്തെമ്പാടും വേരുകള്‍ പടര്‍ത്തുക എന്നതിനൊപ്പം ഇന്ത്യയിലെ വളര്‍ന്നു വരുന്ന മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു.

പുതിയതായി വരുന്ന വാര്‍ത്തകള്‍ പൂഷോയുടെ ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നതായി പറയുന്നു. കൂടുതല്‍ വായിക്കാം താഴെ.

പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!

മൂന്ന് വീലുള്ള പൂഷോ മെട്രോപോളിസ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്ക് തികച്ചും പുതുമയായിരിക്കും. ഈ വാഹനത്തെ രാജ്യത്തെത്തിക്കാന്‍ മഹീന്ദ്രയ്ക്ക് പ്ലാനുണ്ടെന്നാണ് അറിയുന്നത്.

പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!

ഒരു 400 സിസി എന്‍ജിനാണ് ഈ സ്‌കൂട്ടറിലുള്ളത്. 37 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കും.

പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!

മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ശേഷിയുണ്ട് ഈ വാഹനത്തിന്.

പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!

മെട്രോപോളിസ്സിനെ കൂടാതെ മറ്റുചില വാഹനങ്ങളെക്കൂടി നിരത്തിലെത്തിച്ചേക്കും മഹീന്ദ്ര. 125സിസി കരുത്തുള്ള സാറ്റെലിസ് സ്‌കൂട്ടര്‍, 125 സിസിയുടെ തന്നെ ജാങ്കോ സ്‌കൂട്ടര്‍ എന്നിവ ഇ്ത്യയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!

ഇന്ത്യയില്‍ പക്ഷേ ഈ സ്‌കൂട്ടര്‍ എത്രത്തോളം പ്രായോഗികമാകുമെന്ന് സന്ദേഹമുണ്ട്. മഹീന്ദ്ര ഒരുപക്ഷേ, കുറച്ചുകൂടി പവര്‍ കുറഞ്ഞ എന്‍ജിന്‍ ഘടിപ്പിച്ച് മെട്രോപോളിസിനെ വിപണിയിലെത്തിച്ചേക്കും.

പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!

മഹീന്ദ്രയുടെ മോജോ മോട്ടോര്‍സൈക്കിളും അധികം താമസിക്കാതെ വിപണിയിലെത്തുമെന്ന് വാര്‍ത്തകള്‍ പറയുന്നു. ഈ 300 സിസി സ്‌കൂട്ടറിന്റെ വിപണിപ്രവേശം കാലങ്ങളായി കാത്തിരിക്കുകയാണ് ഇന്ത്യ. മഹീന്ദ്ര നല്‍കുന്ന സൂചനപ്രകാരം നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ മോജോ വിപണിയിലെത്തുമെന്നാണ്.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra readying Peugeot scooters for India.
Story first published: Wednesday, May 27, 2015, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X