ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 എതിരാളിയുമായി റോയല്‍ എന്‍ഫീല്‍ഡ്!

By Santheep

രണ്ടായിരത്തിപ്പതിനാറോടു കൂടി രണ്ട് പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ കൂടി നിരത്തിലെത്തും. ഹാര്‍ലി ഡേവിസന്‍ അടക്കമുള്ള ക്രൂയിസര്‍ നിര്‍മാതാക്കളുടെ വിപണിയിടത്തിസേക്ക് കയറിച്ചെല്ലുകയാണ് എന്‍ഫീല്‍ഡ് ലക്ഷ്യം വെക്കുന്നത്. പുതിയ മോഡലുകളിലൊന്ന് എന്‍ഫീല്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തേറിയ എന്‍ജിനുമായിട്ടാണ് വരിക.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 410 സിസി ശേഷിയുള്ളതും 750 സിസി ശേഷിയുള്ളതുമായ എന്‍ജിനുകള്‍ ഘടിപ്പിച്ചാണ് പുതിയ എന്‍ഫീല്‍ഡ് എന്‍ജിനുകള്‍ വിപണിയിലെത്തുക.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 എതിരാളിയുമായി റോയല്‍ എന്‍ഫീല്‍ഡ്!

താളുകളിലൂടെ നീങ്ങുക.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 എതിരാളിയുമായി റോയല്‍ എന്‍ഫീല്‍ഡ്!

തയ്യാറാകുന്ന ബൈക്കുകളില്‍ 750 സിസി എന്‍ജിന്‍ ഘടിപ്പിച്ച ഒന്നിനെ, റോയല്‍ എന്‍ഫീല്‍ഡ് ചില വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ സൂചനയായി കാണണം. ഇക്കാലമത്രയും 350സിസി ശേഷിയുള്ളതും 500സിസി ശേഷിയുള്ളതുമായ രണ്ട് എന്‍ജിനുകള്‍ മാത്രമാണ് എവന്‍ഫീല്‍ഡ് ഉപയോഗിച്ചുവന്നത്. പുതിയ വിപണിസാഹചര്യങ്ങള്‍ കൂടുതല്‍ കരുത്തേറിയ എന്‍ജിനുകളിലേക്കു നീങ്ങാന്‍ കമ്പനിയെ നിര്‍ബന്ധികക്കുന്നതിന്റെ തെളിവാണ് ഈ നീക്കം.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 എതിരാളിയുമായി റോയല്‍ എന്‍ഫീല്‍ഡ്!

മറ്റൊന്ന്, ഈ എന്‍ജിന്‍ റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്ന ആദ്യത്തെ പാരലല്‍ ട്വിന്‍ എന്‍ജിനായിരിക്കും എന്നതാണ്. നിലവില്‍ വി ട്വിന്‍ എന്‍ജിനുകളാണ് കമ്പനി ഉപയോഗിച്ചു വരുന്നത്.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 എതിരാളിയുമായി റോയല്‍ എന്‍ഫീല്‍ഡ്!

750സിസി ശേഷിയുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഒരു അഡ്വഞ്ചര്‍ ടൂററായിരിക്കും. ഹാര്‍ലി ഡേവിസണ്‍ സ്ട്രീറ്റ് 750 മോട്ടോര്‍സൈക്കിളിന് ഒരു ഒത്ത എതിരാളിയായിരിക്കണം ഈ മോഡല്‍ എന്നതാണ് എന്‍ഫീല്‍ഡിന്റെ ആവശ്യം. ഇതിനായി ലോകോത്തര മോട്ടോര്‍സൈക്കിള്‍ ഡിസൈനറായ പിയറി ടെര്‍ബ്ലാന്‍ഷിനെയാണ് ഡിസൈനറായി നിയമിച്ചിരിക്കുന്നത്.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 എതിരാളിയുമായി റോയല്‍ എന്‍ഫീല്‍ഡ്!

ഈ മോട്ടോര്‍സൈക്കിളിന് ഹിമാലയന്‍ എന്ന പേരായിരിക്കും നല്‍കുക എന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല നിലവില്‍.

Most Read Articles

Malayalam
English summary
Royal Enfield Is On The Way Making 2 New Motorcycles.
Story first published: Friday, February 27, 2015, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X