ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ് ചാപ്റ്ററിനെക്കുറിച്ച്

By Santheep

ഹാര്‍ലി ഡേവിസണ്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിലതുണ്ട്. വിഖ്യാതമായ വി-ട്വിന്‍ എന്‍ജിനുകളും കസ്റ്റമൈസ്ഡ് പെയിന്റും വിചിത്രസൗന്ദര്യം പേറുന്ന എക്‌സോസ്റ്റ് പൈപ്പുകളുമെല്ലാമാണ് നമ്മളോര്‍ക്കുക. എന്നാല്‍ ഇവ മാത്രമാണോ ഹാര്‍ലി? ഒരിക്കലുമല്ല എന്ന് പറയുന്നു ടസ്‌കര്‍ ഹാര്‍ലി ഡേവിസണ്‍ ഓണേഴ്‌സ് ഗ്രൂപ്പ്.

ബങ്കളുരുവിലെ ഹാര്‍ലി ഡേവിസണ്‍ ഡീലറായ ടസ്‌കറിന്റെ കീഴിലുള്ള ഹാര്‍ലി ഒണേഴ്‌സ് ഗ്രൂപ്പ് ബൈക്ക് റൈഡില്‍ മാത്രം അഭിരമിക്കുന്നില്ല. ഹാര്‍ലി ഡേവിസണ്‍ ബൈക്കുകളോട് ഭ്രാന്തമായ അഭിനിവേശമുള്ള ഒരു വലിയ ഗ്രൂപ്പു തന്നെയാണ് ടസ്‌കര്‍ എച്ച്.ഒ.ജിയില്‍ അംഗങ്ങളായിട്ടുള്ളത്. ശ്രീനി എന്നറിയപ്പെടുന്ന ടസ്‌കര്‍ ഉടമ ശ്രീനിവാസ റെഡ്ഡിയുടെ ആവേശകരമായ നേതൃത്വത്തിന്‍ കീഴില്‍ ഈ ഗ്രൂപ്പ് പൊതു ഇടങ്ങളില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു.

ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ്

എന്താണ് എച്ച്.ഓ.ജി ചാപ്റ്ററുകള്‍?

ഹാര്‍ലി ഡേവിസണ്‍ ഉടമകള്‍ക്ക് ഒത്തുചേരുവാനും തങ്ങളുടെ സമാനഹൃദയത്വം പങ്കുവെക്കാനുമായി ഒരുക്കിയിട്ടുള്ള സംവിധാനമാണ് ലോക്കല്‍ ചാപ്റ്ററുകള്‍. ഇത്തരം ചാപ്റ്ററുകളിലൂടെ ഹാര്‍ലി ഡേവിസണ്‍ ബൈക്കുകളോടും പൊതുവില്‍ ക്രൂയിസറുകളോടും താല്‍പര്യമുള്ള നിരവധി സുഹൃത്തുക്കളെ സ്വന്തമാക്കാന്‍ വഴിയൊരുങ്ങുന്നു.

ഇത്തരം ചാപ്റ്ററുകളില്‍ ഹാര്‍ലി ഉടമകളെ പങ്കടുപ്പിച്ചു കൊണ്ടുള്ള നിരവധി പരിപാടികള്‍ നടക്കും. റൈഡുകളും സാമൂഹിക പരിപാടികളുമെല്ലാം ഇതിന്റെ ഭാഗമാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ബങ്കളുരു ടസ്‌കര്‍ എച്ച്.ഒ.ജിയില്‍ സംഘടിപ്പിക്കപെട്ട ഒരു പരിപാടിയില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. ഏതൊരു മോട്ടോര്‍സൈക്കിള്‍ ഉടമയ്ക്കും ഗുണകരമാകുന്ന പാഠങ്ങളാണ് ഇത്തവണത്തെ കൂടിച്ചേരലില്‍ ഹാര്‍ലി ഉടമകള്‍ക്ക് ലഭിച്ചത്.

ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ് 1

ഫസ്റ്റ് എയ്ഡ് സെഷന്‍ മുതല്‍ ഹാര്‍ലികള്‍ ഓടിക്കുന്നതിന്റെ പ്രത്യേകതകള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു ഈ പരിപാടിയില്‍.

ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ് 2

ഹാര്‍ലി ഉടമകളുടെ ഈ കൂടിച്ചേരല്‍ സംഘടിപ്പിച്ചവരാണ് ചിത്രത്തില്‍. ഇടത്തുനിന്ന്, ടസ്‌കര്‍ ഹാര്‍ലി ഡേവിസണ്‍ ഉടമ ശ്രീനിവാസ് റെഡ്ഢി, സേഫ്റ്റി ഇന്‍സ്ട്രക്ടര്‍ ഡോ. ദിനകര്‍, ടസ്‌കര്‍ എച്ച്.ഒ.ജി ചാപ്റ്റര്‍ ഡയറക്ടര്‍ ഫാറൂഖ് അഹ്മദ് എന്നിവവരെ കാണാാം.

അടിയന്തിര ഘട്ടങ്ങളില്‍ നല്‍കേണ്ടുന്ന അടിസ്ഥാന ചികിത്സാരീതികള്‍ വിശദീകരിക്കുന്ന സെഷന്‍ ഇത്തവണത്തെ കൂടിച്ചേരലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഹൃദയാഘാതം അടക്കമുള്ള അടിയന്തിര സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നായിരുന്നു വിശദീകരിച്ചത്.

ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ് 3

ആക്‌സിഡണ്ടുകള്‍ സംഭവിക്കുമ്പോള്‍ അടിയന്തിരമായി ചെയ്യേണ്ടുന്ന കാര്യങ്ങളും ഈ സെഷനില്‍ വിശദീകരിക്കപെട്ടു. മുറിവുകളും പൊട്ടലുകളുമെല്ലാം സംഭവിക്കുമ്പോള്‍ പ്രാഥമികമായും അടിയന്തിരമായും ചെയ്യേണ്ട കാര്യങ്ങള്‍ ഡോ. ദിനകര്‍ വിശദീകരിച്ചു.

ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ്

350ലധികം പേര്‍ അടങ്ങുന്നതാണ് ടസ്‌കര്‍ എച്ച്.ഒ.ജി ചാപ്റ്റര്‍.

2015 ടസ്‌കര്‍ എച്ച്.ഒ.ജി ചാപ്റ്റര്‍ ഓഫീസര്‍മാര്‍

ശ്രീനിവാസ് റെഡ്ഢി, കുമാര്‍ റെഡ്ഢി
ടസ്‌കര്‍ ഹാര്‍ലി ഡേവിസണ്‍ ഡീലര്‍ഷിപ്പ് ഉടമകള്‍
ബൈക്ക്: സൂപ്പര്‍ ഗ്ലൈഡ്, ഫാറ്റ് ബോയ്

ഫാറൂഖ് അഹമ്മദ്
ടസ്‌കര്‍ എച്ച്ഒജി ചാപ്റ്റര്‍ ഡയറക്ടര്‍
ബൈക്ക്: നൈറ്റ് റോഡ്

വിനായക് നായക്
അസിസ്റ്റന്റ് ഡയറക്ടര്‍
ബൈക്ക്: ഫാറ്റ് ബോയ്

പ്രണാം വിശ്വനാഥ്
ചാപ്റ്റര്‍ മാനേജര്‍
ബൈക്ക്: അയണ്‍ 883

സുല്‍ത്താന്‍ നാസ്സര്‍
സെക്രട്ടറി
ബൈക്ക്: ഫാറ്റ് ബോബ്

ഷേര്‍ലി ജോര്‍ജ്
ട്രഷറര്‍
ബൈക്ക്: ഫാറ്റ് ബോബ്

ആരതി ചെല്ലപ്പ
എഡിറ്റര്‍
ബൈക്ക്: ഫാറ്റ് ബോബ്

സഞ്ജയ് സിന്‍ഹ
ആക്ടിവിറ്റി ഓഫീസര്‍
ബൈക്ക്: ഫാറ്റ് ബോയ്

വിജയ് കുമാര്‍
ആക്ടിവിറ്റി ഓഫീസര്‍
ബൈക്ക്: ഫാറ്റ് ബോബ്

വിശാല്‍ വാസു
റോഡ് കാപ്റ്റന്‍
ബൈക്ക്: സ്ട്രീറ്റ് 750

രോമേഷ് ഗാല
റോഡ് കാപ്റ്റന്‍
ബൈക്ക്: ഫാറ്റ് ബോബ്

അജയ് ഹാന്‍ഡ
റോഡ് കാപ്റ്റന്‍
ബൈക്ക്: അയണ്‍ 883

മക്‌സൂദ്
റോഡ് കാപ്റ്റന്‍
ബൈക്ക്: ഫാറ്റ് ബോയ്

ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ് 5
Most Read Articles

Malayalam
കൂടുതല്‍... #harley davidson
English summary
Tusker H.O.G. Chapter, Fuelling A Passion For Harleys.
Story first published: Tuesday, April 28, 2015, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X