ചൂടുപിടിക്കാത്ത സീറ്റുമായി ടിവിഎസ് ജൂപിറ്റര്‍ പ്രത്യേക പതിപ്പ്

By Santheep

ടിവിഎസ് ജൂപിറ്ററിന് ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. ജൂപിറ്റര്‍ ബൈക്ക് വിപണിയിലെത്തിയതിന്റെ ഒന്നാംവാര്‍ഷികം ആഘോഷിക്കുകയാണ് ഈ പതിപ്പിന്റെ ഉദ്ദേശ്യം.

വാഹനത്തിന്റെ വിലയും മറ്റു വിശദാംശങ്ങളും താഴെ താളുകളില്‍ വായിക്കാം.

ചൂടുപിടിക്കാത്ത സീറ്റുമായി ടിവിഎസ് ജൂപിറ്റര്‍ പ്രത്യേക പതിപ്പ്

ക്ലിക്കിനീങ്ങുക.

ചൂടുപിടിക്കാത്ത സീറ്റുമായി ടിവിഎസ് ജൂപിറ്റര്‍ പ്രത്യേക പതിപ്പ്

ഇതൊരു പരിമിത പതിപ്പാണ്. സാധാരണ ജൂപിറ്റര്‍ മോഡലിനെക്കാള്‍ 2000 രൂപ കൂടുതല്‍ നല്‍കണം ഈ പതിപ്പ് ലഭിക്കുവാന്‍. ദില്ലി എക്‌സ്‌ഷോറും നിരക്ക് പ്രകാരം 48,925 രൂപയാണ് ജൂപിറ്റര്‍ സ്‌പെഷ്യല്‍ എഡിഷന്റെ വില. എത്ര പതിപ്പുകള്‍ വിപണിയിലെത്തിക്കുമെന്ന് വ്യക്തമല്ല.

ചൂടുപിടിക്കാത്ത സീറ്റുമായി ടിവിഎസ് ജൂപിറ്റര്‍ പ്രത്യേക പതിപ്പ്

പുതിയ ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് ജൂപിറ്റര്‍ പ്രത്യേക പതിപ്പ് വിപണി പിടിക്കുന്നത്. സ്റ്റാല്യണ്‍ ബ്രൗണ്‍ നിറം പൂശിയിരിക്കുന്നു ജൂപിറ്ററിന്റെ ബോഡിയില്‍. സീറ്റിന് കറുപ്പുനിറവും ഇന്നര്‍ പാനലുകള്‍ക്ക് ബീജ് നിറവും നല്‍കിയിരിക്കുന്നു. ഫ്രണ്ട് പാനലില്‍ 'ലിമിറ്റഡ് എഡിഷന്‍' എന്നെഴുതിയ ഒരു സ്റ്റിക്കറും പതിച്ചിരിക്കുന്നു.

ചൂടുപിടിക്കാത്ത സീറ്റുമായി ടിവിഎസ് ജൂപിറ്റര്‍ പ്രത്യേക പതിപ്പ്

ഗുണനിലവാരമേറിയ സീറ്റിങ് സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. വെയിലത്ത് പാര്‍ക്ഗക് ചെയ്താല്‍ സാധാരണ സ്‌കൂട്ടറുകളുടെ സീറ്റുകള്‍ക്കുള്ളതിനെക്കാള്‍ 10 ഡിഗ്രി ചൂട് കുറവായിരിക്കും ഈ സീറ്റിലെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്യൂറാ കൂള്‍ എന്നാണ് ഈ സീറ്റിങ് സംവിധാനത്തിനു പേര്.

ചൂടുപിടിക്കാത്ത സീറ്റുമായി ടിവിഎസ് ജൂപിറ്റര്‍ പ്രത്യേക പതിപ്പ്

എന്‍ജിനിലും മറ്റ് നിര്‍ണായക സാങ്കേതിക സംവിധാനങ്ങളിലും മാറ്റങ്ങളൊന്നുമില്ല എന്നറിയുക. 109.7സിസി ശേഷിയുള്ള 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ തുടരും. സ്‌കൂട്ടര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, വ്യൂവേഴ്‌സ് ചോയ്‌സ് അവാര്‍ഡ് തുടങ്ങിയ സമ്മാനങ്ങള്‍ 2014ല്‍ കരസ്ഥമാക്കിയ വാഹനമാണിത്.

Most Read Articles

Malayalam
English summary
TVS Launch Special Edition Jupiter Scooter.
Story first published: Tuesday, January 20, 2015, 7:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X