പുതിയ എന്‍ജിന്‍ സാങ്കേതികതയും നിറങ്ങളും യമഹ സ്‌കൂട്ടറുകളില്‍

By Santheep

ഇന്ത്യന്‍ വിപണിയിലെ സ്‌കൂട്ടര്‍ സെഗ്മെന്റിന്റെ വളര്‍ച്ച തിരിച്ചറിഞ്ഞ് നയപരിപാടികള്‍ യമഹ മാറ്റം വരുത്തിയത് ഈയിടെയാണ്. ഇപ്പോള്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ കാര്യമായി ശ്രദ്ധ പതിപ്പിക്കുകയാണ് കമ്പനി. വിദേശവിപണികളില്‍ മികവുറ്റ സ്‌കൂട്ടര്‍ മോഡലുകള്‍ യമഹ എത്തിക്കുന്നുണ്ട്. ഇവയില്‍ പലതും ഇന്ത്യയിലെത്തിക്കഴിഞ്ഞു. മികച്ച സാങ്കേതികതകള്‍ കൂടി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

തങ്ങളുടെ എല്ലാ സ്‌കൂട്ടറുകള്‍ക്കും പുതിയ നിറങ്ങള്‍ ചേര്‍ക്കുകയാണ് യമഹ. പുതിയ നിറങ്ങള്‍ കൂടാതെ ബ്ലൂ കോര്‍ എന്നു പേരായ പുതിയൊരു സാങ്കേതികത കൂടി സ്‌കൂട്ടറുകളിലേക്ക് ചേര്‍ക്കുന്നുണ്ട്.

Yamaha India Provides Blue Core Tech and New Colours For Its Scooters

ഇന്ധനക്ഷമതയെ ലക്ഷ്യമാക്കി സൃഷ്ടിച്ചെടുത്ത സാങ്കേതികതയാണ് ബ്ലൂകോര്‍. വരുംതലമുറ എന്‍ജിന്‍ സാങ്കേതികത എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനായി വാഹനത്തിന്റെ കംഫര്‍ട്ട് ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യുന്നില്ല ഇവര്‍.

സ്‌കൂട്ടറുകള്‍
ബ്ലൂ കോര്‍ സാങ്കേതികതയിലുള്ള യമഹ ആല്‍ഫ സ്‌കൂട്ടര്‍ മോഡലിന് പുതിയ വര്‍ണം ചേര്‍ത്തിട്ടുണ്ട്. 49,939 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില.

യമഹ റേ സെഡ് മോഡലിന്റെ ബ്ലൂ കോര്‍ സാങ്കേതികത ചേര്‍ത്ത പതിപ്പിന് 48,936 രൂപയാണ് വില. സിയാന്‍ സ്പ്ലാഷ് എന്ന സാങ്കേതികതയും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #yamaha #യമഹ
English summary
Yamaha India Provides Blue Core Tech and New Colours For Its Scooters.
Story first published: Thursday, March 26, 2015, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X