ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂ-വീലറുകൾ

By Praseetha

ലോകത്തിലെ മൊത്തം കണക്ക് എടുക്കുമ്പോൾ ഇരു ചക്ര വാഹനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലാണ് ഗണ്യമായ വർധനവ് കാണുന്നത്. ഈക്കാരണം കൊണ്ടുതന്നെ ഇന്ത്യയിലെ മുൻനിര നിർമാതാക്കൾ ഓരോ വർഷവും പുതിയ ബൈക്കുകളുമായിട്ടാണ് വിപണി കീഴടക്കാൻ എത്തുന്നത്.

സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ എങ്കിലിതാ ചില പരിഹാരങ്ങൾ

ചില ബൈക്കുകൾ വൻ വിജയം കാണുമ്പോൾ മറ്റുചിലവയ്ക്ക് മികച്ച പ്രതികരണം കിട്ടാതേയും പോകുന്നുണ്ട്. വില, മൈലേജ് എന്നീ ഘടകങ്ങളാണ് ടൂ-വീലറുകളെ ഇന്ത്യൻ വിപണിയിൽ പിടിച്ച് നിർത്തുന്നത്. ഈയെല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഇന്ത്യക്കാർക്ക് പ്രിയമായി തീർന്ന ബൈക്കുകളേതോക്കെ എന്ന് നോക്കാം.

10. ടിവിഎസ് ജുപീറ്റർ

10. ടിവിഎസ് ജുപീറ്റർ

ഈ ലിസ്റ്റിൽപെടുന്ന ടിവിഎസിന്റെ രണ്ട് സ്കൂട്ടറിൽ ഒന്നാണ് ടിവിഎസ് ജുപീറ്റർ. കഴിഞ്ഞ ഒരു കൊല്ലത്തെ കണക്ക് പ്രകാരം (ഏപ്രിൽ 2015-മാർച്ച് 2016) ജുപീറ്ററിന്റെ 537,431യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

10. ടിവിഎസ് ജുപീറ്റർ

10. ടിവിഎസ് ജുപീറ്റർ

7.9ബിഎച്ച്പിയും 8എൻഎം ടോർക്കും നൽകുന്ന 109.7സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ജൂപീറ്ററിലുള്ളത്. ലിറ്ററിന് 62കിലോമീറ്റർ മൈലേജാണിത് വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 48,809 രൂപയാണ് വില.

09. ബജാജ് സിടി100

09. ബജാജ് സിടി100

ബജാജിന്റ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള കമ്മ്യൂട്ടർ ബൈക്കാണ് സിടി100. 590,067യൂണിറ്റുകളാണ് കമ്പനിക്ക് വിറ്റഴിക്കാൻ കഴിഞ്ഞിട്ടുള്ളത്. 9.1ബിഎച്ച്പിയും 8.05എൻഎം ടോർക്കും നൽകുന്ന 99.27സിസി സിങ്കിൾ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

09. ബജാജ് സിടി100

09. ബജാജ് സിടി100

89km/l മൈലേജാണ് സിടി100 വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 35,034 രൂപയ്ക്ക് ഈ ബൈക്ക് ലഭ്യമാണ്.

08. ബജാജ് പൾസർ

08. ബജാജ് പൾസർ

പൾസറിന് 135എൽഎസ് മുതൽ ആർഎസ് 200 ശ്രേണിയിലുള്ള ബൈക്കുകളാണ് നിലവിൽ വില്പനയിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം പൾസർ റേഞ്ചിലുള്ള ബൈക്കുകളുടെ 618,371യൂണിറ്റുകളാണ് വിറ്റഴിച്ചത്.

 08. ബജാജ് പൾസർ

08. ബജാജ് പൾസർ

പൾസറിന്റെ എൻട്രിലെവൽ135എൽഎസിൽ 13.3ബിഎച്ച്പിയും 11.4എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 135സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 64km/l മൈലേജാണ് 135എൽസ് നൽകുന്നത്. ദില്ലി എക്സ്ഷോറൂം 63,269 രൂപയിലാണിതിന്റെ വിലയാരംഭിക്കുന്നത്.

 08. ബജാജ് പൾസർ

08. ബജാജ് പൾസർ

ടോപ്പ് എന്റ് 200ആർഎസിൽ 24.1ബിഎച്ച്പിയും 18.6എൻഎം ടോർക്കും നൽകുന്ന 199.5സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. 200ആർഎസിന്റെ മൈലേജ് ലിറ്ററിന് 35കിലോമീറ്ററാണ്. എബിഎസ് ഉള്‍പ്പെടുത്തിയ പൾസർ 200ആർഎസിന്1,30,945 രൂപയാണ് ദില്ലി എക്സ്ഷോറൂം വില.

07. ഹീറോ ഗ്ലാമർ

07. ഹീറോ ഗ്ലാമർ

618,371യൂണിറ്റുകൾ വിറ്റഴിച്ച് ഈ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ളത് ഹീറോ ഗ്ലാമറാണ്. 7.8ബിഎച്ച്പിയും 10.35എൻഎം ടോർക്കും സൃഷ്ടിക്കുന്ന 124.8സിസി എൻജിനാണ് ഗ്ലാമറിന് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്.

07. ഹീറോ ഗ്ലാമർ

07. ഹീറോ ഗ്ലാമർ

എആർഎഐ സാക്ഷ്യപ്പെടുത്തിയ 55km/l മൈലേജാണ് ഗ്ലാമറിനുള്ളത്. എൻജിന്റെ കാർബുറേറ്റ‍ഡ്, ഫ്യുവൽ ഇൻഞ്ചെക്ക്റ്റഡ് വേരിയന്റുകൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. കാർബുറേറ്റ‍ഡ് വേരിയന്റിന് 55,925 രൂപയും ഫ്യുവൽ ഇൻഞ്ചെക്ക്റ്റഡിന് 65,600രൂപയുമാണ് വില(ദില്ലി എക്സ്ഷോറൂം).

06. ടിവിഎസ് എക്സ് എൽ സൂപ്പർ

06. ടിവിഎസ് എക്സ് എൽ സൂപ്പർ

ടിവിഎസിന്റെ രണ്ടാമത്തേതും എന്നാല്‍ ഇന്ത്യയിൽ വിൽപനയിലുള്ള ഒരേയൊരു മോപ്പഡ് വാഹനമായ എക്സ്എൽ സൂപ്പറാണ് ആറാം സ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 723,767 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ലിസ്റ്റിലെ ഒരേയൊരു ടു-സ്ട്രോക്ക് വാഹനമാണ് എക്സ്എൽ.

06. ടിവിഎസ് എക്സ് എൽ സൂപ്പർ

06. ടിവിഎസ് എക്സ് എൽ സൂപ്പർ

3.5ബിഎച്ച്പിയും 5എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 69.9സിസി ടു-സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ മോപ്പഡിൽ ഉപയോഗിച്ചിരിക്കുന്നത്. 66km/l മൈലേജാണിത് വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 26,857 രൂപയിലാണ് എക്സ്എല്ലിന്റെ വിലയാരംഭിക്കുന്നത്.

05. ഹോണ്ട സിബി ഷൈൻ

05. ഹോണ്ട സിബി ഷൈൻ

ഇന്ത്യയിൽ125സിസി കമ്മ്യൂട്ടർ സെഗ്മെന്റിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന വാഹനമാണ് ഹോണ്ടയുടെ സിബി ഷൈൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 798,699 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

 05. ഹോണ്ട സിബി ഷൈൻ

05. ഹോണ്ട സിബി ഷൈൻ

10.57ബിഎച്ച്പിയും 10.3എൻഎം ടോർക്കും നൽകുന്ന 124.7സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് സിബി ഷൈനിന് കരുത്തേകുന്നത്. 65km/l മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില 55,559 രൂപയാണ്.

04. ഹീറോ പാഷൻ

04. ഹീറോ പാഷൻ

2015-16 സാമ്പത്തിക വർഷത്തിൽ പാഷൻ റേഞ്ചിലുള്ള ബൈക്കുകളുടെ 1,139,576 യൂണിറ്റുകളാണ് ഹീറോ വിറ്റഴിച്ചിരിക്കുന്നത്. 8.24ബിഎച്ച്പിയും 8.05എൻഎം ടോർക്കും നൽകുന്ന 99.7സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് പാഷന് കരുത്തേകുന്നത്.

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂ-വീലറുകൾ

84km/l മൈലേജുള്ള പാഷന് 48,900 രൂപയാണ് ദില്ലി എക്സ്ഷോറൂം വില.

03. ഹീറോ എച്ച്എഫ് ഡീലക്സ്

03. ഹീറോ എച്ച്എഫ് ഡീലക്സ്

ഹീറോ പാഷനേക്കാൾ 8,678ഓളം യൂണിറ്റുകൾ വിറ്റഴിച്ചാണ് എച്ച്എഫ് ഡീലക്സ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മൊത്തത്തിൽ ഡീലക്സിന്റെ 1,148,254 യൂണിറ്റുകളാണ് ഹീറോ വിറ്റഴിച്ചിരിക്കുന്നത്.

03. ഹീറോ എച്ച്എഫ് ഡീലക്സ്

03. ഹീറോ എച്ച്എഫ് ഡീലക്സ്

പാഷനിൽ ഉപയോഗിച്ചിരിക്കുന്ന 99.7സിസി എൻജിൻ തന്നെയാണ് ഡീലക്സിലും നൽകിയിരിക്കുന്നത്. 83km/l മൈലേജാണിത് വാഗ്ദാനം ചെയ്യുന്നത്. എച്ച്എഫ് ഡീലക്സിന്റെ വില 43,100 രൂപയാണ് (ദില്ലി എക്സ്ഷോറൂം).

02. ഹോണ്ട ആക്ടീവ

02. ഹോണ്ട ആക്ടീവ

ലിസ്റ്റിൽ രണ്ടാം സ്ഥാനം ഹോണ്ട ആക്ടീവയ്ക്കാണ്. മുൻകൊല്ലങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് 2015-16 സാമ്പത്തിക വർഷത്തിൽ ആക്ടീവയുടെ 288,123 യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചിരിക്കുന്നത്. ഇന്ത്യയിലുടനാളമായി മൊത്തത്തിൽ ആക്ടീവയുടെ 2,466,350യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

02. ഹോണ്ട ആക്ടീവ

02. ഹോണ്ട ആക്ടീവ

8ബിഎച്ച്പിയും 8.74എൻഎം ടോർക്കും നൽകുന്ന 109.19സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ബേസ് വേരിയന്റ് ആക്ടീവ-ഐയിൽ ഉപയോഗിച്ചിരിക്കുന്നത്. 66km/l മൈലേജാണ് ആക്ടീവ-ഐക്കുള്ളത്. ആക്ടീവ 3ജിയിൽ ഇതേ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

02. ഹോണ്ട ആക്ടീവ

02. ഹോണ്ട ആക്ടീവ

8.6ബിഎച്ച്പിയും 10.12എൻഎം ടോർക്കും നൽകുന്ന 124.9സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ആക്ടീവ 125ലുള്ളത്. 56km/l മൈലേജാണ് ആക്ടീവ 125 വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 46,213രൂപയിലാണ് ആക്ടീവയുടെ വിലയാരംഭിക്കുന്നത്.

01. ഹീറോ സ്‌പ്ലെണ്ടർ

01. ഹീറോ സ്‌പ്ലെണ്ടർ

ഹീറോ സ്‌പ്ലെണ്ടറാണ് ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് ടൂ-വീലർ എന്ന കിരീടമണിഞ്ഞിരിക്കുന്നത്. 2015-16 സാമ്പത്തിക വർഷത്തിൽ 2,486,065 യൂണിറ്റുകളാണ് ഹീറോ വിറ്റഴിച്ചത്. മുൻ വർഷത്തെയപേക്ഷിച്ച് 31,124 യൂണിറ്റുകളുടെ കുറവാണ് ഇത്തവണ സംഭവിച്ചിട്ടുള്ളത്.

01. ഹീറോ സ്‌പ്ലെണ്ടർ

01. ഹീറോ സ്‌പ്ലെണ്ടർ

8.24ബിഎച്ച്പിയും 8.05എൻഎം ടോർക്കും നൽകുന്ന 99.7സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് സ്‌പ്ലെണ്ടറിന് കരുത്തേകുന്നത്. 81km/l മൈലേജാണ് ഇതിനുള്ളത്. ദില്ലി എക്സ്ഷോറൂം 46,500 രൂപയാണ് സ്‌പ്ലെണ്ടറിന്റെ വില.

കൂടുതൽ വായിക്കൂ

ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ കാണാൻ മറക്കല്ലേ

കൂടുതൽ വായിക്കൂ

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
Top 10 Most Wanted Two-Wheelers In India
Story first published: Friday, April 29, 2016, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X