ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

By Praseetha

സൂപ്പര്‍ബൈക്കുകളുടെ കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. വന്‍ കുതിരശക്തികള്‍ നിരത്തിലൂടെ പ്രകടനം കാഴ്ചവെയ്ക്കുമ്പോൾ ഒരു സൂപ്പർ ബൈക്കെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞാൽ എന്നാഗ്രഹിക്കുന്നവരുമുണ്ടാകും നമ്മുക്കിടയിൽ. ഒരു സൂപ്പര്‍ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും അതിന് കഴിയാതെ വരികയും ചെയ്യുന്നത് ലോകത്തിലെ ഏറ്റവും കൊടിയ സങ്കടങ്ങളിലൊന്നാണ് എന്നു വേണം പറയാൻ.

മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

എങ്കിലും ഒരു ഒന്നര-രണ്ട് ലക്ഷം രൂപ വരെ മുടക്കാന്‍ കഴിയുന്നവര്‍ക്ക് കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ കിടിലന്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഇന്ന് ലഭ്യമാണ്. ഈ വിലനിലവാരത്തില്‍ ഇന്ത്യൻ വിപണിയിലുള്ള ചില സ്പോർട്സ് ബൈക്കുകളെയാണിവിടെ പരിചയപ്പെടുത്തുന്നത്. സൂപ്പർ ബൈക്ക് ആഗ്രഹിക്കുന്നവർക്ക് രണ്ട് ലക്ഷത്തിന് താഴെയുള്ള ഈ ബൈക്കുകളിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

കെടിഎം 390ഡ്യൂക്ക്, 1.80ലക്ഷം

കെടിഎം 390ഡ്യൂക്ക്, 1.80ലക്ഷം

ഇന്ത്യൻ ടൂവീലർ വിപണിയിൽ ഒരു തരംഗം സൃഷ്ടിക്കാൻ കെടിഎം ബൈക്കുകൾക്ക് കഴിഞ്ഞു. യുവതലമുറയുടെ ഇഷ്ട വാഹനം കൂടിയാണിത്. ഇന്ത്യയിൽ പെർഫോമൻസ് ബൈക്കേതെന്നാൽ ചൂണ്ടിക്കാണിക്കാവുന്ന ഒരു ബൈക്കാണ് കെടിഎം ഡ്യൂക്ക്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

44പിഎസ് കരുത്തും 35എൻഎം ടോർക്കും നൽകുന്ന 373സിസി സിങ്കൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. എൻജിനൊപ്പം 6സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്. 139കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

ഡിസ്ക് ബ്രേക്കാണ് ഇരുചക്രങ്ങളിലും നൽകിയിരിക്കുന്നത്. 160km/h ഉയർന്ന വേഗതുള്ള ബൈക്ക് ലിറ്ററിന് 25 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 1.80ലക്ഷമാണ് ഡ്യൂക്കിന്റെ ദില്ലി എക്സ്ഷോറൂം വില.

മഹീന്ദ്ര മോജോ, 1.58 ലക്ഷം

മഹീന്ദ്ര മോജോ, 1.58 ലക്ഷം

ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് മോജോയ്ക്ക് ലഭിക്കുന്നത്. ടൂടർ ബൈക്കായി വിപണിയിലെത്തിച്ചിട്ടുള്ള ഒരു നേക്കഡ് മോട്ടോർ സൈക്കിളാണ് മോജോ.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

295സിസി സിങ്കിൾ ലിക്വിഡ് കൂൾഡ് എൻജിനാണ് മോജോയ്ക്ക് കരുത്തേകുന്നത്. 6സ്പീഡ് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള ഈ ബൈക്ക് 27ബിഎച്ച്പി കരുത്തും 30എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

160 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് 36km/l മൈലേജാണുള്ളത്. 21ലിറ്റർ ഫ്യുവൽ ടാങ്കും അലോയ് വീലുകളുമാണ് മറ്റൊരു സവിശേഷത.

ഹോണ്ട സിബിആർ 250, 1.57 ലക്ഷം

ഹോണ്ട സിബിആർ 250, 1.57 ലക്ഷം

ഇന്ത്യൻ വിപണിയിലെ വളരെ വൈദിഗ്ദ്ധ്യമേറിയ ബൈക്കുകളിൽ ഒന്നാണ് ഹോണ്ട സിബിആർ. ദൈനദിന ഉപയോഗത്തിനും ദൂര യാത്രകൾക്കും ഒരുപോലെ യോജിച്ചതാണ് ഹോണ്ടയുടെ ഈ ബൈക്ക്. സിറ്റിയിലും ദൂരയാത്രകൾക്കും ഉതകുന്ന തരത്തിൽ സുഖപ്രദമായ റൈഡിംഗ് പെസിഷനാണ് ബൈക്കിനുള്ളത്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

എയറോഡൈനാമിക് ഡിസൈനാണ് ഫുള്ളി ഫയേർഡ് ഹോണ്ട സിബിആറിനുള്ളത്. 26ബിഎച്ച്പിയും 23എൻഎം ടോർക്കും നൽകുന്ന 249സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇഞ്ചെക്റ്റഡ് എൻജിനാണ് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

6സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്. സുഖപ്രദമായ റൈഡ് നൽകത്തക്ക വിധം മുന്നിൽ ടെലസ്കോപിക് സസ്പെൻഷനും പിന്നിലായി മോണോ ഷോക്ക് അബ്സോബറുമാണ് നൽകിയിരിക്കുന്നത്. 167കിലോഗ്രാം ഭാരമുള്ള ബൈക്കിന് 29km/l മൈലേജാണുള്ളത്. 1.57 ലക്ഷമാണ് സിബിആറിന്റെ ദില്ലി എക്സ്ഷോറൂം വില.

 റോയൽ എൻഫീൽഡ് ഹിമാലയൻ, 1.55ലക്ഷം

റോയൽ എൻഫീൽഡ് ഹിമാലയൻ, 1.55ലക്ഷം

ഓഫ് റോഡിംഗിനും ഓൺ റോഡിംഗിനും ഒരുപോലെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന കരുത്തുറ്റ ബൈക്കാണ് ഹിമാലയൻ.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

411സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് കരുത്തേകുന്നത്. 24.5ബിഎച്ച്പിയും 32എൻഎം ടോർക്കുമാണ് എൻജിനുള്ളത് കൂടാതെ ഒരു 5സ്പീഡ് ഗിയർബോക്സ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

182കിലോഗ്രാം ഭാരമുള്ള ബൈക്ക് 32km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 1.55ലക്ഷമാണ് ഹിമാലയൻ ബൈക്കിന്റെ ദില്ലി എക്സ്ഷോറും വില.

ബജാജ് പൾസർ ആർഎസ് 200

ബജാജ് പൾസർ ആർഎസ് 200

ബജാജിന്റെ ഏറ്റവും വേഗമേറിയ ബൈക്കാണ് പൾസർ ആർ എസ് 200. സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തിലേക്ക് ബജാജിന്റെ ആദ്യ കാൽവെപ്പായിരുന്നു ഇത്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

ഫോര്‍ വാല്‍വ് ട്രിപ്പിള്‍ സ്പാര്‍ക് ഡിടിഎസ്ഐ എന്‍ജിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. 24.5 പി എസ് കരുത്തും 18.6 എന്‍ എം ടോര്‍ക്കുമാണ് എൻജിൻ സൃഷ്ടിക്കുന്നത്. ഫ്യുവല്‍ ഇന്‍ജെക്ഷന്‍, ലിക്വിഡ് കൂളിങ് തുടങ്ങിയവയാണ് എന്‍ജിന്റെ മറ്റ് സവിശേഷതകള്‍.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

മണിക്കൂറില്‍ 141 കിലോമീറ്ററാണ് പരമാവധി വേഗം. 165കിലോഗ്രാം ഭാരമുള്ള ബൈക്കിന് 35km/l മൈലേജാണുള്ളത്. 1.21ലക്ഷമാണ് ഈ സ്പോർട്സ് ബൈക്കിന്റെ ദില്ലി എക്സ്ഷോറും വില.

യമഹ വൈസെഡ്എഫ് ആർ15, 1.20 ലക്ഷം

യമഹ വൈസെഡ്എഫ് ആർ15, 1.20 ലക്ഷം

ഇന്ത്യയിലെ മോട്ടോർ സൈക്കിൾ വിപണിക്കു തന്നെ പുതുമയാർന്ന ഘടകങ്ങൾ സഹിതമാണു യമഹ വൈസെഡ്എഫ് ആർ 15 അവതരിച്ചത്. ബൈക്കിൽ 150 സിസി സിങ്കിൾ സിലിണ്ടർ എസ്ഒഎച്ച്സി നാലു സ്ട്രോക്ക് എൻജിനിൽ ഫ്യുവൽ ഇഞ്ചക്ഷനു പുറമെ ലിക്വിഡ് കൂളിങ് സംവിധാനവുമുണ്ട്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

17ബിഎച്ച്പിയും 15എൻഎം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുന്നത്. കുതിപ്പിനോടും കരുത്തിനോടും കിട പിടിച്ച് നിൽക്കാൻ ആറു സ്പീഡ് ഗീയർബോക്സാണ് ബൈക്കിൽ നൽകിയിരിക്കുന്നത്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

ഭാരക്കുറവിനും മികച്ച ഹാന്റിലിഗിനും പേരുകേട്ട ഡെൽറ്റ ബോക്സ് ഫ്രെയിമാണ് യമഹ ആർ 15ന്റെ ചാസി. ഭാരക്കുറവുള്ളത് കൊണ്ട് തന്നെ 42km/l എന്ന ഉയർന്ന മൈലേജാണ് ഈ സ്പോർട്സ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു

കൂടുതൽ വായിക്കൂ

യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
Top 7 Super Bikes in India Under 2 Lakhs
Story first published: Friday, June 24, 2016, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X