കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

By Praseetha

മുൻനിര വാഹനനിർമാതാക്കളായ ബിഎംഡബ്ല്യൂവിന്റേയും ടിവിഎസിന്റേയും പങ്കാളിത്തത്തിൽ വിപണി പിടിക്കാനെത്തുന്നൊരു സ്പോർട്സ് ബൈക്കാണ് ജി310ആർ. സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ ഏവരും കാത്തിരിക്കൊന്ന മറ്റൊരു ലോഞ്ച് കൂടിയാണിത്. വിപണിയിലവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം കമ്പനി അടുത്തിടെയാണ് നടത്തിയത്.

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

ബിഎംഡബ്ല്യൂ ഒരു ആഡംബര വാഹന നിർമാതാവായതിനാൽ കൂടിയ വിലയ്ക്കുള്ള ബൈക്കായിരിക്കും എന്നാണ് ഏവരും ചിന്തിക്കുക. എന്നാൽ എതിരാളിയായ കെടിഎംമിനേക്കാൾ കുറഞ്ഞവിലയ്ക്കാണ് ഈ ബിഎംഡബ്ല്യൂ ബൈക്കെത്തുന്നത്. വിപണിയിൽ 1.8ലക്ഷമെന്ന ആകർഷക വിലയിലെത്തിക്കാനാണ് കമ്പനി തീരുമാനം. സ്പോർട്സ് ബൈക്ക് പ്രേമികളെ സംബന്ധിച്ചിതൊരു സന്തോഷ വാർത്ത കൂടിയാണ്.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

ടിവിഎസിന്റെ ഹൊസൂർ ശാഖയിൽ നിന്നാണ് ബൈക്കിന്റെ നിർമാണം നടത്തിയിട്ടുള്ളത് മാത്രമല്ല വിദേശ വിപണിയിലേക്ക് കയറ്റി അയക്കുന്നതും ഇവിടെ നിന്നാണ്.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

ഇന്ത്യ-ജര്‍മ്മന്‍ കൂട്ടായ്മയിൽ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് അയക്കുന്ന ബൈക്ക് എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ ബൈക്കിന്. ബിഎംഡബ്ല്യൂവിന്റെ സാങ്കേതിക വിദഗ്ദ്ധരാണ് ജി 310ആറിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

313 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിഒഎച്ച്സി എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 34 ബിഎച്ച്പിയും 28എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

6 സ്പീഡ് മാനുവൽ ഗിയര്‍ ബോക്‌സാണ് ഈ ബൈക്കിന് നൽകിയിട്ടുള്ളത്. ലിറ്ററിന് 36 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

മണിക്കൂറിൽ 145 കിലോമീറ്റർ ഉയർന്ന വേഗതയാണ് ബൈക്കിനുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 11ലിറ്ററാണ് ബൈക്കിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

മുന്നിൽ 300 എംഎം ഡിസ്‌ക് ബ്രേക്കും പിറകിൽ 240 എംഎം ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള ഈ ബൈക്ക് ടിവിഎസിന്റെ തന്നെ എഫ് സി ബൈക്കുകളെ അനുസ്മരിപ്പിക്കുന്നതാണ്.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

കെടിഎം ഡ്യൂക്ക് 390, ബെനലി ടിഎന്‍ടി 300, മഹീന്ദ്ര മോജോ 300 എന്നിവരെയാണ് വിപണിയിൽ ബിഎംഡബ്ല്യൂ ബൈക്കിന് എതിരിടേണ്ടി വരിക.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

ഈ വർഷം തന്നെയാണ് ബൈക്കിനെ വിപണിയിലെത്തിക്കുന്നതെന്നാണ് കമ്പനി നൽകിയിട്ടുള്ള അറിയിപ്പ്.

കൂടുതൽ വായിക്കൂ

ഒന്നാമൻ ആക്ടീവ; ടോപ്പ് ടെന്നിലേക്ക് ടിവിഎസ് മോപ്പഡും

കൂടുതൽ വായിക്കൂ

കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
BMW G310R To Be Priced Cheaper Than The KTM Duke 390 In India!
Story first published: Wednesday, June 29, 2016, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X