ഈ ഉത്സവക്കാലത്തിന് മാറ്റേറാൻ നിങ്ങളും ചേരൂ ഡ്രൈവ്സ്പാർക്കിനൊപ്പം!!!

Written By:


നാനാത്വത്തിൽ ഏകത്വം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന സംസ്കാരവും ജീവിതരീതിയുമാണ് ഇന്ത്യക്കാരുടേത്. ജാതി-മത ഭേദമന്യേ എല്ലാ ആഘോഷങ്ങളും ഒത്തൊരുമയോടെ കൊണ്ടാടുന്ന ഒരേയൊരു രാജ്യമുണ്ടെങ്കിൽ അതു നമ്മുടെ ഇന്ത്യതന്നെയാണ് എന്നതിൽ സംശയമില്ല. നിരവധി ജാതികളും മതങ്ങളും നിലവിലുണ്ടെങ്കിലും എല്ലാ ആഘോഷങ്ങളിലും പങ്കുചേർന്ന് പരസ്പര സൗഹൃദങ്ങൾ പങ്കിടുന്നവരാണ് നാം ഇന്ത്യക്കാർ.

ഓണം, ക്രിസ്തുമസ്, റംസാൻ, ദീപാവലി, നവരാത്രി മഹോത്സവങ്ങൾ ഉത്സവങ്ങൾ ഏതുമായിക്കോട്ടെ അതിന്റെതായ പരിശുദ്ധിയും വിശ്വാസ്തതയും കാത്തുസൂക്ഷിച്ച് മനസറിഞ്ഞ് ആഘോഷിക്കുന്നവരാണ് നാം. ഇന്ത്യയിലിപ്പോഴിത് ഉത്സവക്കാലമാണ് ഇക്കൊല്ലത്തെ ഓണം പടിയിറങ്ങി, നവരാത്രി ആഘോഷങ്ങൾ ഇന്ത്യയിൽ തകൃതിയായി നടന്നുക്കൊണ്ടിരിക്കുന്നു, ദീപാവലിയും വരാനിരിക്കുന്നതെയുള്ളൂ, അതു കഴിഞ്ഞാൽ ക്രിസ്തുമസ് പിന്നെയെത്തി പുതുവർഷം, എത്രയെത്ര ആചാരങ്ങളും ആഘോഷങ്ങളുമാണ് നമ്മുടെ നാട്ടിലുള്ളത്.

ഈ ഉത്സവക്കാലം വളരെ ഗംഭീരമായി ആഘോഷിക്കാമെന്ന തീരുമാനമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ നം.1 ലിഗ്വിസ്റ്റിക് ഓട്ടോ വെബ്സൈറ്റായ ഡ്രൈവ് സ്പാർക്ക്.കോം. ഉത്സവസീസണിൽ ഇന്ത്യയിലെ പല നഗരങ്ങളിലും സഞ്ചരിച്ച് അവിടുത്തെ ആഘോഷ രീതികൾ വളരെ അടുത്തറിഞ്ഞ് ഇംഗ്ലീഷ് കൂടാതെ ഞങ്ങളുടെ മലയാളം, കന്നട, തെലുങ്കു, തമിഴ്, ഹിന്ദി എന്നീ വായനക്കാരുടെ പക്കലിലേക്ക് എത്തിക്കുക എന്നതാണ് ചീഫ് എഡിറ്ററായ ജോബോ കുരുവിളയുടെ ഉദ്ദേശം. അതിനായി ഒരു കൂട്ടം എഡിറ്റർമാരും യാത്രയിൽ പങ്കുചേരുന്നതാണ്.

ഇന്ത്യയിലെ ചില നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കായി ജോബോ കുരുവിള അടങ്ങുന്ന സംഘങ്ങൾ ഒരുങ്ങി കഴിഞ്ഞു. ഈ ക്യാംപേനിൽ നമ്മുടെ കൊച്ചിയും ഒരു ഭാഗമാകുന്നതിൽ നമ്മുക്ക് അഭിമാനിക്കാം. നവരാത്രി ആഘോഷവേളയിൽ ചരിത്രപ്രസിദ്ധ നഗരമായ കൊൽക്കത്തയിലേക്കാണ് ആദ്യയാത്ര പുറപ്പെടുന്നത്.

ദുർഗാപൂജ ആഘോഷങ്ങളെ അടുത്ത് കണ്ടറിഞ്ഞ് പിന്നീട് ക്രിസ്തുമസ് കാലമാകുമ്പോഴായിരിക്കും കൊച്ചിയിലെത്തുക. അവിടുന്ന് നേരെ ന്യൂയിർ ആഘോഷങ്ങൾക്കായി ബംഗ്ലൂരിവിലേക്കും പിന്നീട് പൊങ്കൽ അനുബന്ധിച്ച് ചെന്നൈയിലേക്കുമായിരിക്കും യാത്ര. ഈ ആഘോഷങ്ങൾക്കെല്ലാം മാറ്റുരയ്ക്കാൻ ഡ്രൈവ് സ്പാർക്ക് ഒരു അതിഥിയായി നിങ്ങളോടൊപ്പമുണ്ടായിരിക്കും.

ഞങ്ങളും നിങ്ങളെപ്പോലെ തന്നെ ആഘോഷ വിശേഷങ്ങൾ അറിയാനുള്ള തിടുക്കത്തിലാണ്. നഗരങ്ങളിൽ കൂടിയുള്ള യാത്രയ്ക്ക് എന്തുകൊണ്ടും സ്കൂട്ടർ യാത്ര ഉചിതമായതിനാൽ യാത്രയ്ക്കായി ടിവിഎസ് വിഗോ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

അതെ ഇവിടെയാണ് ഞങ്ങളുടെ യാത്രയുടെ ആരംഭം #WeGo Kolkata. കൊൽക്കത്തിയിൽ നടക്കുന്ന ദസറ ആഘോഷങ്ങളുടെ സന്തോഷം പങ്കിടാൻ ഞങ്ങളുടെ ഈ യാത്രയിൽ നിങ്ങളും ഒപ്പമുണ്ടായിരിക്കണം. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ഉത്സവങ്ങളുടെ മാധുര്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഡ്രൈവ്സ്പാർക്കിന്റെ ഈ വെല്ലുവിളിക്ക് എല്ലാ ഭാവുകങ്ങളും...ഹാപ്പി റൈഡിംഗ്!!!

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടിവിഎസ് #tvs
English summary
Exploring India At Its Most Joyful: How This Festive Story Came To Life
Please Wait while comments are loading...

Latest Photos