കൊള്ളാം!! 2 മിനിട്ടിലൊരു ഓട്ടോമേറ്റഡ് ബൈക്ക് വാഷ്..

പരിപൂർണമായും ഓട്ടോമേറ്റഡായ കാർ വാഷ് സർവീസ് നൽകപ്പെടുന്ന ഇന്ത്യയിലെ ഏക സ്ഥാപനം-എക്സ്പ്രസ് ബൈക്ക് വർക്ക്സ്

Written By:

മണ്ണും ചെളിയും പുരണ്ട ബൈക്ക് കഴുകിയെടുക്കുക എന്നതുതന്നെ മെനക്കെട്ടൊരു പണിയാണ് അതുകൊണ്ട് വീട്ടിൽ വച്ച് ബൈക്ക് വാഷിനു മുതിരുന്നർ വളരെ കുറവാണ്. സർവീസ് സെന്ററിൽ നൽകി ചെയ്തെടുക്കുക എന്നതും മറ്റൊരു മെനക്കേടെന്നു കരുതി അതിനും മുതിരാത്തവരുണ്ട്. എന്നാൽ എല്ലാത്തിനും പരിഹാരമായിപ്പോൾ ഞൊടിയിടയിൽ ബൈക്ക് വാഷ് നടത്തിയെടുക്കാനായി ഓട്ടോമറ്റിക് വാഷ് സെന്ററുകൾ നിലവിൽ വന്നിട്ടുണ്ട്.

പരിപൂർണമായും ഓട്ടോമേറ്റഡായ കാർ വാഷ് സർവീസ് നൽകപ്പെടുന്ന ഇന്ത്യയിലെ ഏക സ്ഥാപനം എന്നനിലയിൽ അറിയപ്പെടുന്ന മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നൊരു കാർവാഷ് സെന്ററാണ് എക്സ്പ്രസ് ബൈക്ക് വർക്ക്സ് (ഇബിഡബ്ല്യൂ).

ഇന്ത്യയിലുടനീളം സർവീസ് സെന്റർ തുടങ്ങണമെന്ന ലക്ഷ്യത്തോടെ ഹൈദരാബാദിൽ പതിനഞ്ചാമത് ബൈക്ക് വാഷ് സെന്റർ ആരംഭിച്ചിരിക്കുകയാണ് ഇബിഡബ്ല്യൂ.

പരിപൂർണമായും ഓട്ടോമേറ്റഡായ പ്രക്രിയയിലൂടെ വെറും രണ്ടുമിനിട്ടുകൊണ്ടാണിവർ ബൈക്ക് വാഷ് നടത്തുന്നത്.

ഉപഭോക്താക്കൾക്കായി റോഡ് അസിസ്റ്റന്റ്, മെയിന്റനൻസ് എന്നീ സർവീസും ബൈക്ക് വാഷിന് പുറമെയായി ഈ സ്ഥാപനം നൽകുന്നുണ്ട്.

ബൈക്ക് വാഷിനായി ഉപയോഗിച്ച തൊണ്ണൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കാനുള്ള സംവിധാനമുള്ളതിനാൽ ജലനഷ്ടവും ഒഴിവാക്കാം.

ഇന്ത്യയിൽ കൂടുതൽപേരും ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നതിനാൽ ഇത്തരം ബൈക്ക് വാഷിന് ഡിമാന്റ് ഏറിവരുന്നുവെന്നാണ് ഇബിഡബ്ല്യൂ കോ-ഫൗണ്ടർ നിരാജ് ടക്സാൻദ് വ്യക്തമാക്കി.

ഹീറോ മോട്ടോകോർപ് അടക്കമുള്ള പ്രമുഖ കമ്പനികൾ ഞങ്ങളുടെ സർവീസിന്റെ ഗുണമേന്മ വിലയിരുത്തി അതിൽ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഐഐടി, ഐഐഎം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമിറങ്ങിയ എൻജിനിയറിംഗ് ബിരുദധാരികളാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റ‍ഡ് ബൈക്ക് വാഷിന് രുപം നൽകിയത്.

മുംബൈയിൽ 2013 ലായിരുന്നു ഈ സ്ഥാപനമാദ്യമായി പ്രവർത്തനമാരംഭിച്ചത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബൈക്ക് #bike
Story first published: Friday, October 21, 2016, 16:55 [IST]
English summary
India’s First Fully Automated Bike Wash Service
Please Wait while comments are loading...

Latest Photos