വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

By Praseetha

കഴിഞ്ഞ 17 വർഷക്കാലമായി മോട്ടോർസൈക്കിൾ അടക്കിവാണിരുന്ന ഇരുചക്രവാഹന വിപണി സ്കൂട്ടറുകൾ സ്വന്തം അധീനതയിലായിക്കിരിക്കുന്നു. വില്പനയിൽ ഈ വർഷത്തെ ആദ്യ ആറുമാസ കണക്കുപ്രകാരം ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യയുടെ ആക്ടീവയാണ് ഒന്നാമതെത്തിയിരിക്കുന്നത്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ

പതിനേഴ് വർഷത്തോളമായി ഈ പദവിയലംങ്കരിച്ച ഹീറോ സ്പ്ലെന്ററിനെ പിൻതള്ളിയാണ് ആക്ടീവ ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ഇരുചക്രവാഹന വിപണി സ്കൂട്ടർ കൈയേറിയെന്നു പറയാം.

 വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

ആറുമാസത്തിനുള്ളിൽ ആക്ടീവയുടെ 13,38,015യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ആസ്ഥാനത്ത് സ്പ്ലെന്ററിന്റെ 12,33,725 യൂണിറ്റുകൾ മാത്രമെ വിറ്റഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

 വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

  • അർധവാർഷിക വില്പനയിൽ ആക്ടീവ 17ശതമാനം വർധനവ് കാഴ്ചവെച്ചപ്പോൾ സ്പ്ലെന്ററിന് അതേസമയം വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
  •  വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

    2001ലായിരുന്നു ഹോണ്ട ഒന്നാംതലമുറ ആക്ടീവയെ വിപണിയിലെത്തിച്ചത്. അന്നുമുതൽ ഇന്ത്യയിൽ ഹോണ്ടയുടെ മികച്ച വില്പന കാഴ്ചവെക്കുന്ന സ്കൂട്ടറായി മാറി ആക്ടീവ.

     വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

    അരങ്ങേറ്റ വർഷമായ 2001ൽ ആക്ടീവയുടെ 55,000 മോഡലുകളാണ് വിറ്റഴിക്കാൻ കഴിഞ്ഞതെങ്കിൽ നിലവിൽ ഓരോ വർഷവും 2.46മില്ല്യൺ യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്.

     വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

    ആക്ടീവ ഐ, ആക്ടീവ 3ജി, ആക്ടീവ 125 എന്നീ മൂന്ന് വേരിയന്റുകളാണ് നിലവിൽ വില്പനയിലുള്ളത്.

     വിപണിയിൽ സ്കൂട്ടർ ആധിപത്യം; വില്പനയിൽ ആക്ടീവ ഒന്നാമൻ

    മാത്രമല്ല ഹോണ്ടയുടെ ഡിയോ,ഏവിയേറ്റർ എന്നീ രണ്ട് സ്കൂട്ടറുകൾ കൂടി വിപണിയിൽ തുടരുന്നുണ്ട്.

    കൂടുതൽ വായിക്കൂ

    ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

    കൂടുതൽ വായിക്കൂ

    ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

Most Read Articles

Malayalam
English summary
Honda Activa No.1 Selling Two-Wheeler For 6 Months Straight
Story first published: Thursday, July 21, 2016, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X