ഹോണ്ട ഇരുചക്രവാഹനങ്ങൾക്ക് തകർപ്പൻ ദീപാവലി ഓഫർ!!

Written By:

ഇന്ത്യൻ വിപണിയിലെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിർമാതാവായ ഹോണ്ട ദീപാവലിയോടനുബന്ധിച്ച് വാഹനങ്ങൾക്ക് പ്രത്യേക ഓഫറുകൾ ഏർപ്പെടുത്തുന്നു. ഉത്സവക്കാലത്തോടനുബന്ധിച്ച് ഇരുചക്ര വാഹനങ്ങളുടെ വില്പന 20 ശതമാനം വർധിപ്പിക്കണമെന്ന് മുൻനിശ്ചയ പ്രകാരണാണ് ഓഫറുകൾ നൽകുന്നത്.

സർക്കാർ ഉദ്യേഗസ്ഥർക്കായി 2,000രൂപ വിലക്കിഴിവിലാണ് ഹോണ്ട വാഹനങ്ങൾ ഓഫർ ചെയ്തിരിക്കുന്നത്.

മാത്രമല്ല ഹോണ്ട ടൂവീലുറുകൾ മാറ്റി വാങ്ങിക്കുമ്പോൾ 1,500രൂപയുടെ എക്സേഞ്ച് ഓഫറുമാണ് ഹോണ്ട നൽകുന്നത്.

ബുക്കിംഗ് ചെയ്തതിനുശേഷമുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ ഡീലർഷിപ്പുകളിൽ അത്യാവശ്യംവേണ്ട യൂണിറ്റുകളും എത്തിച്ചിട്ടുണ്ടെന്നാണ് ഹോണ്ടയുടെ അറിയിപ്പ്.

കൂടാതെ ഉത്സവക്കാലം പരിഗണിച്ച് കുറഞ്ഞ പലിശനിരക്കുമാണ് കമ്പനി ഈടാക്കുന്നത്. 125സിസി എൻജിൻ വരെയുള്ള തിരഞ്ഞെടുത്ത മോഡലുകൾക്ക് ഫ്രീ ഇൻഷൂറൻസും ഓഫർ ചെയ്തിട്ടുണ്ട്.

2017 ആകുന്നതോടുകൂടി ബംഗ്ലൂരുവിൽ മൂന്നാമത്തെ പുതിയ നിർമാണശാല തുറക്കുവാനുള്ള തീരുമാനത്തിലാണ് ഹോണ്ട.

നിർമാണശാലയ്ക്ക് പുറമെ എണ്ണൂറോളം ഡീലർഷിപ്പുകളും തുടങ്ങാനുള്ള പദ്ധതിയും കമ്പനി നടപ്പിലാക്കിവരികയാണ്.

ഇതുവഴി അടുത്ത വർഷം മാർച്ചോടുകൂടി 5,400 ഓളം ഡീലർഷിപ്പുകൾ തുറക്കുക എന്ന ലക്ഷ്യാമാണ് കമ്പനി മുന്നിൽ കാണുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
Story first published: Monday, October 24, 2016, 18:30 [IST]
English summary
Honda Motorcycle & Scooters Discount Offers For This Diwali
Please Wait while comments are loading...

Latest Photos