കാവസാക്കി പുത്തൻ 3 ബൈക്കുകൾ ഇന്ത്യയിൽ

Written By:

ജാപ്പനീസ് ഇരുചക്ര വാഹനനിർമാതാവായ കാവസാക്കി പുതിയ നിഞ്ജ എച്ച2, ലിമിറ്റ‍ഡ് എഡിഷൻ നിഞ്ജ എച്ച്2 കാർബൺ, എച്ച്2ആർ എന്നീ ബൈക്കുകളെ വിപണിയിലെത്തിച്ചുവെന്ന് തങ്ങളുടെ ഔദ്യോഗിക കുറുപ്പിൽ അറിയിച്ചിരിക്കുന്നു. ഈ ബൈക്കുകളുടെ ബുക്കംഗും ആരംഭിച്ചുവെന്നാണ് കമ്പനി അറിയിപ്പ്.

നിലവിലെ മോഡലിലുള്ള അതെ 998സിസി ഫോർ സിലിണ്ടർ സൂപ്പർചാർജ്ഡ് എൻജിനാണ് നിഞ്ജ എച്ച്2, എച്ച്2ആർ മോഡലുകൾക്ക് കരുത്തേകുന്നത്. എന്നാൽ എച്ച്2 197 ബിഎച്ച്പിയും എച്ച്2ആർ 310ബിഎച്ച്പിയുമാണ് ഉല്പാദിപ്പിക്കുന്നത്.

എയറോഡൈനാമിക് സിസൈൻ, ട്രെല്ലിസ് ഫ്രെയിം, വൺ സൈഡ് സ്വിങ് ആം, ബ്രെംബോ ബ്രേക്കുകൾ എന്നിവയും ഈ ബൈക്കുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇന്റേണൽ മെഷർമെന്റ് യൂണിറ്റ്, പുതിക്കിയ ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ക്ലച്ച്‌ലെസ് ഡൗൺഷിഫ്റ്റ്സ്, പുതുക്കിയ എക്സോസ്റ്റ് സിസ്റ്റം, ടെയിലേഡ് ഇർഗോണോമിക്സ് എന്നീ ഫീച്ചറുകളും ഈ ബൈക്കുകളുടെ സവിശേഷതകളാണ്.

സസ്പെൻഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് ഓലിൻസ് ടിടിഎക്സ് ഷോക്കാണ് പിൻവശത്തായി നൽകിയിരിക്കുന്നത്.

കാർബൺ ഫൈബർ കൗൾ ഉൾപ്പെടുത്തിയിട്ടുള്ള മോഡലാണ് ലിമിറ്റ‍ഡ് എഡിഷൻ നിഞ്ജ എച്ച്2 കാർബൺ. അടുത്തിടെ നടന്ന പാരീസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡലായിരുന്നുവിത്.

കാർബൺ വേരിയയന്റിന്റെ 120 യൂണിറ്റുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. എൻജിന്റെ വലുത് ഭാഗത്തായുള്ള സൂപ്പർ ചാർജർ പ്ലേറ്റിൽ സീരിയൽ നമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്.

മാറ്റ് ഫിനിഷിംഗുള്ള സിൽവർ മിറർ പെയിന്റു ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഞ്ജ എച്ച്2 കാർബണിനെ വേർതിരിക്കുന്ന മറ്റൊരു ഘടകം.

നിഞ്ജ എച്ച്2 മോഡലിലുള്ള പച്ച നിറത്തിലുള്ള ഗ്രില്ലും കാർബൺ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കാവസാക്കി #kawasaki
Story first published: Monday, October 17, 2016, 16:44 [IST]
English summary
Kawasaki launches Ninja H2, H2 Carbon and Ninja H2R in India
Please Wait while comments are loading...

Latest Photos