മോട്ടോ ഗുസി രണ്ട് കിടിലൻ ബൈക്കുകളുമായി ഇന്ത്യയിൽ

Written By:

ഇറ്റാലിയൻ ഇരുചക്ര വാഹനനിർമാതാവായ മോട്ടോ ഗുസി വി9, എംജിഎക്സ്-21 ബൈക്കുകളെ ഇന്ത്യയിലെത്തിച്ചു. പ്യാജിയോ ഡീലർഷിപ്പുകൾ വഴിയാണ് ഇന്ത്യയിലുടനീളം ഈ ബൈക്കുകളുടെ വില്പന നടത്തപ്പെടുക.

നിലവിൽ പ്യാജിയോയ്ക്ക് പൂനെ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇന്ത്യയിൽ ആകെ നാല് മോട്ടോപ്ലെക്സ് ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.

സിബിയു ചാനൽ വഴിയാണ് ഈ ബൈക്കുകളെ ഇന്ത്യയിൽ വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

നിലവിൽ ഓഡേസ്, എൽ ഡോറാഡോ, കാലിഫോർണിയ ടൂറിംങ് 1400, കാലിഫോർണിയ ടൂറിംങ് കസ്റ്റം, ഗ്രിസോ എസ്ഇ എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്.

വി9, എംജിഎക്സ്-21 മോട്ടോർബൈക്കുകൾ ഇന്ത്യയിൽ ആദ്യമായിട്ടാണ് അവതരിച്ചിരിക്കുന്നത്. ഇന്ത്യയിൽ മോട്ടോ ഗുസിയുടെ ശൃംഖല വർധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് കമ്പനി ഇതുവഴി നടപ്പിലാക്കുന്നത്.

പൂനൈ എക്സ്ഷോറൂം വിലകൾ

  • മോട്ടോ ഗുസി വി9 റോമർ-13.60 ലക്ഷം
  • മോട്ടോ ഗുസി വി9 ബോബെർ-13.60 ലക്ഷം
  • മോട്ടോ ഗുസി എംജിഎക്സ്-21-27.78ലക്ഷം

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മോട്ടോ ഗുസി #moto guzzi
English summary
Moto Guzzi Launches The V9 & MGX-21 In India, Exclusively At Motoplex
Please Wait while comments are loading...

Latest Photos