പുതിയ സ്പോർട്സ് ബൈക്കുമായി എംവി അഗസ്ത ഇന്ത്യയിൽ

Written By:

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാവായ എംവി അഗസ്ത പരിമിതപ്പെടുത്തിയ പുതിയ എഫ്3 ആർസി മോഡലിനെ ഇന്ത്യയിലെത്തിച്ചു. ഈ പുതിയ ബൈക്കിന്റെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു കൂടാതെ ഡെലിവറി നവംബർ ആദ്യവാരത്തോടുകൂടി ആരംഭിക്കുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന.

ഒമ്പത് യൂണിറ്റുകളായി പരിമിതപ്പെടുത്തിയ പുതിയ എഫ്3 ആർസി മോഡലിനെ 19.73 ലക്ഷമെന്ന ആകർഷക വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

എഫ്800 ബൈക്കുകളുടെ എഎംജി ബ്രാന്റഡ് ലിമിറ്റഡ് എഡിഷനാണ് ഈ പുതിയ സ്പോർട്സ് ബൈക്ക്.

മൊത്തത്തിൽ 250 ബൈക്കുകൾ നിർമ്മിച്ചതിൽ ഒമ്പതെണ്ണം മാത്രമാണ് ഇന്ത്യയിലെത്തിക്കുന്നത്.

148ബിഎച്ച്പി കരുത്തുള്ള 798സിസി എൻജിനാണ് ഈ സ്പോർട്സ് ബൈക്കിന്റെ കരുത്ത്. മണിക്കൂറിൽ 269കിലോമീറ്റർ വേഗതയാണ് ഈ ലിമിറ്റഡ് എഡിഷൻ സ്പോർട്സ് ബൈക്കിനുള്ളത്.

സൂപ്പർബൈക്ക് റെയിസർമാരായ ജുലെസ് ക്ലൂസെൽ, ലോറൻസോ സാനെറ്റി എന്നിവരുടെ കൈയൊപ്പോടുകൂടിയാണ് ഈ ഓരോ പ്രത്യേക എഡിഷനുകളും എത്തിയിരിക്കുന്നത്.

മാത്രമല്ല എംവി അഗസ്തയുടെ പാർടണാറായ എഎംജി ബ്രാന്റിംഗിലുമാണ് ബൈക്ക് അവതരിച്ചിരിക്കുന്നത്.

എഫ്3 800 ആർസി സ്പോർട്സ് ബൈക്കുകളുടെ ഒമ്പത് യൂണിറ്റുകളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അതിൽ അഞ്ചെണ്ണം ഇതിനകം എത്തിച്ചുക്കഴിഞ്ഞു എന്നാണ് കമ്പനി മാനേജിംഗ് ഡിറക്ടർ അജൻകിയ ഫിറോഡിയ വ്യക്തമാക്കിയത്.

വളരെ പരിമിത യൂണിറ്റുകളെ ഇന്ത്യയിലേക്കുള്ളൂ എന്നതിനാൽ അഗസ്ത ആരാധകർ ഈ സ്പോർട്സ് ബൈക്ക് സ്വന്തമാക്കാൻ തിടുക്കം കൂട്ടേണ്ടതായി വന്നിരിക്കുകയാണ്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബൈക്ക് #bike
English summary
MV Agusta Limited Edition F3 RC Launched In India
Please Wait while comments are loading...

Latest Photos