വില്പനയിൽ തിളങ്ങി ഹോണ്ട സിബി ഷൈൻ എസ്‌പി

Written By:

ഹോണ്ട മോട്ടോർസൈക്കിൾസ് ആന്റ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) സിബി ഷൈൻ എസ്‌പിയുടെ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിലൊരു നാഴികകല്ലായി മാറിയിരിക്കുന്നു. ഹോണ്ട125സിസി സെഗ്മെന്റിൽ ഈ ബൈക്കിനെ അവതരിപ്പിച്ച് ഒമ്പത് മാസം തികഞ്ഞ വേളയിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

നിലവിൽ ഒരുലക്ഷത്തോളം സന്തുഷ്ടരായ ഉപഭോക്താക്കളുടെ പക്കലിലാണ് സിബി ഷൈൻ എസ്‌പി എത്തിച്ചേർന്നിരിക്കുന്നത്. സ്പോർടി സ്റ്റൈലും, മികച്ച പെർഫോർമെൻസും, ഫീച്ചറുകളും 125 സിസി സെഗ്മെന്റിൽ ഈ ബൈക്കിനെ മികവുറ്റതാക്കി തീർത്തു.

ഹെഡ്‌ലൈറ്റ് കൗൾ, ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ, ഫുൾ ചെയിൻ കവർ, ബ്ലാക്ക് ഗ്രാബ് റെയിൽ, 5 സ്പ്ളിറ്റ് അലോയ് വീൽ, ക്ലിയർ ലെൻസ് ഇന്റിക്കേറ്റർ, ബോഡി ഗ്രാഫിക്സ് എന്നീ പ്രത്യേകതകളാണ് ഈ ബൈക്കിലുള്ളത്.

5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ സസ്പെൻഷനും ട്യൂബ്‌ലെസ് ടയറും ഹോണ്ടയുടെ ഈ 125സിസി ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട സിബി ഷൈൻ ബൈക്കുകൾക്ക് കരുത്തേകിയിരുന്ന ഹോണ്ടയുടെ ഇക്കോ ടെക്‌നോളജി അടങ്ങിയ 125സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് സിബി ഷൈൻ എസ്‌പിക്കും കരുത്തേകുന്നത്.

10.57ബിഎച്ച്പിയും 10.3എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ലിറ്ററിന് 65 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് മറ്റൊരു സവിശേഷതയായി പറയാവുന്നത്.

ബൈക്കിൽ ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റവും ഇക്വലൈസറും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

നീളം കൂടിയ സീറ്റും, വീതിയേറിയ വീൽ ബേസും, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമാണ് ബൈക്കിന്റെ മുഖ്യ സവിശേഷതകളായി പറയാവുന്നത്.

അഞ്ച് വ്യത്യസ്ത നിറങ്ങളിലും ബോഡി ഗ്രാഫിക്സിലും ഇറക്കിയിട്ടുള്ള ബൈക്ക് ഡിഎൽഎക്സ്, എസ്‌ടിഡി, സിബിഎസ് എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Shines In Sales — One Lakh CB Shine SP On The Road
Please Wait while comments are loading...

Latest Photos