'ഹിമാലയൻ' ചിത്രങ്ങൾ കാണൂ!

By Praseetha

റോയൽ എൻഫീൽഡ് പുതിയ ഹിമാലയൻ ബൈക്കിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നു. വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളാണിവ. ഉടൻ തന്നെ വരാനിരിക്കുന്ന ഓട്ടോഎക്സ്പോയിൽ ഈ അഡ്വഞ്ചർ ബൈക്കിന്റെ പ്രദർശനമുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

ബൈക്ക് റേയിസർ സി എസ് സന്തോഷിന്റെ സഹായത്താലാണ് കമ്പനി ഈ ഓഫ് റോഡ് പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. എല്ലാം കൊണ്ടും ഒരു ഉഗ്രൻ ബൈക്ക് എന്നാണ് പരീക്ഷണ ഓട്ടത്തിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത്.

റോയൽ എൻഫീൽഡ്

ഓയിൽ ആന്റ് എയർ കൂൾഡ് എൽഎസ്400 എൻജിനാണ് റോയൽ എൻഫീൽഡ് ഹിമാലയനിൽ ഉൾപ്പെയുത്തിയിരിക്കുന്നത്. ഈ 400സിസി എൻജിൻ 24കുതിരശക്തി ഉല്പാദിപ്പിക്കുന്നു.

തികച്ചും വ്യത്യസ്തമായ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഹിമാലൻ റോയൽ എൻഫീൽഡിന്റെ മറ്റെല്ലാ ബൈക്കുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു. ഇന്ത്യയിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത അഡ്വഞ്ചർ ടൂറർ സെഗ്മെന്റിലായിരിക്കും ഹിമാലൻ ഉൾപ്പെടുന്നത്. അഡ്വഞ്ചർ റൈഡ് ഇഷ്ടപ്പെടുന്നവർക്ക് എന്തുകൊണ്ടും യോജിച്ച ബൈക്കാണിത്.

Most Read Articles

Malayalam
English summary
Royal Enfield Reveals The Much-Awaited Himalayan (400cc) - 32 Photos
Story first published: Friday, January 22, 2016, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X