വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

By Praseetha

ഇറ്റാലിയൻ സ്കൂട്ടർ നിർമാതാവായ പ്യാജിയോ വെസ്പയുടെ ഏറ്റവും കരുത്തേറിയ മോഡലിനെ ഇന്ത്യയിലെത്തിക്കുന്നു. വെസ്പ ജിടിഎസ് 300 എന്ന പേരിൽ ഈ വർഷമവസാനത്തോടെയായിരിക്കും സ്കൂട്ടർ വിപണിയിലെത്തുക.

ടിവിഎസിന്റെ പുത്തൻ സ്പോർട്സ് ബൈക്ക് ഉടൻ വിപണിയിൽ

2014 ഓട്ടോഎക്സ്പോയിലായിരുന്നു കരുത്തേറിയ വെസ്പയുടെ ആദ്യ പ്രദർശനം. ഇന്ത്യയിൽ സിബിയു വഴിയായിരിക്കും വെസ്പ ജിടിഎസ് 300 എത്തിച്ചേരുക.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

ഇതിനകം തന്നെ വെസ്പയുടെ അഞ്ച് മോഡലുകളാണ് ഇന്ത്യയിൽ വില്പനയിലുള്ളത്. ഇന്ത്യയിലെത്തുന്ന ആറാമത്തെ മോഡലായിരിക്കും ഈ കരുത്തേറിയ സ്കൂട്ടർ.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

പ്യാജിയോ ഇന്ത്യയിലെത്തിച്ചിട്ടുള്ള സ്‌കൂട്ടറുകളില്‍ ഏറ്റവും കരുത്തേറിയതും വിലയേറിയതുമാണ് ജിടിഎസ് 300.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

വെസ്പ സ്‌കൂട്ടറുകളുടെ അതേ ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് കരുത്തൻ ജിടിഎസ് 300 വരുന്നത്.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

അമേരിക്കന്‍ വിപണിയില്‍ നിലവില്‍ വില്‍പനയിലുള്ളതാണ് വെസ്പ ജിടിഎസ് 300 സ്‌കൂട്ടര്‍. യുഎസ് വിലയെ രൂപയിലാക്കിയാല്‍ 4.1 ലക്ഷം രൂപയോളമാകും ഈ സ്‌കൂട്ടറിന്റെ വില.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

278സിസി ശേഷിയുള്ള സിങ്കിൾ സിലിണ്ടർ എന്‍ജിനാണ് ഈ പതിപ്പിലുള്ളത്. 21.2 പിഎസ് കരുത്തും 22.3 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗത പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

മുമ്പിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ഈ സ്കൂട്ടറിന് നൽകിയിട്ടുള്ളത്.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

ലിറ്ററിന് 28 കിലോമീറ്ററായിരിക്കും വെസ്പ ജിടിഎസ് 300 സ്‌കൂട്ടറിന്റെ മൈലേജ്.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്..

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നീ സവിശേഷതകളോടെയാണ് വെസ്പ ജിടിഎസ് 300 എത്തുന്നത്.

കൂടുതൽ വായിക്കൂ

യുവാക്കൾക്ക് ആവേശമായി ബോബറും റോമറും ഇന്ത്യയിൽ

കൂടുതൽ വായിക്കൂ

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

Most Read Articles

Malayalam
കൂടുതല്‍... #പ്യാജിയോ #piaggio
English summary
Scoop! Piaggio To Launch The Vespa GTS 300 in India
Story first published: Friday, August 26, 2016, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X