ഒരു പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

ഒരു ലക്ഷത്തിൽ താഴെ മുടക്കാനാകുമെങ്കിൽ സ്വന്തം കൈപ്പടയിലൊതുക്കാം ഈ പെർഫോമൻസ് ബൈക്കുകൾ.

By Praseetha

ഇന്ത്യയിൽ നിരന്തരം വളർന്നുക്കൊണ്ടിരിക്കുന്നൊരു സെഗ്മെന്റാണ് പെർഫോമൻസ് ബൈക്കുകളുടേത്. ഒരു പെർഫോമൻസ് ബൈക്ക് ആഗ്രഹിക്കുകയും ഇന്നേവരെ സ്വന്തമാക്കാൻ കഴിയാത്തവരുമായിട്ടുള്ളവർ നമ്മുക്കിടയിലുണ്ടാകാം. ഒരു ലക്ഷത്തിനടുത്ത് രൂപാ മുടക്കാനാകുമെങ്കിൽ സ്വന്തമാക്കൂ ഈ കിടിലൻ ബൈക്കുകൾ.

പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

അത്തരത്തിൽ ഒരുലക്ഷത്തിനു താഴെ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ള ചില ബൈക്കുകളെയാണിവിടെ പരിചയപ്പെടുത്തുന്നത്. വില്പന, പെർഫോമൻസ്, പ്രതികരണം എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുള്ള മികച്ച 5 പെർഫോമൻസ് ബൈക്കുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ടിവിഎസ് അപ്പാച്ചി ആർടിആർ 200 4വി

ടിവിഎസ് അപ്പാച്ചി ആർടിആർ 200 4വി

2006ലായിരുന്നു ടിവിഎസ് ആർടിആർ സീരീസിന്റെ അവതരണം നടത്തിയത്. അന്നു മുതൽ ഇന്ത്യൻ ബൈക്ക് നിർമാതാവിന് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല. റേസിംഗ് ത്രോട്ടിൽ റെസ്പോൺസ് എന്ന ചുരുക്കപ്പേരുള്ള ആർടിആറിന്റെ ഏതാണ്ട് രണ്ട് മില്ല്യൺ യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്.

പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

അടുത്തിടെയാണ് കരുത്തുറ്റ ആർടിആർ 200 4വി ബൈക്കിനെ വിപണിയിലെത്തിച്ചത്. ലുക്കിൽ മാത്രമല്ല പ്രകടനക്ഷമതയിലും ഈ ബൈക്ക് ഒരുപടി മുന്നിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. 197.75സിസി സിങ്കിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

  • കരുത്ത്: 20.71ബിഎച്ച്പി
  • വില: 89,215-94,215 രൂപ(ദില്ലി എക്സ്ഷോറൂം)
  • ബജാജ് പൾസർ 220

    ബജാജ് പൾസർ 220

    2001ലായിരുന്നു ബജാജ് പൾസർ ബ്രാന്റിനെ ഇന്ത്യയിലവതരിപ്പിച്ചത്. ഇന്ത്യയിൽ പെർഫോമൻസ് സെഗ്മെന്റിൽ ആദ്യമായി അവതരിച്ച ബൈക്കും ഇതുതന്നെയാണ്.

    പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

    പെർഫോമൻസും അതുപോലെ വേഗതയും മുന്നിൽകണ്ട് രൂപകല്പന നടത്തിയൊരു ബൈക്കാണ് പൾസർ 220. കാഴ്ചയിൽ കേമനാണെന്ന് തോന്നുന്ന വിധത്തിൽ സെമി ഫെയറിംഗും എയറോഡൈനാമിക് ഡിസൈനും ഈ ബൈക്കിന് ലഭിച്ചിട്ടുണ്ട്. 220സിസി സിങ്കിൾ സിലിണ്ടർ ഓയിൽകൂൾഡ് എൻജിനാണ് ഈ പൾസർ ബൈക്കിന് കരുത്തേകുന്നത്.

    • കരുത്ത്: 20.71ബിഎച്ച്പി
    • വില: 91,201രൂപ(ദില്ലി എക്സ്ഷോറൂം)
    • ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

      ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

      ദിവസേനയ്ക്കുള്ള യാത്രയ്ക്കും അതുപോലെ ക്രൂസിംഗിനും ഒരുപോലെ യോജിച്ച ബൈക്കാണിത്. 2015ലായിരുന്നു സിബി ഹോർനെറ്റ് 160 ആർ ഇന്ത്യയിലവതരിച്ചത്. മസിലൻ ആകാരഭംഗി കൈവരിച്ചൊരു പെർഫോമൻസ് ബൈക്കാണിത്.

      പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

      162.7സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് സിബി ഹോർനെറ്റിന്റെ കരുത്ത്. കോംബി ബ്രേക്ക് കൂടാതെ മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

      • കരുത്ത്: 15.66ബിഎച്ച്പി
      • വില: 80,603 - 86, 084രൂപ(ദില്ലി എക്സ്ഷോറൂം)
      • സുസുക്കി ജിക്സർ എസ്എഫ്

        സുസുക്കി ജിക്സർ എസ്എഫ്

        2015ലായിരുന്നു സുസുക്കി ജിക്സർ എസ്എഫിനെ ഇന്ത്യയിലെത്തിച്ചത്. മുൻ മോഡലായ നേക്കഡിന്റെ ഫെയറിംഗ് പതിപ്പാണ് എസ്എഫ്. സ്പോർട്സ് ഫെയറിംഗ് എന്ന പേരിലറിയപ്പെടുന്ന ബൈക്കിന് നേക്കഡ് പതിപ്പിനേക്കാൾ 4 കിലോ അധിക ഭാരമുണ്ട്.

        പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

        154.9സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ജിക്സർ എസ്‌എഫിന് കരുത്തേകുന്നത്.

        • കരുത്ത്: 14.6ബിഎച്ച്പി
        • വില: 94,774-98,703രൂപ(ദില്ലി എക്സ്ഷോറൂം)
        • ബജാജ് അവെഞ്ചർ 220 ക്രൂയിസ്

          ബജാജ് അവെഞ്ചർ 220 ക്രൂയിസ്

          2001ലായിരുന്നു അവെഞ്ചർ ക്രൂയിസർ മോട്ടർസൈക്കിൾ അവതരിക്കുന്നത്. മാത്രമല്ല അന്ന് ഇന്ത്യയിലെ ചുരുക്കം ചില ക്രൂയിസർ മോട്ടോർസൈക്കിളുകളിൽ ഒന്നുകൂടിയായിരുന്നുവിത്. ബൈക്ക് പ്രേമികൾക്കിടയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനും ഈ ബൈക്കിന് സാധിച്ചു.

          പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

          നല്ലൊരു സ്റ്റൈലിഷ് ലോ റൈഡർ ബൈക്കാണ് ബജാജ് അവെഞ്ചർ 220. റെട്രോ ലുക്കിൽ മികച്ച ഡ്രൈവിംഗ് അനുഭൂതിയാണ് ഈ ബൈക്ക് പ്രദാനം ചെയ്യുന്നത്. 220സിസി സിങ്കിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്.

          • കരുത്ത്: 18.76ബിഎച്ച്പി
          • വില: 87,331രൂപ(ദില്ലി എക്സ്ഷോറൂം)
          • യമഹ എഫ്‌സി

            യമഹ എഫ്‌സി

            പെർഫോമൻസ് ബൈക്കുകളുടെ പട്ടികയിൽ കൂട്ടാവുന്ന മറ്റു ബൈക്കുകളാണ് യമഹ എഫ്‌സി, ബജാജ് പൾസർ 180. ഫ്യുവൽ ഇൻഞ്ചെക്ഷൻ ഉൾപ്പെടുത്തിയിട്ടുള്ള സ്ട്രീറ്റ് ബൈക്കാണ് യമഹ എഫ്‌സി. 153സിസി സിങ്കിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

            • കരുത്ത്: 13.80ബിഎച്ച്പി
            • വില: 74,491രൂപ(ദില്ലി എക്സ്ഷോറൂം)
            • ബജാജ് പൾസർ 180

              ബജാജ് പൾസർ 180

              വളരെ ലളിതമായ ഡിസൈനിലുള്ള ബൈക്കാണിതെങ്കിൽ കൂടിയും പെർഫോമൻസ് വച്ചുനോക്കുമ്പോൾ വളരെ കരുത്തുറ്റൊരു ബൈക്കാണ് പൾസർ 180. 178.6സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്.

              കരുത്ത്: 16.78ബിഎച്ച്പി

              വില: 79.545രൂപ(ദില്ലി എക്സ്ഷോറൂം)

              പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

              ഹോണ്ട സിബി യൂനികോൺ 160 മോഡലുകൾ പിൻവലിക്കുന്നു

              'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
Top 5 Best Performance Bikes Under 1 Lakh — Mix Of Performance And Value
Story first published: Tuesday, December 6, 2016, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X