ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്കിന് വൻ വരവേല്പ്; 24 മണിക്കൂറിൽ 1000 ബുക്കിംഗ്!!

Written By:

ഇന്ത്യയിൽ ആദ്യത്തേതെന്ന് പറയാവുന്ന ഇലക്ട്രിക് ബൈക്കുമായാണ് ടോർക്ക് മോട്ടോർസൈക്കിൾസ് വിപണി പ്രവേശം. വളരെ ആകർഷകമായ വിലയ്ക്ക് 1.25 ലക്ഷം രൂപയ്ക്കാണ് ടി6എക്സ് അവതരിച്ചിരിക്കുന്നത് മാത്രമല്ല പ്രീബുക്കിംഗും ഇതിനകം ആരംഭിച്ചുക്കഴിഞ്ഞു.

ടൂവീലർ സെഗ്മെന്റിൽ തന്നെ ആദ്യത്തേതെന്ന് പറയാവുന്ന ചില പുത്തൻ ഫീച്ചറുകളാണ് ടി6എക്സിന്റെ പ്രത്യേകതയായി കമ്പനി ചൂണ്ടികാണിക്കുന്നത്. യുവതലമുറയെ ലക്ഷ്യം വെച്ച് വിപണിയിലിറങ്ങുന്ന ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ബുക്കിംഗിലൂടെ മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബംഗ്ളൂരുവിലെ ഒരു ഇവന്റിൽ വച്ചായിരുന്നു ടി6എക്സിന്റെ ആദ്യ പ്രദർശനം. മാത്രമല്ല പുറത്തിറക്കി 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം ബുക്കിംഗുകളും നടന്നു കഴിഞ്ഞു.

27എൻഎം പരമാവധി ടോർക്കുള്ള ഡിസി 6 കിലോവാട്ട് ലിതിയം അയേൺ ബാറ്ററിയാണ് ടി6എക്സിന് കരുത്തേകുന്നത്.

80 ശതമാനം ചാർജ്ജുകൊണ്ടു തന്നെ മണിക്കൂറിൽ 100 കിലോമീറ്റർ എന്ന ഉയർന്ന വേഗതയിൽ 100 കിലോമീറ്ററോളം ഓടിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ലിതിയം അയേൺ ബാറ്ററിക്ക് എൺപതു ശതമാനം ചാർജ്ജാകാൻ വെറും 60 മിനുട്ടും ഫുൾ ചാർജ്ജാകാൻ രണ്ടു മണിക്കൂറുമാണ് വേണ്ടി വരുന്നത്.

ഡിജിറ്റൽ ടിഎഫ്ടി ഡിസ്പ്ലെ യൂണിറ്റ്, മൊബൈൽ ആപ്പ് സപ്പോർട്, എന്നീ ഫീച്ചറുകളും ഈ മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

ആന്റി തെഫ്റ്റ്, മൊബൈൽ ചാർജിംഗ് പോർട്, ഹെൽമെറ്റ് സ്റ്റോറേജ്, ഡിആർഎല്ലുകൾ, ജിപിഎസ്, നാവിഗേഷൻ ഫീച്ചറുകൾ എന്നിവയാണ് ബൈക്കിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റ് ഫീച്ചറുകൾ.

ഇതുവരെയായി കമ്പനി ഈ ബൈക്കിന്റെ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ലോഞ്ചിനുമുൻപായി തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത് എന്നുവേണം പറയാൻ.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബൈക്ക് #bike
English summary
Tork T6X Electric Motorcycle Witnesses Overwhelming Repose Post Unveil
Please Wait while comments are loading...

Latest Photos