ആകർഷക വിലയിൽ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് !!

Written By:

ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ടോർക്ക് മോട്ടോർസൈക്കിൾസ് എത്തി. 1.25 ലക്ഷം രൂപയ്ക്ക് ബംഗ്ളൂരുവിലെ ഒരു ഇവന്റിൽ വച്ചായിരുന്നു ടി6എക്സ് എന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം.

ടൂവീലർ സെഗ്മെന്റിൽ തന്നെ ആദ്യത്തേതെന്ന് പറയാവുന്ന ചില പുത്തൻ ഫീച്ചറുകളുമായാണ് ടി6എക്സിന്റെ വരവ്. യുവഹൃദയങ്ങളെ കീഴടക്കുക എന്ന ലക്ഷ്യമാണ് ഇതുവഴി ടോർക്ക് ഇന്ത്യ മുന്നിൽ കാണുന്നത്.

ദില്ലി, പൂനൈ, ബംഗ്ളൂരു എന്നീ നഗരങ്ങളിലായിരിക്കും ബൈക്കിന്റെ ആദ്യ അവതരണം നടക്കുക. ഓൺലൈൻ വഴിയും ടോർക്ക് ഇലക്ട്രിക് ബൈക്കിന്റെ വില്പന നടത്താവുന്നതാണ്.

27എൻഎം പരമാവധി ടോർക്കുള്ള ഡിസി 6 കിലോവാട്ട് ലിതിയം അയേൺ ബാറ്ററിയാണ് ടി6എക്സിന് കരുത്തേകുന്നത്.

80 ശതമാനം ചാർജ്ജുകൊണ്ടു തന്നെ മണിക്കൂറിൽ 100 കിലോമീറ്റർ എന്ന ഉയർന്ന വേഗതയിൽ 100 കിലോമീറ്ററോളം ഓടിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ലിതിയം അയേൺ ബാറ്ററിക്ക് എൺപതു ശതമാനം ചാർജ്ജാകാൻ വെറും 60 മിനുട്ടും ഫുൾ ചാർജ്ജാകാൻ രണ്ടു മണിക്കൂറുമാണ് വേണ്ടി വരുന്നത്.

ഇരു വശങ്ങളിലുമായി ഡിസ്ക് ബ്രേക്കുകളാണ് ടോർക്ക് ഇലക്ട്രിക് ബൈക്കിന് നൽകിയിരിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിലായി ഹൈഡ്രൂലിക് മോണോ സസ്പെൻഷനുമാണ് ഉള്ളത്.

ഡിജിറ്റൽ ടിഎഫ്ടി മോണിറ്റർ, മൊബൈൽ ചാർജിംഗ് പോർട്ട്, ജിപിഎസ്, നാവിഗേഷൻ ഹെൽമെറ്റ് സ്റ്റോറേജ്, മൊബൈൽ ആപ്പ് സപോർട്, ആന്റി-തെഫ്റ്റ്, ജിയോഫെൻസിംഗ്, ഡിആർഎൽ എന്നീ സവിശേഷതകളാണ് ബൈക്കിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ടോർക്ക് ഇന്റിടീവ് റെസ്പോൻസ് ഓപറേറ്റിംഗ് സിസ്റ്റം (TRIOS) എന്ന സാങ്കേതികതയാണ് ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത.

എല്ലാ റൈഡും സംബന്ധിച്ചുള്ള ഡാറ്റ, പവർ മാനേജ്മെന്റ്, പവർ കൺസെപ്ഷൻ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും TRIOS ലഭ്യമാക്കും.

ഈ സാങ്കേതികത ഉപയോഗിച്ച് ഏത് ഡ്രൈവിംഗ് മോഡുവേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു ബട്ടൻ അമർത്തിയാൽ മതി സ്പോർട് അല്ലെങ്കിൽ എക്കോ മോഡിലേക്ക് മാറാൻ സാധിക്കും.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബൈക്ക് #bike
English summary
Tork Motorcycles Launch India’s First Electric Motorcycle T6X At Rs 1.25 Lakh
Please Wait while comments are loading...

Latest Photos