3 ബോണെവിൽ ബൈക്കുകളുമായി ട്രയംഫ്

By Praseetha

ലോകത്തെ ഏറ്റവും വലിയ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാവായ ട്രയംഫ് ബോണെവിൽ ശ്രേണിയിൽപ്പെട്ട മൂന്ന് പുതിയ ബൈക്കുകളെയാണ് ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചത്. സ്ട്രീറ്റ് ട്വിൻ, ടി120,ട്രക്സ്ടൺ ആർ എന്നിവയാണ് ബോണെവിൽ സീരീസിൽപ്പെട്ട മൂന്ന് പുത്തൻ ബൈക്കുകൾ.

 ട്രയംഫ്

900 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് സ്ട്രീറ്റ് ട്വിൻ-ന് കരുത്ത് പകരുന്നത്. ഈ എൻജിൻ 54ബിഎച്ച്പി കരുത്തും 80എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. 5 സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എബിഎസ്, സ്ലിപ് അസിസ്റ്റ് ക്ലച്ച്, റൈഡ്-ബൈ-വയർ (RbW), ട്രാക്ഷൻ കൺട്രോൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡ്, സിൽവർ, ജെറ്റ് ബ്ലാക്, മാറ്റ് ബ്ലാക് എന്നീ മൂന്ന് വ്യത്യസ്ത കളറുകളിൽ സ്ട്രീറ്റ് ട്വിൻ ലഭ്യമാണ്. 6.90ലക്ഷമാണ് ദില്ലി എക്സ്ഷോറൂം വില.

105എൻഎം ടോർക്കുല്പാദിപ്പിക്കുന്ന 1200സിസി എൻജിനാണ് ബോണെവിൽ ടി120ക്ക് കരുത്തേകുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലാമ്പുകൾ, വിവിധ റൈഡിംഗ് മോഡുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 8.7 ലക്ഷം (ദില്ലി എക്സ്ഷോറൂം വില) വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

ബോണെവിൽ സീരീസിലെ മൂന്നാമനായ ട്രക്സ്ടൺ ആറിൽ സ്പോർട്ടിംഗ് എറഗോണോമിക്സ്, അഡ്ജസ്റ്റബിൾ സസ്പെൻഷൻ,17ഇഞ്ച് ഫ്രണ്ട് വീൽ 1200സിസി ട്വിൻ മോട്ടോർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ വിലയെന്തെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് ബൈക്കുകളും ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ വിജയപ്രതീക്ഷയാണ് ഈ വാഹനത്തിനുള്ളതെന്ന് ട്രയംഫ് മോട്ടോർസൈക്കിളിന്റെ എംഡി വിമൽ സംബ്ലി അഭിപ്രായപ്പെട്ടു. 2017 അവസാനത്തോടെയായിരിക്കും ഈ ബൈക്കുകൾ വിപണിയിലെത്തുക.

Most Read Articles

Malayalam
English summary
Triumph Bonneville Next Generation Showcased At The 2016 Auto Expo
Story first published: Thursday, February 11, 2016, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X