ബ്രിട്ടീഷ് ക്ലാസിക് മോട്ടോർ സൈക്കിൾ ഇന്ത്യയിൽ

Written By:

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാവായ ട്രയംഫ് തങ്ങളുടെ ഇന്ത്യയിലുള്ള തങ്ങളുടെ മോട്ടോർസൈക്കിൾ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബോണെവില്ലെ ടി100 ബൈക്കിനെ അവതരിപ്പിച്ചു. ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഈ ബൈക്കിനെ ദില്ലിഎക്സ്ഷോറൂം 7.78 ലക്ഷമെന്ന ആകർഷകമായ വിലയിലാണ് ഇറക്കിയിരിക്കുന്നത്.

ജർമ്മനിയിലെ ഇന്റർമോട്ട് മോട്ടോർസൈക്കിൾ ഷോയിൽ ആദ്യ പ്രദർശനം നടത്തിയ ഈ ബൈക്ക് സ്ട്രീറ്റ് ട്വിനിനുശേഷം ഇന്ത്യയിലെത്തുന്ന കുറഞ്ഞനിരക്കിലുള്ള രണ്ടാമത്തെ ബൈക്കാണ്.

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ 1950 ബോണെവില്ലെ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ശൈലിയാണ് ഡിസൈനിൽ പിൻതുടർന്നിരിക്കുന്നത്.

സ്ട്രീറ്റ് ട്വിനിലുള്ള അതെ 900സിസി പാരലെൽ ട്വിൻ മോട്ടോറാണ് ഘടിപ്പിച്ചിട്ടുള്ളത്. 55പിഎസ് കരുത്തും 80എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

പവർ ചക്രങ്ങളിലേക്കെത്തിക്കാൻ 5 സ്പീഡ് ഗിയർബോക്സും ഘടിപ്പിച്ചിട്ടുണ്ട്.

അനലോഗ് സ്പീഡോ മീറ്റർ, അനലോഗ് ടെകോമീറ്റർ, മറ്റ് ഇന്റിക്കേറ്ററുകൾ അടക്കമുള്ള മൾട്ടി ഫംങ്ഷണൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ ഡെടൈം റണ്ണിംഗ് ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, യുഎസ്ബി ചാർജിംഗ് സോക്കറ്റ് എന്നീ സവിശേഷതകളും ഈ ബൈക്കിലുണ്ട്.

എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ടോർക്ക് അസിസ്റ്റ് ക്ലച്ച് എന്നിവയാണ് ഈ ബൈക്കിലെ സുരക്ഷാ സന്നാഹങ്ങൾ.

ബ്രേക്ക് സംബന്ധിച്ച കാര്യങ്ങൾക്ക് മുന്നിൽ 2 പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറോടുകൂടിയ 310എംഎം ഫ്ലോട്ടിംഗ് ഡിസ്കും പിന്നിൽ 2 പിസ്ടൺ ഫ്ലോട്ടിംഗ് കാലിപ്പറോടുകൂടിയ 255എംഎം ഡിസ്ക് ബ്രേക്കുമാണ് നൽകിയിരിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ട്രയംഫ് #triumph
Story first published: Tuesday, October 18, 2016, 18:03 [IST]
English summary
Triumph Bonneville T100 Launched In India, Priced At Rs. 7.78 Lakh
Please Wait while comments are loading...

Latest Photos