അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പകിട്ടേകാൻ ഡ്രൈവ് സ്പാർക് ടീം നടത്തിയ ഒരു ടിവിഎസ് വിഗോ പര്യടനം.

By Praseetha

കൊൽക്കത്ത ദുർഗ പൂജയ്ക്കും പൂനൈ ദീപാവലി ആഘോഷത്തിനുശേഷം ടിവിഎസ് വിഗോ പരട്യനം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് തിരിച്ചു. അറബിക്കടലിന്റെ റാണിയായ കൊച്ചി നഗരത്തിലേക്കായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള ടിവിഎസ് യാത്ര.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ വേളയിൽ വീടുകൾതോറും കയറിഇറങ്ങുന്ന ക്രിസ്മസ് അപ്പൂപ്പന്മാരേയും സംഘങ്ങളേയും പോലെ ക്രിസ്മസ് ദിനാഘോഷത്തിന് സാക്ഷ്യംവഹിക്കാനും കൂടുതൽ പകിട്ടേകാനും ഡ്രൈവ്‌സ്പാർക്ക് സംഘവും ടിവിഎസ് വിഗോയുമായെത്തി.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

പോർച്ചുഗീസ്‌ക്കാരുടെ സാന്നിധ്യത്താൽ ചരിത്ര പുസ്തകങ്ങളിൽ ഇടംതേടിയിട്ടുള്ള ഫോർട്ട് കൊച്ചി എന്തുകൊണ്ടും ഞങ്ങളുടെ ടിവിഎസ് വിഗോ പര്യടനത്തിന് അനുയോജ്യമായിരുന്നു. തിരക്കേറിയ നഗരവീഥികളിൽ നിന്നും മാറി കായലിന്റേയും അറബിക്കടലിന്റേയും സൗന്ദര്യം നുകർന്നുള്ള യാത്ര വേറിട്ടൊരു അനുഭവമായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

തിരക്കേറിയ നഗരവീഥികളിൽ നിന്നും മാറി കായലിന്റേയും അറബിക്കടലിന്റേയും സൗന്ദര്യം നുകർന്നുള്ള യാത്ര വേറിട്ടൊരു അനുഭവമായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

കൊച്ചി തുറമുഖ കാഴ്ചകളും കണ്ണിന് കുളിർമയേകുന്നവയായിരുന്നു. അറബിക്കടലിന്റെ റാണിയായ കൊച്ചി പതിനാലാം നൂറ്റാണ്ട് മുതൽക്കുതന്നെ വ്യാപാരബന്ധങ്ങൾക്ക് പേരിക്കേട്ടൊരു നഗരമായിരുന്നു.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

കറുത്തപ്പൊന്ന് എന്നറിപ്പെടുന്ന കുരുമുളക് പോലുള്ള നിരവധി കച്ചവട ബന്ധം സ്ഥാപിക്കാൻ വിദേശികളും ഇവിടെ എത്തിച്ചേർന്നിരുന്നു. വിദേശരാജ്യങ്ങളുമായി നൂറ്റാണ്ടുകളായി തുടങ്ങിവച്ച കച്ചവട ബന്ധം ഇന്നും അതേപടി നിലനിർത്തിപോരുന്നു.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

ക്രിസ്മസിനോട് അനുബന്ധിച്ച് പള്ളികളിൽ ഏർപ്പാടുചെയ്ത വിശേഷാൽ പ്രാർത്ഥനയിലും ഞങ്ങൾക്ക് പങ്കുകൊള്ളാൻ ഞങ്ങൾക്ക് സാധിച്ചു. നഗരമേമ്പാടും ഉണ്ണിയേശുവിന്റെ തിരുപിറവിയെ വരവേറ്റുകൊണ്ടുള്ള ആഘോഷങ്ങൾ തിമർതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ എല്ലായിടത്തുമൊന്നു ഓട്ടപ്രദക്ഷിണം നടത്തി കാഴ്ചകൾ പകർത്താൻ കരുത്തൻ ടിവിഎസ് വിഗോ ഞങ്ങൾക്ക് തുണയായി.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

ടിവിഎസ് വിഗോയിലുള്ള ടെലിസ്കോപിക് ഫ്രണ്ട് ഫോർക്ക് ഉത്തമ ഹാന്റലിംഗ് കരസ്ഥമാക്കാൻ സഹായകമായിരുന്നു. സീറ്റിനടിയിലായി നൽകിയിട്ടുള്ള സ്റ്റോറേജ് സ്പേസും ഞങ്ങളുടെ ക്രിസ്മസ് സമ്മാനം സൂക്ഷിക്കുന്നതിനും സഹായകമായി. ഇതിൽ ലഭ്യമാക്കിയിട്ടുള്ള ചാർജിംഗ് പോർട്ടുകളും മൊബൈൽ എപ്പോഴും എവിടെവച്ചും ചാർജിംഗ് ചെയ്യുന്നതിന് വളരെയധികം ഉപാകരപ്രദമായിരുന്നു.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

ഇന്ത്യയിലെ പ്രമുഖ തുറമുഖ നഗരങ്ങളിലൊന്നായ കൊച്ചി വ്യാപാരത്തിനൊപ്പം ടൂറിസത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കൊച്ചി കായലിനെ അടിസ്ഥാനപ്പെടുത്തി നടത്തിവരുന്ന ഹൗസ് ബോട്ട് സർവീസ് ടൂറിസം മേഖലയ്ക്കൊരു മുതൽക്കൂട്ടാണ്. കൊച്ചി നഗരവും വിനോദസഞ്ചാരവും ആസ്വദിക്കാനും എത്തിയ നിരവധി വിദേശികളേയും യഥേഷ്ടം കാണാമായിരുന്നു. സഞ്ചാരികളുമായി എത്തുന്ന ക്രൂസ് കപ്പലുകളും തുറമുഖത്തെ പ്രധാന കാഴ്ചയായിരുന്നു.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

അന്നും ഇന്നും ടൂറിസത്തിനും സുഗന്ധവ്യജ്ഞന വ്യാപാരത്തിനും പ്രാധാന്യമർഹിക്കുന്നൊരു നാടാണ് കൊച്ചി. കായലും കടലും കേന്ദ്രീകരിച്ച് ഇവിടങ്ങളിൽ നടത്തുന്ന മത്സ്യബന്ധനവും കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ പ്രധാന ഭാഗമാണ്. കടലിൽ ഒഴുകി നടക്കുന്ന പല വർണ്ണത്തിലുള്ള മത്സ്യങ്ങളെപ്പോലെ വിവിധ വർണ്ണത്തിലുള്ള വിഗോയുമായി ഞങ്ങൾ കൊച്ചി നഗരം മുഴുവൻ ചുറ്റിയടിച്ചു.

അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ടിവിഎസ് വിഗോ എത്തിയപ്പോൾ.....

ക്രിസ്മസ് ദിവസം മുഴുവൻ നഗരക്കാഴ്ച കണ്ട ഞങ്ങൾ സായാഹ്ന സന്ധ്യാനേരത്ത് ബീച്ചിൽ വീശുന്ന ഇളം കാറ്റിനൊപ്പം സൂര്യൻ അസ്തമിക്കുന്ന മനോഹര കാഴ്ചയും കണ്ടു മടങ്ങി. ഇളം ചുവപ്പ് നിറംപൂണ്ട അസ്തമയ സൂര്യന്റെ ആ ഭംഗി ആസ്വദിക്കാൻ ടിവിഎസ് വിഗോയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor
English summary
Here #Wego: Feliz Navidad In Cochin - Part 1
Story first published: Thursday, December 29, 2016, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X