ദീപാവലി ദിനത്തില്‍ പുനെയിലെ ചില ജീവിതങ്ങള്‍ക്ക് സന്തോഷം പകര്‍ന്ന ടിവിഎസ് വിഗോ യാത്രയെ കുറിച്ച്..

Written By:

ടിവിഎസ് വിഗോയുമായി രാത്രി ധാന്തേറാസിലെ പാര്‍വ്വതി കുന്നിന്മുകളിലെത്തിയെന്നു പറഞ്ഞാണ് നമ്മള്‍ കഴിഞ്ഞ തവണ യാത്രാ വിവരണം അവസാനിപ്പിച്ചത്. രാത്രി വെളിച്ചത്തില്‍ പൂനെ നഗരം വളരെ മനോഹരമായി കാണപ്പെട്ടിരുന്നു.

സുഹൃത്തുക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഞങ്ങള്‍ മഹേര്‍ ആശ്രമത്തിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. ദരിദ്രരും നിരാലംബരുമായ ഒട്ടേറെ പേര്‍ താമസിക്കുന്ന സ്ഥലമാണിത്. ഇവരില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഉള്‍പ്പെടും. വെഗോയുമായി ആശ്രമത്തിലെത്തിലെത്തിയ ഒരു നിമിഷം.

മഹേര്‍ ആശ്രമത്തെ കുറിച്ച് ഒരു ചെറിയ കുറിപ്പ് - സിസറ്റര്‍ ലൂസി കുര്യനാണ് 1997 ല്‍ മഹെര്‍ ആശ്രമം സ്ഥാപിക്കുന്നത്. മഹെര്‍ ആശ്രമം ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നതിനു മൂല കാരണമെന്തെന്ന് കണ്ടെത്തുകയും ഇരകളാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്തേവാസികള്‍ക്ക് എല്ലാ ജീവിത സൗകര്യങ്ങളും ഇവര്‍ പ്രദാനം ചെയ്യുന്നുണ്ട്. അതില്‍ അവര്‍ സന്തോഷവന്മാരുമാണ്.

മഹെര്‍ ആശ്രമത്തിലേക്കുളള യാത്രയില്‍ പൂനെയിലെ വളരെ പ്രധാനപ്പെട്ട രണ്ടിടങ്ങളില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി. ആദ്യമെത്തിയത് പരമ്പരാഗത മഹാരാഷ്ട്ര ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്ന ചിത്തലെ ബന്ധു മിത്തൈവാലൈയിലായിരുന്നു. 1950 ലാണ് ഇത് സ്ഥാപിക്കുന്നത്. അവിടുന്ന് ഒരു പാക്കറ്റ് ബക്കര്‍വാഡിയും (എരിവുള്ള ഒരുതരം മിക്‌സ്ച്ചര്‍) വാങ്ങിയാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്.

ഒരു വൃദ്ധനായ പഴക്കച്ചവടക്കാരന്റെ കടയ്ക്കു മുന്നിലായിരുന്നു ഞങ്ങളുടെ അടുത്ത സ്‌റ്റോപ്പ് .തന്റെ പക്കല്‍ നല്ല ഫ്രഷായ പഴങ്ങള്‍ മാത്രമാണുള്ളതെന്നു പറഞ്ഞതിനാല്‍ ഞങ്ങള്‍ വിഗോയുടെ ഡിക്കിയില്‍ പരമാവധി പഴങ്ങള്‍ വാങ്ങി നിറയ്ക്കുകയും ചെയ്തു.

പിന്നീട് കുട്ടികള്‍ക്കായി കുറച്ചു സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഞങ്ങള്‍ ആശ്രമത്തിലേക്കു തിരിച്ചു. യാത്രയിലെല്ലാം വിഗോയുടെ ബോഡി ബാലന്‍സ് ഞങ്ങളെ അദ്ഭുതപ്പെടുത്തി. കൂടുതല്‍ സാധനങ്ങള്‍ ലോഡ് ചെയ്തിട്ടും വിഗോയില്‍ യാത്രയ്ക്ക് ഒരു പ്രശ്‌നവും അനുഭവപ്പെട്ടില്ല.

ഞങ്ങള്‍ മഹെര്‍ ആശ്രമത്തിലെത്തിയപ്പോള്‍ അവിടത്തെ കുട്ടികള്‍ ഞങ്ങള്‍ക്കു ചുറ്റിലൂം കൂടി. തങ്ങള്‍ ആരാണെന്നും എവിടെ നിന്നാണു വരുന്നതെന്നും തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ അവര്‍ക്കു ചേദിക്കാനുണ്ടായിരുന്നു.

സയലന്‍സ് ഈസ് ഗോള്‍ഡന്‍ എന്നാണല്ലോ പറയാറ്... നിങ്ങള്‍ക്കു കുട്ടികളില്ലെങ്കില്‍ മാത്രം, അല്ലെങ്കില്‍ മൗനം സംശയാജനകമായിരിക്കും.

കുട്ടികളുടെ 20 ഓളം ചോദ്യങ്ങള്‍ക്കാണ് ഞങ്ങള്‍ ഉത്തരം നല്‍കിയത്. അധികവും വിഗോയെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. "ഏത് കളര്‍ വിഗോയിലാണ് ഞങ്ങള്‍ വന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം?" "നീ കണ്ടില്ലേ? ചുവപ്പ്, നീല, വെള്ള നിറങ്ങളിലുള്ള വിഗോയിലാണ് വന്നത്" എന്നായിരുന്നു കൂട്ടത്തിലുള്ള മറ്റൊരു കുട്ടിയുടെ ഉത്തരം. പിന്നീട് കുട്ടികള്‍ ചുവപ്പ്, നീല സംഘങ്ങളായി തിരിഞ്ഞുളള ചര്‍ച്ചകളായിരുന്നു.

പിന്നീട് വിഗോയിലെ യാത്രയെ കുറിച്ചുളള ചോദ്യങ്ങളായിരുന്നു. വിഗോയുടെ വേഗമെത്രയെന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. കുട്ടികള്‍ക്കാണ് തങ്ങളെക്കാള്‍ എല്ലാ കാര്യത്തിലും വേഗതയെന്ന് ആ സംഭാഷണത്തില്‍ ഞങ്ങള്‍ക്കൂഹിക്കാന്‍ കഴിഞ്ഞു.

വിഗോയിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ഇരു ചക്രവാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഞങ്ങള്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുത്തു.

കുട്ടികളൊടൊപ്പം വളരെ നേരം ചിലവഴിച്ചത് ഞങ്ങള്‍ക്ക് അവിസ്മണീയമായ ഒരു അനുഭവമായിരുന്നു. പൂനെ ഓര്‍മ്മകളില്‍ ചേര്‍ത്തുക്കാവുന്ന നിമിഷങ്ങളായിരുന്നു അത്.

മഹേര്‍ ആശ്രമം സന്ദര്‍ശനം ഞങ്ങളെ കുറെയേറെ ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങളിലധകവും ആശ്രമത്തെ കുറിച്ചായിരുന്നു. പിന്നീട് ഞങ്ങള്‍ വിഗോയുമായി ദീപോത്സവം കാണാന്‍ സരസ്ബാഗിലേക്കു യാത്ര തിരിച്ചു.

അവിടെ ഞങ്ങളെ വരവേറ്റത് പല തരത്തിലുള്ള വര്‍ണ്ണ ദീപങ്ങളായിരുന്നു. ദീപങ്ങള്‍ പറന്നു നടക്കുന്ന ആകാശക്കാഴ്ച്ചകളായിരുന്നു ഏറ്റവും മനോഹരം.

വിഗോ യാത്രയിലൂടെ മഹാരാഷ്ട്രയുടെ സാസ്കാരിക തലസ്ഥാനമായ പൂനെയിലെ ദീപാവലിക്കാഴ്ച്ചകള്‍ ഞങ്ങള്‍ക്കു പൂര്‍ണ്ണമായും ആസ്വദിക്കാനായി.

കൊല്‍ക്കത്തയിലെയും പൂനെയിലെയും വിഗോയോടൊപ്പമുള്ള ദീപാവലി യാത്ര ഇവിടെ തീരുകയാണ്. അടുത്തത് ക്രിസ്മസ് യാത്രയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൊച്ചിയിലേക്കാണ് വിഗോയുമൊത്തുള്ള ക്രിസ്മസ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടിവിഎസ് #tvs
Story first published: Friday, November 18, 2016, 10:39 [IST]
English summary
Exploring the charms & delights of Pune during Diwali on a TVS Wego. How did #WeGo about it? Read on to find out - Part 2.
Please Wait while comments are loading...

Latest Photos