ദുർഗാപൂജ അനശ്വരമാക്കിയ വിഗോ യാത്ര!!!

Written By:

ചരിത്രപ്രസിദ്ധമായ കൊൽക്കത്ത നഗരത്തിൽ ദുർഗാപൂജാ വേളയിൽ ഞങ്ങൾ നടത്തിയ ടിവിഎസ് വിഗോ ദൗത്യത്തെകുറിച്ച് ഇതിനുമുൻപെ റിപ്പോർട്ട് ചെയ്തിരുന്നു. ദീപാലംക‍ൃതമായ നഗരത്തിൽ കൂടി പൂജാകാഴ്ചകൾ കണ്ടുകൊണ്ടുള്ള വിഗോയിലുള്ള യാത്ര വളരെയധികം ആനന്ദകരമായിരുന്നു മാത്രമല്ല നല്ലൊരു യാത്രാനുഭവം കൂടിയായിരുന്നുവിത്.

ദുർഗാ പൂജ നേരിട്ട് കണ്ടാസ്വിദിക്കാനും വിവരങ്ങൾ ആളുകളിൽ നിന്ന് കേട്ടറിഞ്ഞ് മനസിലാക്കാനും നിരവധിയാളുകൾക്കൊപ്പം ഞങ്ങളും ചേർന്നു.

ഞങ്ങളുടെ ടിവിഎസ് ദൗത്യം അക്ഷരാർത്ഥത്തിൽ ഫലവത്തായിരുന്നോ? ഞങ്ങൾക്കത് മനസറിഞ്ഞ് ആസ്വദിക്കാൻ കഴിഞ്ഞുവോ എന്നറിയാൻ തുടർന്നു വായിക്കൂ.

രാത്രി ആയതോടെ അതുവരെ കാണാത്തോരു മുഖമായിരുന്നു കൊൽക്കത്താ നഗരത്തിന്. കണ്ണിനു കുളിർമയേകുന്ന വർണശഭളമായ കാഴ്ചകളായിരുന്നു ചുറ്റിനും. ആ സമയത്തുണ്ടായ മഴപോലും വകവെയ്ക്കാതെയായിരുന്നു ആളുകൾ പൂജാകാര്യങ്ങളിൽ മുഴുകിയിരുരന്നത്. കൂടുതൽ കാഴ്ചകൾ ഒപ്പിയെടുക്കണമല്ലോ എന്നു കരുതി ഞങ്ങളും മഴയെ വകവെച്ചില്ല. നനഞ്ഞ റോഡിലും വിഗോയ്ക്ക് നല്ല ഗ്രിപ്പുണ്ടെന്ന സത്യം അപ്പോഴാണ് മനസിലായത്.

അങ്ങനെ നഗരത്തിലൊരു ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ഞങ്ങളുടെ ലിസ്റ്റിൽപെടാത്തൊരു സ്ഥലം അതായത് രാം മന്ദിറിന് സമീപത്തുള്ള ഷോരെബാഗൺ സർബോജിനിൻ എന്നിയിടത്ത് എത്തിപ്പെട്ടു, അവിടെയും പൂജാതിരക്കു മൂലം ലഹളമയമായിരുന്നു.

നല്ല ചില കാഴ്ചകൾ പകർത്താൻ അരമണിക്കൂർ ചിലവിട്ടശേഷം അതെ ഇടുങ്ങിയ പാതയിലൂടെ വിഗോ ഓടിച്ചുകൊണ്ടുള്ള ഞങ്ങളുടെ യാത്ര തുടർന്നു.

അതിനിടെ ഇടുങ്ങിയ വീഥിയാണെങ്കിലും ആ ദീപപൊലിമയിൽ ഒരു സുന്ദരികുട്ടിയായി വിഗോയും പോസ് ചെയ്യാൻ മറന്നില്ല.

ചിലപ്പോൾ ജീവിതത്തിൽ പ്രകാശപൂർണമായ അന്തരീക്ഷം നിലനിർത്താൻ വർണ്ണങ്ങൾക്ക് സാധിക്കും. ഇതു മനസിലാക്കി ടിവിഎസ് വിഗോയിൽ വ്യത്യസ്ത കളർ ഓപ്ഷനുകളും നൽകിയിട്ടുണ്ട്. ഇവിടെ വർണപെലിമയിൽ വോൾക്കാനോ റെഡ് വിഗോയെ അവതരിപ്പിക്കുന്നു.

എന്നാൽ വിഗോയുടെ ഡാസ്ലിംഗ് ബ്ലൂ നിറത്തിലുള്ള വിഗോയാണ് ഞങ്ങൾക്ക് ഏറേ പ്രിയം. പ്രകാശപോലിമയിൽ ഈ നീലനിറത്തിലുള്ള വിഗോ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ചേലാണ്.

നഗരത്തിൽ ഉത്സവം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഉറക്കമില്ലാതെ ഉത്സവലഹരിയിലാണ്ടുപോയ ആളുകൾക്കൊപ്പം ഞങ്ങളും ക്ഷീണിതരായിരുന്നു. അപ്പോഴാണ് ഈ ബഹളങ്ങളെയൊന്നും കൂസാതെ ഉറങ്ങിക്കൊണ്ടിരുന്ന നായയുടെ ദൃശ്യം ഞങ്ങളുടെ ക്യാമറകണ്ണു ഒപ്പിയെടുത്തത്.

കൊൽക്കത്തയിൽ ദുർഗാപൂജ എന്നത് ഒരുമഹോത്സവം തന്നെയാണ്. ഒരു പ്രത്യേക വിഭാഗക്കാരിൽ മാത്രം ഒതുങ്ങുന്ന ആഘോഷമായിരുന്നില്ല ജാതി മത ഭേദമന്യേ പല വിശ്വാസികളും ഈ പൂജ്യയിൽ അണിനിരന്നു.

മഹിഷാസുരന്റെ മേൽ ദുർഗാദേവി നേടിയ വിജയം കൊണ്ടാടാനാണ് വർഷംതോറും ഈ മഹോത്സവം കൊണ്ടാടുന്നത്. ഇത് ദുഷ്ടശക്തിക്കുമേൽ നന്മ നേടിയ വിജയം കൂടിയാണ് ആ ഉത്സവലഹരിയിൽ ജീവിതത്തിലൊരിക്കല്ലെങ്കിലും ഇവിടെയെത്തി പങ്കുക്കൊള്ളേണ്ടതാണ്.

പൂജാവേളയിൽ ഇവിടുത്തെ തെരുവുകളിൽ ലഭിക്കുന്ന ഭക്ഷണം അതും വിട്ടുകളയാൻ പറ്റാത്തൊരു കാര്യം തന്നെയാണ്. വിഗോയ്ക്കൊപ്പമുള്ള പാച്ചലിനിടയ്ക്ക് വയറുനിറയ്ക്കാനുള്ള ശ്രമവും ഞങ്ങൾ നടത്തി.

എല്ലാ ഇരുണ്ട രാത്രികൾക്കുശേഷവും പ്രകാശപൂരണമായ പകൽ പോലെയായിരുന്നു അപ്പോഴും കൊൽക്കത്ത നഗരം. ഓരോ പൂജാസ്ഥലങ്ങളും പാതിരാത്രിയായൽ കൂടിയും ഞങ്ങളെ ആകർഷിച്ചുകൊണ്ടേയിരുന്നു. ചില തനത് ബംഗാളി രൂചികൂട്ടുകൾ ആസ്വദിച്ചതിനാൽ തുടർന്നുള്ള യാത്രയ്ക്ക് വേണ്ട എനർജി ലഭിച്ചു.

നഗരത്തിലെ മുക്കിലുംമൂലയും കാറിൽ എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സ്കൂട്ടറിൽ കറങ്ങി രാത്രിയിലെ ഉത്സവക്കാഴ്ചകൾ ആസ്വദിക്കുന്നതിൽപരമുള്ള ആനന്ദം വേറെന്തിനാണുള്ളത്. ഇവിടേയും വിഗോ തന്റെ കഴിവ് തെളിയിച്ചു.

കൊൽക്കത്ത പോലുള്ള തിരക്കേറിയ നഗരത്തിൽ വിഗോ പോലുള്ള സ്കൂട്ടർ യാത്ര തന്നെയായിരിക്കും ഉത്തമം. ഞങ്ങൾ മനസിലാക്കിയൊരു സത്യം കൂടിയാണിത്. 5 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്കാണ് വിഗോയിൽ ഉള്ളത്. 5 ലിറ്റർ ഫുൾ ടാങ്ക് എണ്ണയടിച്ചാൽ 250 കിലോമീറ്റർ ഓടാമെന്നതെന്താ ചില്ലറ കാര്യമാണോ അതും ഈ തീരാകുരുക്കിലൂടെ.

ഞങ്ങളുടെ ഈ യാത്ര അവിസ്മരണീയമാക്കിയ ടിവിഎസ് വിഗോയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത വേറിട്ടൊരു അനുഭവം തന്നെയാണിത്. ചിലപ്പോഴോക്കെ വാക്കുകളാൽ പ്രവചിക്കാൻ പറ്റാത്തതായിരിക്കും ചില മനോഹരദൃശ്യങ്ങൾ. അത്തരത്തിലുള്ള ചില പൂജാ ദൃശ്യങ്ങളിലേക്ക്..

ആകാശോളമുയർന്ന പൂജാ പൻഡാൽ

നദിയിൽ ഓഴുക്കുന്നതിന് മുഴപെ ദേവിയെ വണങ്ങുന്ന ആരാധകർ

പുണ്യനദി ഗംഗയിൽ ദേവി രൂപമൊഴുക്കുന്ന ദൃശ്യം

ദേവിരൂപം നദിയിലൊഴുകി നീങ്ങുന്ന മനോഹര ദൃശ്യം

അടുത്ത തവണ ദുർഗാ പൂജാ വേളയിൽ കൊൽക്കത്ത സന്ദർശിക്കാനാഗ്രഹിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നഗരത്തിലെങ്ങും തിക്കുംതിരക്കുമായിരിക്കും മാത്രമല്ല പൂജാസ്ഥങ്ങൾക്ക് മുന്നിൽ കിലോമീറ്റർ നീളുന്ന ക്യുവും ഉണ്ടാകും. നിങ്ങൾക്ക് നടക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞങ്ങൾ ചെയ്തതുപോലെ യാത്രയ്ക്കുള്ള എളുപ്പമാർഗം നിങ്ങളും കണ്ടെത്തേണ്ടതായിട്ടുണ്ട്.

വീഡിയോ കാണാം

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടിവിഎസ് #tvs
Story first published: Saturday, October 22, 2016, 14:46 [IST]
English summary
Day-Night Transition With TVS #Wego On #DurgaPuja In Kolkata — Part 2
Please Wait while comments are loading...

Latest Photos