പൂനെ ദീപാവലി തെളിമയില്‍ ടിവിഎസ് വിഗോ ..

Written By:

ദുര്‍ഗ്ഗാപൂജയ്ക്ക് കല്‍ക്കത്ത തെരുവുകളിലൂടെ ടിവിഎസ് വിഗോയുമായി ചീറിപ്പാഞ്ഞതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഞങ്ങള്‍ ദീപാവലി യാത്ര മഹാരാഷ്ട്രയുടെ സാസ്‌ക്കാരിക തലസ്ഥാനമായ പൂനേയിലേക്കാക്കാന്‍ തീരുമാനിച്ചത്. കല്‍ക്കത്ത നഗരം ചുറ്റിക്കാണാനും കാഴ്ച്ചകള്‍ ഒന്നൊഴിയാതെ പകര്‍ത്താനും വിഗോ ഞങ്ങളൊടൊപ്പമുള്ള പ്രധാന സാരഥിയായിരുന്നു..

ദീപാവലി എന്നോര്‍ക്കുമ്പോള്‍ 90 കളാണ് ഇപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. കാതടിപ്പിക്കുന്ന ശബ്ദങ്ങളാവും ചുറ്റിലും. കുറെ പെട്ടികള്‍ നിറച്ച് മധുര പലഹാരങ്ങളുമായി അന്ന് അച്ഛനെത്തിയിരുന്നത് ബജാജ് ചേതകിലായിരുന്നു. എന്റെ കൂട്ടുകാരും അച്ഛന്‍ കൊണ്ടുവരുന്ന മധുരപലഹാരങ്ങള്‍ക്കായി കാത്തു നില്‍ക്കുമായിരുന്നു. അയല്‍ക്കാര്‍ക്കും വിതരണം ചെയ്യും. കുടുംബാഗങ്ങള്‍ എല്ലാവരും ഒത്തു ചേരുന്നത് ദീപാവലി ദിവസമായിരുന്നു.

കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള അവസരം കൂടിയാണ് ദീപാവലി പ്രദാനം ചെയ്യുന്നത്. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും തമാശകള്‍ പറഞ്ഞു ഒരു ദീപാവലിക്കാലം നിങ്ങള്‍ക്കും ഉണ്ടാവില്ലേ ? കുട്ടിക്കാലത്ത് നിങ്ങള്‍ എങ്ങനെയാണ് ദീപാവലി ആഘോഷിച്ചത് . ഞങ്ങള്‍ക്കത് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. താഴെ കമന്റ് ചെയ്യൂ..

മുന്‍ കാലങ്ങളെ അപേക്ഷിച്ച് ദീപാവലി എങ്ങനെയാണ് വ്യത്യസ്തമാവുന്നത് ? എന്തു മാറ്റമാണ് സംഭവിച്ചത് ? ദീപാവലി സമയത്ത് പൂനെ നഗരം എങ്ങനെയായിരിക്കുമെന്നു കാണാന്‍ പോവുകയാണ് ടിവിഎസ് വിഗോയുമൊത്ത്...

സീറ്റ് സ്‌റ്റോറേജും ഹെഡ് ലാംപും ട്യൂബുകളില്ലാത്ത ടയറുകളുമൊക്കെയായി ഐക്കോണിക് എന്നു വിശേഷിപ്പിക്കാവുന്ന വാഹനങ്ങളെ അന്ന് അച്ഛനടക്കമുള്ളവര്‍ ഇഷ്ടപ്പെട്ടിരുന്നിരിക്കാം. പുതിയ സവിശേഷതകളോടെ പിന്നീട് എത്രയോ വണ്ടികള്‍ നിരത്തിലിറങ്ങി. ടിവിഎസും ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നു പറയാന്‍ കഴിയുന്ന ഒട്ടേറെ മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട് .

അതിലൊന്നാണ് സുഖകരവും സുരക്ഷിതവുമായ യാത്ര പ്രധാനം ചെയ്യുന്നതിനായി പുറത്തിറക്കിയ ടിവിഎസ് വിഗോ.

എന്തു കൊണ്ട് ദീപാവലിയ്ക്ക് പൂനെ തിരഞ്ഞെടുത്തു ?

ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതും വളരെ പുരാതന നഗരങ്ങളിലുമൊന്നാണ് പൂനെ എന്നതാണ് യാത്ര പൂനെയിലാക്കാനുള്ള ഒരു കാരണം. എഡി അഞ്ചാം നൂറ്റാണ്ടിലാണ് നഗരം സ്ഥാപിതമായെന്നാണ് വിശ്വസിക്കുന്നത്. പുണ്യനഗരി എന്നു വിശേഷിപ്പിച്ചിരുന്നതാണ് പിന്നീട് പൂനെയായി മാറിയത്.

പൂനെയിലെ തെരുവിലൂടെ എങ്ങനെയാണ് വിഗോയുമായി പോയതെന്നറിയാന്‍ തുടര്‍ന്നു വായിക്കൂ....

ബെംഗളൂരുവിലെ കാലാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന കാലാവസ്ഥായാണ് പൂനെയിലേത്. പൂനെ നഗരത്തില്‍ പ്രവേശിച്ച ഉടനെ ഞങ്ങളെ വരവേറ്റത് നഗരത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിച്ചിരുന്ന ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ വിഗ്രഹങ്ങളായിരുന്നു.

ദീപാവലിക്കു പിന്നില്‍ പല ഐതിഹ്യങ്ങളുമുണ്ട് . ശ്രീരാമന്‍ വനവാസം കഴിഞ്ഞ് സീതാദേവിക്കൊപ്പം തിരിച്ചെത്തിയ ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്നു വിശ്വസിക്കുന്നവരുന്നുണ്ട്്. വിശ്വാസങ്ങള്‍ എന്തൊക്കെയായാലും ഏതാണ്ട് 800 മില്യണിലധികം ജനങ്ങള്‍ ലോകത്ത് ദീപാവലി ആഘോഷിക്കുന്നു എന്നാണു കണക്ക്.

പൂനെയുടെ ഹൃദയ സ്ഥാനം എന്നറിയപ്പെടുന്ന കസ്ബ പേത്തിലെ കസ്ബ ഗണപതി ക്ഷേത്രത്തിലായിരുന്നു ഞങ്ങള്‍ വിഗോയുമായി ആദ്യമെത്തിയത്.

ക്ഷേത്ര ദര്‍ശനത്തിനു ശേഷം പിന്നീട് നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി.

ലക്ഷ്മി റോഡും തുളസി ഭാഗുമായിരുന്നു ആദ്യ സന്ദര്‍ശനം. ല്ക്ഷ്മി പൂജയ്ക്കുളള സാധനങ്ങളെല്ലാം ഇവിടെ ലഭിക്കുമായിരുന്നു.

പൂനെയിലെ പ്രധാനസ്ഥലമായ ഹോങ്കോങ് ലേനിലൂടെയും ഞങ്ങള്‍ വിഗോയുമായി കറങ്ങി.

ബെംഗളൂരുവിലെ നാഷണല്‍ മാര്‍ക്കറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ഹോങ്കോങ് ലെയിനില്‍ പ്രധാനമായും വിദേശ വസ്തുക്കളാണ് ലഭിക്കുക.

പൂനെയിലെ പ്രശസ്തമായ കയാനി ബേക്കറിയില്‍ നിന്ന് സ്‌ട്രോബെറി ബിസ്‌ക്കറ്റു വാങ്ങാനും ഞങ്ങള്‍ മറന്നില്ല. 1950 ലോ മറ്റോ ആണ് ബേക്കറി സ്്ഥാപിക്കുന്നത്. ബേക്കറിക്കു മുന്നില്‍ എപ്പോഴും നീണ്ട വരി കാണാം.

പിന്നീട് പൂനെ നഗരത്തിലെ പ്രധാന വീഥികളിലൂടെയെല്ലാം ഞങ്ങള്‍ സഞ്ചരിച്ചു.

സൂര്യാസ്തമയ സമയത്താണ് പൂനെ വളരെ മനോഹരമായി കാണപ്പെടുന്നത്. വൈകിട്ട് ഞങ്ങള്‍ കുന്നിന്മുകളിലുള്ള പാര്‍വ്വതി ക്ഷേത്രത്തില്‍ പോയി. രാത്രിവെളിച്ചത്തില്‍ ക്ഷേത്രം വെട്ടിതിളങ്ങി നിന്നിരുന്നു.

കുന്നിന്മുകളില്‍ നിന്ന് താഴേയ്ക്കു നോക്കുമ്പോള്‍ ചരിത്രസ്മാരകങ്ങളും ദീപാവലി വിളക്കുകളുമെല്ലാം ചേര്‍ന്ന് പൂനെ നഗരം വളരെ മനോഹരമായി കാണപ്പെട്ടു.

എന്തായാലും വിഗോയോടൊപ്പമുള്ള ഈ യാത്രയില്‍ ഞങ്ങള്‍ക്ക് പൂനെയിലെ ദീപാവലി ശരിക്കും ആഘോഷിക്കാന്‍ കഴിഞ്ഞു.

കൂടുതല്‍... #ടിവിഎസ് #tvs
Story first published: Tuesday, November 8, 2016, 10:41 [IST]
English summary
Exploring the charms & delights of Pune during Diwali on a TVS Wego. How did #WeGo about it? Read on to find out - Part 1.
Please Wait while comments are loading...

Latest Photos