പുതിയ വെസ്പ 946 സ്കൂട്ടറിന് രൂപ 8 ലക്ഷമോ?

Written By:

സ്കൂട്ടറുകളാണ് ഇപ്പോൾ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്നത് അതിലാട്ടകെ വെസ്പയാണ് താരപദവി അലംങ്കരിക്കുന്നതും. സ്കൂട്ടർ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെസ്‌പയുടെ പുതിയ മോഡൽ വെസ്‌പ 946 എംബ്രിയോ അർമാനി എഡിഷൻ ഓക്ടോബർ 25 ഓടുകൂടി വിപണിയിലവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു വെസ്പയുടെ പുതിയ ഈ സ്കൂട്ടറിനെ അവതരിപ്പിച്ചത്. 1946 മോഡല്‍ പ്യാജിയോ എംപി 6 നെ ആധാരപ്പെടുത്തിയാണ് പുതിയ വെസ്‌പയുടെ രൂപകല്‍പന. ആദ്യക്കാല വെസ്പയുടെ പുനർജ്ജന്മമെന്നു വേണമെങ്കിൽ പറയാം.

ഏവരേയും അന്താളിപ്പിക്കുന്ന മറ്റൊരു ഘടകം എന്നതിന് വെസ്പ 946-ന്റെ വിലയാണ്. 45,000 അല്ലെങ്കിൽ 75,000 രൂപ എന്നായിരിക്കും നിങ്ങൾ ധരിക്കുന്നുണ്ടാവുക. എന്നാൽ കേട്ടാൽ ഞെട്ടരുത് രൂപ എട്ട് ലക്ഷമാണ് പുതിയ വെസ്പയുടെ വില.

എട്ടു ലക്ഷം രൂപയ്ക്ക് മാത്രം എന്താണ് ഈ സ്കൂട്ടറിലുള്ളതെന്ന് കരുതുന്നുണ്ടാകും. ആദ്യ വെസ്പ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച സ്കൂട്ടറിൽ വിലയേറിയ മെറ്റീരിയലുകളാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്.

മികച്ച ഗുണനിലവാരമുള്ള ലെതർ സീറ്റുകളാണ് ഒരു പ്രത്യേകത. കൂടാതെ 12 ഇഞ്ച്‌ വീല്‍, എല്‍ഇഡി ഹെഡ്‌ ലാംപ്‌, ടെയ്‌ല്‍ ലാംപ്‌, ഫുള്ളി എല്‍ സി ഡി കണ്‍സോള്‍, എബിഎസ്‌, ഇരട്ട ഡിസ്‌ക്‌ ബ്രേക്ക്‌, ഇലക്‌ട്രോണിക്‌ ട്രാക്‌ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഒട്ടേറെ അത്യാധുനിക ഫീച്ചറുകളും ഈ സ്കൂട്ടറിന്റെ പ്രത്യേകതയാണ്.

11.84ബിഎച്ച്പിയും 10.33എൻഎം ടോർക്കും നൽകുന്ന 125സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് പുതിയ വെസ്പയുടെ കരുത്ത്. ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തിൽ കുതിക്കാൻ ഈ സ്കൂട്ടറിന് കഴിയും.

ഇന്ത്യയിൽ സിബിയു വഴി ഇറക്കുമതി ചെയ്യുന്നതിനാൽ വിലയും അല്പം കൂടുതലായിരിക്കും. എട്ട് ലക്ഷമാണ് വിപണിയിലെ വിലയായി നിശ്ചയിച്ചിട്ടുള്ളത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #പ്യാജിയോ #piaggio
English summary
Vespa To Launch An Extremely Special Scooter In India On October 25
Please Wait while comments are loading...

Latest Photos